മികച്ച കളിക്കാരന്​ സമ്മാനം 3 ലിറ്റർ പെട്രോൾ!; വൈറലായി മലപ്പുറത്തെ ടൂർണമെന്‍റ്​​

മലപ്പുറം​: മലബാറിലെയും മലപ്പുറത്തെയും ഫുട്​ബാൾ ടൂർണമെന്‍റുകളിൽ മികച്ച സമ്മാനങ്ങൾ എക്കാലത്തും നൽകിവരാറുണ്ട്​. ഇക്കുറി മലപ്പുറം മങ്ങാട്ടുപുലത്തെ ടൂർണമെന്‍റ്​ സംഘാടകർ നൽകിയത്​ ദിനംപ്രതി മൂല്യമേറുന്ന സമ്മാനമാണ്​. മികച്ച കാല്‍പന്ത് കളിക്കാരന് മൂന്ന്​ ലിറ്റർ പെട്രോളാണ്​ സംഘാടകർ നൽകിയത്​. മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡേ ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനാണ്​ 'അമൂല്യ സമ്മാനം' ഏറ്റുവാങ്ങിയത്​.

'പാസ്‌ക് പിലാക്കല്‍' ടീമംഗം അനസാണ് സമ്മാനം ഏറ്റുവാങ്ങിയത്​. പെട്രോള്‍ വില വര്‍ധനക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്ന് ക്ലബ് പ്രസിഡന്റ് എം സമീര്‍ പറഞ്ഞു. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ പാസ്‌ക് പിലാക്കല്‍ 'രാജകുടുംബം കോഴിക്കോടി'നെ തോല്‍പ്പിച്ച് ജേതാക്കളായി.

ടൂർണമെന്റിൽ ഉദ്ഘാടന ചടങ്ങിൽ അതിഥികളായി എത്തിയവർക്ക്​ സ്നേഹ സമ്മാനമായി 1/2 ലിറ്റർ പെട്രോൾ വീതം നൽകിയിരുന്നു. ടൂർണമെന്റിൽ നിന്നും സംഘാടകർക്ക് ലഭിച്ച തുകയുടെ ഒരു വിഹിതം ചികിത്സ ധനസഹായമായി നൽകുകയും ചെയ്​തിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.