'ജയ്​ ജവാൻ, ജയ്​ കിസാൻ'; കർഷകർക്ക്​ പിന്തുണയുമായി 'ദി ഗ്രേറ്റ്​ കലി'യെത്തി

കേ​ന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങ​ൾക്കെതിരെ തുടരുന്ന കർഷക പ്രതിഷേധങ്ങൾക്ക്​ പിന്തുണയുമായി മുന്‍ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ​ഗ്രേറ്റ് കലിയെത്തി. കർഷകർക്ക് പിന്തുണ അറിയിച്ച റെസ്‍ലിങ് താരം, പ്രതിഷേധക്കാർക്കൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

കർഷകരെ അഭിസംബോധന ചെയ്​ത ദലീപ് സിങ് റാണ എന്ന ​ഇടിക്കൂട്ടിലെ ഗ്രേറ്റ് കലി 'ജയ് ജവാൻ, ജയ് കിസാൻ' എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. കർഷക പ്രതിഷേധത്തിന് രാജ്യത്തിൻെറ വിവിധ ഭാ​ഗങ്ങളിലുള്ള ജനങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ഡൽഹിയുടെ വിവിധ അതിർത്തി പ്രദേശങ്ങളി‍ൽ നടക്കുന്ന കർഷക സമരം തുടർച്ചയായ ആറാം ദിവസം പിന്നിട്ടു.

കർഷകരെ ആയുധം ഉപയോഗിച്ച്​ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള മുൻ കായിക താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു. തങ്ങൾക്ക്​ ലഭിച്ച അവാർഡുകളും മെഡലുകളും തിരിച്ച്​ നൽകുമെന്നാണ്​ പഞ്ചാബ്​ രാജ്യത്തിന്​ സമ്മാനിച്ച പ്രമുഖ കായിക താരങ്ങൾ പ്രഖ്യാപിച്ചത്​.ഗുസ്​തി താരവും പത്മശ്രീ ജേതാവുമായ കർതാർ സിങ്​, ഒളിമ്പിക്​ സ്വർണമെഡൽ ജേതാവായ ഹോക്കി താരം ഗുർമെയ്​ൽ സിങ്​, മുൻ ഇന്ത്യൻ ഹോക്കി ടീം നായിക രാജ്​ബീർ കൗർ എന്നിവരും വാർത്താ സമ്മേളനത്തിൽ പ​ങ്കെടുത്തു. ക്രിക്കറ്റ്​ താരങ്ങളായ ഹർഭജൻ സിങ്​, മോണ്ടി പനേസർ തുടങ്ങിയവരും കർഷക സമരത്തിന്​ പിന്തുണയുമായെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.