??. ????????

നാട്ടിലേക്കുള്ള​ തിരിച്ചുപോക്കിന് ശരിക്കും നേരമായോ?

കേരളം മാടിവിളിക്കുകയാണ്​, പ്രവാസികളെ സ്വീകരിക്കാൻ സുസജ്ജമാണെന്ന്​ പ്രഖ്യാപിച്ചുകൊണ്ട്​. ലക്ഷക്കണക്കിന് പ്രവാസികളെ ക്വാറൻറീനിൽ വിടാനും, ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് അയക്കാനും പൂർണമായി ഒരുങ്ങിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. അതുപോലെ 90 ശതമാനം പ്രവാസികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നമ്മെ തിരിച്ചുവിളിക്കുന്നുണ്ട്​.

എന്തെങ്കിലും സാഹചര്യങ്ങളുണ്ടാക്കി പെട്ടെന്ന് വരൂ. ഉള്ളതുകൊണ്ട് ഇവിടെ നമുക്ക് കഴിയാം എന്നാണ്​ വാഗ്​ദാനം. എന്നാൽ എ​​​െൻറ പ്രിയ പ്രവാസികളെ ഒരു കാര്യം വിനയപൂർവം ഉണർത്ത​െട്ട, നിങ്ങൾ ഈ പ്രലോഭനങ്ങളും സ്​നേഹപ്രകടനങ്ങളും  കേട്ടു കോൾമയിർ കൊള്ളരുത്. സംഭവം അപകടമാണ്. കാര്യങ്ങൾ സുഗമമല്ല. ഇവിടെ സമാധാനമായി ജോലി തുടരുന്നവർ, മാസാമാസം ശമ്പളം ലഭിക്കുന്നവർ ചുരുക്കമായെങ്കിലും ഉണ്ട്, അവരാരും കളഞ്ഞിട്ടു നാട്ടിൽ പോകാമെന്നു സ്വബോധമുള്ളവർ ചിന്തിക്കില്ല. അതിനെക്കുറിച്ചു ചർച്ച വേണ്ട. 

വിസിറ്റ് വിസയിൽ വന്നു ജോലി കിട്ടാത്തവർ, കിട്ടിയ ജോലി നഷ്​ടപ്പെട്ടവർ, പ്രായമായ അച്ഛനമ്മമാർ വിസിറ്റ് വിസയിൽ വന്നവർ,  വിസയും ജോലിയും ഉണ്ടായിരുന്നിട്ട്​ നഷ്​ടപ്പെട്ടവർ, ജോലി നഷ്​ടപ്പെട്ടിട്ടും കുടുംബമായി താമസിക്കാൻ പ്രേരിതരായവർ അങ്ങനെ വിഭിന്ന സാഹചര്യത്തെ നേരിടുന്നവർ ഉണ്ട്.
ഈ വിശദീകരണത്തിൽ എല്ലാ വിഭാഗങ്ങളും ഉൾപ്പെട്ടെന്നു എനിക്കഭിപ്രായമില്ല. 

എന്നാലും എല്ലാവർക്കും വേണ്ടി  ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ആരും വിഷമിക്കരുത് എന്ന ഒറ്റ ചിന്തയിൽ പറയുകയാണ് പ്രിയരേ, ചാടിപ്പിടിച്ചു പോകരുത്. എ​​​െൻറ ഇത്രകാലത്തെ പ്രവാസ അനുഭവം വെച്ച്​ പറയ​െട്ട ^അടിയന്തിരമായി പോകാൻ ശ്രമിക്കേണ്ടവർ ഇനി പറയുന്ന വിഭാഗങ്ങളാണ്​.

