സ്വന്തം ​േപരിൽ സംഘടിപ്പിച്ച ചെസ്​ ടൂർണമെൻറിൽ തുടർതോൽവികളോടെ​ ലോക ചാമ്പ്യൻ കാൾസൺ പുറത്ത്​

മഡ്രിഡ്​: വിശ്വനാഥൻ ആനന്ദ്​ ഉൾപെടെ ചെസിലെ താരരാജാക്കന്മാരെ അനായാസം മുട്ടുകുത്തിച്ച്​ ചെറുപ്രായത്തിൽ ലോകകിരീടം ​െ​നഞ്ചോടു ചേർത്ത നോർവീജിയൻ താരം മാഗ്​നസ്​ കാൾസണ്​ എല്ലാം പിഴച്ചുതുടങ്ങിയോ? കോവിഡിൽ കുരുങ്ങി നിലച്ചതിനൊടുവിൽ സജീവമായ ഓൺലൈൻ ചതുരംഗക്കളത്തിൽ വലിയ വിജയം സ്വപ്​നംകണ്ട ലോക ചാമ്പ്യൻ​, സ്വന്തം പേരിലുള്ള മാഗ്​നസ്​ കാൾസൺ ഇൻവിറ്റേഷൻ ടൂർണമെൻറിൽ നാലു തോൽവികളുമായി ​ഫൈനൽ കാണാതെ പുറത്ത്​. 15 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ടൂർണമെൻറി​ന്‍റെ നിർണായക മത്സരത്തിൽ റഷ്യൻ ചാമ്പ്യൻ ഇയാൻ നെപോംനിയാച്ചിയോടാണ്​ പരാജയപ്പെട്ടത്​. വെസ്​ലി സോയെ പരാജയപ്പെടുത്തിയ അനീഷ്​ ഗിരിയാണ്​ നെപോംനിയാച്ചിയൂടെ എതിരാളി.

ആദ്യ രണ്ടു സ്​ഥാനങ്ങളും പിടിക്കാൻ അവസരം നഷ്​ടമായ കാൾസൺ ഇതോടെ മൂന്നാം സ്​ഥാനത്തിനായി വെസ്​ലി സോയുമായി ഏറ്റുമുട്ടും.

കാൾസ​ന്‍റെ സ്വന്തം കമ്പനിയായ ​േപ്ല മാഗ്​നസ്​ ഗ്രൂപ്​ സംഘടിപ്പിച്ചുവരുന്ന ടൂർണമെൻറിൽ കഴിഞ്ഞ തവണ ​കാൾസൺ തന്നെയായിരുന്നു ജേതാവ്​.

Tags:    
News Summary - Chess: Humiliated Magnus Carlsen eliminated from his own tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.