അടുത്ത ഐ.പി.എല്ലിൽ ബാംഗ്ലൂരിനായി കളിപ്പിക്കാമോ?; കോഹ്ലിയോട്​ ഹാരി കെയ്ൻ

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഒന്നാമൻമാരായി തുടരുന്ന ടോട്ടൻഹാം ​ഹോട്​സ്പർ ടീമംഗങ്ങൾ ഏതാനും ദിവസങ്ങളായി ക്രിക്കറ്റിന്​ പിറകെയാണ്. ഡ്രസിങ്​ റൂമിൽ താരങ്ങൾ ക്രിക്കറ്റ്​ കളിക്കുന്നതിനിടിയിലുള്ള ഡെലെ അലിയുടെ ക്യാച്ചിങ്​ വിഡിയോ വൈറലായതിന്​ പിന്നാലെ പുതിയ വിഡിയോ ടോട്ടൻഹാം ഹോട്സ്പർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഹാരി കെയ്ൻ, ഗാരെത്​ ബെയ്ൽ, ജോ ഹാർട്ട്, എറിക്​ ഡയർ​അടക്കമുള്ള ലോകോത്തര താരങ്ങൾ ക്രിക്കറ്റ്​ കളിക്കുന്ന വിഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ ഹാരികെയ്നിൻെറ ബാറ്റിങ്ങും ജോ ഹാർട്ടിൻറ ബാറ്റിങ്ങുമാണ്​ഏറെ ശ്രദ്ധിക്കപ്പെട്ടത്​.

തൻെറ ബാറ്റിങ്​ വിഡിയോ പങ്കുവെച്ച്​ ഹാരികെയ്ൻ വിരാട്​ കോഹ്ലിയോട്​ ട്വിറ്ററിൽ പറഞ്ഞതിങ്ങനെ: ഞാനൊരു മാച്ച്​ വിന്നിങ്​ ട്വൻറി 20 പ്രകടനം കാഴ്​ചവെച്ചിരിക്കുന്നു. അടുത്ത ഐ.പി.എല്ലിൽ ആർ.സി.ബിക്കായി കളിപ്പിക്കാമോ?.

ഇംഗ്ലണ്ട് ​സൂപ്പർ താരമായ ഹാരി കെയ്നും ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയും സുഹൃത്തുക്കളാണ്. 2019 ലോകകപ്പിനെത്തിയ കോഹ്​ലി കെയ്നെ സന്ദർശിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - ‘Any place going for RCB, Virat Kohli?’: England football star Harry Kane shows off his batting skills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.