ജാതീയതയുടെ അടയാളം പറിച്ചെറിഞ്ഞ കല്ലുമാല സമരം

ജാതി തിരിച്ചറിയാൻ പ്രത്യേകം വേഷഭൂഷാദികൾ നിലനിന്ന ഒരു കാലമുണ്ടായിരുന്നു. പുലയർ തുടങ്ങിയ അധഃസ്ഥിത വിഭാഗത്തിൽപെട്ട സ്ത്രീകൾ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ ആഭരണമായി ധരിക്കാൻ നിർബന്ധിതരായിരുന്നു. ജാതീയതയുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിനായിരുന്നു ഈ രീതി. ഇതിനെതിരെ 1915ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ സമരമാണ് കല്ലുമാല സമരം.

കഴുത്തിൽ കല്ലുമാല അണിയുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അയ്യൻകാളി ഉൾപ്പെടെയുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ ആഹ്വാനം. ഇതിനുപിന്നാലെ ധാരാളം പുലയ സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ചു. എന്നാൽ ഇത് സവർണരെ ചൊടിപ്പിച്ചു. പുലയ സ്ത്രീകൾ കല്ലുമാല ഒഴിവാക്കിയത് ധിക്കാരമാണെന്ന് ആക്രോശിച്ച് അവർ സമരക്കാരെ ആക്രമിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷം വ്യാപകമായി.

ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണർക്കെതിരെ പെരിനാട് കലാപവും നടന്നു. തുടർന്ന് കൊല്ലം ജില്ലയിലെ പീരങ്കിമൈതാനിയിൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ വിപുലമായ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് പുലയ സ്ത്രീകളാണ് സമ്മേളനത്തിൽ പങ്കുചേർന്നത്. ജാതീയതയുടെ അടയാളമായ കല്ലുമാലകൾ അവർ പൊട്ടിച്ചെറിയുകയും ചെയ്തു.

Tags:    
News Summary - The Kallumala strike that uprooted the symbol of casteism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.