 1. ഇവിടെ വിസിറ്റ് വിസയിൽ വന്നിട്ട് മൂന്ന്​ മാസം കഴിഞ്ഞിട്ടും ജോലി കിട്ടാത്തവർ, പിന്തുണക്കാൻ ബന്ധുക്കളാരും ഇല്ലാത്തവർ, നിത്യജീവിതത്തിനു ബുദ്ധിമുട്ടുന്നവർ, അതിലുപരി ആശ നഷ്​ടപ്പെട്ടവർ ഏറ്റവും അടുത്ത സാഹചര്യത്തിൽ തന്നെ തിരികെ പോകണം. 

2. വിസിറ്റ് വിസയിൽ വന്ന പ്രായമായവർ, ആരോഗ്യപ്രശ്​നങ്ങൾ ഉള്ളവർ (അവർക്കു പ്രത്യേക പരിഗണന ഉണ്ടാവും) പെട്ടന്ന് തന്നെ തിരികെ പോകണം. 
3. ഉണ്ടായിരുന്ന ജോലി നഷ്​ടപ്പെട്ടവർ, മറ്റൊരു ജോലി കണ്ടുപിടിക്കാൻ ആവില്ല എന്ന് ബോധ്യമുള്ളവർ, കുടുംബം കൂടെയുള്ളവർ, പഠിക്കുന്ന കുട്ടികൾ ഉള്ളവർ, കുറഞ്ഞത് ആറ്​ മാസം ജീവിക്കാനാവശ്യമായ സേവിങ്​സ്​ ഇല്ലാത്തവർ ഒന്നുകിൽ തല്ക്കാലം തിരികെ പോകാം, അല്ലെങ്കിൽ കുടുംബത്തെ നാട്ടിലേക്കു അയക്കണം. അനുകൂലസാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ തിരികെവരാമെന്നു പ്രതീക്ഷിക്കാം.  

എന്നാൽ, അധികം പ്രായമില്ലാത്തവർ, എന്നാലും ജോലി നഷ്​ടപ്പെട്ടവർ, നല്ല യോഗ്യതയുള്ളവർ, അതിലുപരി തീവ്രമായ ഫൈറ്റിങ്​ സ്​പിരിറ്റ്​ ഉള്ളവർ, തിരികെ പോകാൻ തുനിയരുത്. പിടിച്ചുനിൽക്കണം.

ഇവിടെ ഈ സാഹചര്യമൊക്കെ മാറും, കുറച്ചുകാലതാമസം ഉണ്ടായാലും. യു.എ.ഇ അതിനുള്ള തീവ്രശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്നതിൽ വിഷമിക്കേണ്ട. അതിനുള്ള കരുതലുകളും ശക്​തമാക്കുന്നുണ്ട്​. പക്ഷെ രാജ്യം അപകടത്തിൽ ആകാതിരിക്കാൻ മുൻഗണന കൊടുക്കുന്നു. ഈ സാഹചര്യമൊക്കെ താൽക്കാലികമാണെന്നു അധികാരികൾക്കറിയാം.

അതിനാൽ, ഇതൊക്കെ മാറുമെന്നും ശുഭവിശ്വാസം ഉള്ളവർക്ക്, വിദ്യാഭാസ യോഗ്യതയും പ്രത്യേകിച്ച് വേണ്ടത്ര ജോലിപരിചയവും ഉള്ളവർക്ക്​ ഇനിയും സാഹചര്യങ്ങൾ വരാനിരിക്കുന്നു എന്നാണ് എ​​​െൻറ ദൃഢമായ പ്രതീക്ഷ. 
 
ഇനി മറ്റൊരു വശം പരിശോധിക്കാം:

എല്ലാവരും കൂടി വികാരപരവശരായി നാട്ടിലേക്ക്​ ചേക്കേറിയിട്ട്​ എന്തെടുക്കാനാണ്? കോവിഡ്​ പ്രതിരോധത്തിൽ ഇന്ന് കേരളത്തിനുള്ള ലോകപ്രശസ്തിയും സുരക്ഷയും  സർക്കാറി​​​െൻറയും, ആതുര സേവനകരുടെയും പൊലീസി​​​െൻറയും പൊതുജനങ്ങളുടെയുമെല്ലാം കൂട്ടായ യത്​നം കൊണ്ട്​ സാധ്യമായതാണ്​. അവശ്യസാധനകളൊക്കെ കിട്ടാനും എത്തിച്ചുകൊടുക്കാനും നമ്മൾ പുലർത്തുന്ന കരുതൽ മനോഭാവം കൊണ്ടാണ്​. 

നൂറുകണക്കിന്​ കിലോമീറ്ററുകൾ പട്ടിണിയിൽ കാൽനടയായി നടന്ന്​ നാടണയേണ്ട അവസ്​ഥ ഭാഗ്യവശാൽ കേരളത്തിലുള്ളവർക്കും കേരളത്തിൽ നിന്ന്​ പുറപ്പെട്ടവർക്കും നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ, അവസ്​ഥ ഇതേരീതിയിൽ തുടരാനാകുമെന്ന്​ നിലവിലെ  സാഹചര്യത്തിൽ ഉറപ്പിക്കാനാവില്ല.  വരും ദിനങ്ങൾ പരീക്ഷണങ്ങളുടേതാണ്.

അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളവർ കൂട്ടംകൂട്ടമായി തിരികെ വരുമ്പോൾ സ്വാഭാവികമായും സാഹചര്യം മാറിയേക്കാം. ഓരോരുത്തരെയും വേർതിരിച്ചു സൗകര്യങ്ങൾ ഉണ്ടാക്കാൻ, അവർ സ്വന്തം വീടുകളിൽ എത്തിയാൽ മുന്നോട്ടുള്ള സാഹചര്യങ്ങൾ, പട്ടിണി കൂടാതെ കഴിയാൻ, വരുമാനമില്ലാത്ത കുടുംബത്തി​​​െൻറ അത്യാവശ്യങ്ങൾ നിർവഹിക്കാൻ, ബന്ധുക്കളുടെയും, സ്വന്തക്കാരുടെയും "സഹതാപം" ഏറ്റുവാങ്ങാൻ ഒക്കെ പ്രശ്നമാണ്, ഒത്തിരി ക്ഷമ വേണം.  

അതി​​​െൻറ കൂടെ രാഷ്​ട്രീയ അതിപ്രസരവും അനധികൃത സ്വാധീനങ്ങളുമെല്ലാം ആകു​േമ്പാൾ ഇവിടെ താരതമ്യേന സമാധാനത്തിൽ ജീവിച്ചവർക്കു   പൊരുത്തപ്പെടാൻ കഴിഞ്ഞെന്നുവരില്ല. ഭയപ്പെടുത്താൻ പറയുകയല്ല, പക്ഷേ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ്​ മുൻപോട്ടുപോയേ മതിയാവൂ. ഇപ്പോഴൊരു ആവേശത്തിന്​ ഉള്ള വിസയും കാൻസലടിച്ച്​ നാടുപിടിച്ചാൽ പിന്നെയൊരിക്കൽ വീണ്ടും വരാൻ ശ്രമിച്ചാൽ ഒരു പക്ഷേ കാര്യങ്ങൾ എളുപ്പമായെന്ന്​ വരില്ല.
ഇപ്പോൾ കൂടെയുണ്ടെന്ന്​ പറയുന്ന പലരും അന്ന്​ ശ്രദ്ധിച്ചു കൊള്ളണമെന്നില്ല, നിർത്തിപ്പോന്നേക്കൂ എന്ന്​ വാട്ട്​സ്​ആപ്പ്​ സന്ദേശമയക്കുന്നവർ നിങ്ങളുടെ ഒരു ലോക്കൽ കോളിന്​ മറുപടി പോലും നൽകിയെന്ന്​ വരില്ല. 

(ഷാർജ ഇൻകാസ്​ കൊല്ലം ജില്ല കമ്മിറ്റി പ്രസിഡൻറും യു.എ.ഇയിലെ സാംസ്​കാരിക പ്രവർത്തകനുമാണ്​ ലേഖകൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.