നി​യ​മ​മു​ണ്ട്, ന​യ​മു​ണ്ട്​; എ​ന്നി​ട്ടും നി​സ്സ​ഹാ​യ​ർ

വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക്​ കു​റ​വി​ല്ല. മാ​താ​പി​താ​ക്ക​ളു​ടെ​യും പ്രാ​യ​മാ​യ​വ​രു​ടെ​യും ക്ഷേ​മ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി മ​ന്ത്രാ​ല​യം 2007ൽ ​മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ നി​യ​മം (മെ​യി​ൻ​റ​ന​ൻ​സ്​ ആ​ൻ​ഡ്​​ വെ​ൽ​ഫെ​യ​ർ ഒാ​ഫ്​ പാ​ര​ൻ​റ്​​സ്​ ആ​ൻ​ഡ്​​ സീ​നി​യ​ർ സി​റ്റി​സ​ൺ​സ്​ ആ​ക്​​ട്) കൊ​ണ്ടു​വ​ന്നു. സം​സ്​​ഥാ​ന സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ 2006ൽ ​വ​യോ​ജ​ന ന​യം പ്ര​ഖ്യാ​പി​ക്കു​ക​യും 2013ൽ ​ഇ​ത്​ പ​രി​ഷ്​​ക​രി​ക്കു​ക​യും ചെ​യ്​​തു. സം​സ്​​ഥാ​ന​ത്ത്​ 40ല​ധി​കം സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​ണ്ട്. എ​ന്നാ​ൽ, വ​യോ​ധി​ക​രി​ൽ മൂ​ന്നി​ലൊ​ന്ന്​ പേ​ർ​ക്കേ ഇ​വ​യു​ടെ നാ​മ​മാ​ത്ര ആ​നു​കൂ​ല്യ​മെ​ങ്കി​ലും ല​ഭി​ക്കു​ന്നു​ള്ളൂ. പ്രാ​യ​മാ​യ​വ​രു​ടെ സം​ര​ക്ഷ​ണം മ​ക്ക​ളു​​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ക​ട​മ​യാ​ണെ​ന്ന്​ കേ​ന്ദ്ര നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. സം​ര​ക്ഷ​ണം ന​ൽ​കാ​ത്ത മ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച്​ പ്ര​തി​മാ​സം 10,000 രൂ​പ വ​രെ ജീ​വ​നാം​ശം നേ​ടി​യെ​ടു​ക്കാ​നും നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു. പ്രാ​യ​മാ​യ​വ​രെ ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ മൂ​ന്നു മാ​സം ത​ട​േ​വാ 5000 രൂ​പ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ആ​ണ്​ ശി​ക്ഷ.  എ​ന്നാ​ൽ, സാ​ക്ഷ​ര​ത​യി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ​പോ​ലും 30 ശ​ത​മാ​നം പേ​ർ​ക്ക്​ മാ​ത്ര​മേ ഇൗ ​നി​യ​മ​ത്തെ​ക്കു​റി​ച്ച്​ അ​റി​വു​ള്ളൂ എ​ന്നാ​ണ്​ ഹെ​ൽ​പ്പേ​ജ്​ ഇ​ന്ത്യ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. ഇ​വ​രി​ൽ​ത​ന്നെ ഭൂ​രി​ഭാ​ഗ​ത്തി​നും പ​രാ​തി ന​ൽ​കേ​ണ്ട​തി​​​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യി​ല്ല. പ​രാ​തി കി​ട്ടി​യാ​ൽ 90 ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. ഇൗ ​സ​മ​യ​പ​രി​ധി പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ജീ​വ​നാം​ശം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു എ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും സം​വി​ധാ​ന​മി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലെ സ്വ​ത്ത്​ ത​ർ​ക്ക​ത്തി​ലേ​ക്ക്​ മാ​താ​പി​താ​ക്ക​ളെ​യും പ്ര​സ്​​തു​ത നി​യ​മ​ത്തെ​യും വ​ലി​ച്ചി​ഴ​ക്കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. മ​ക്ക​ൾ​ക്കെ​തി​രെ കേ​സ്​ കൊ​ടു​ക്കാ​നു​ള്ള വ​യോ​ധി​ക​രു​ടെ വൈ​മ​ന​സ്യ​വും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നു. നി​യ​മ​ത്തി​ലെ പ​ല വ്യ​വ​സ്​​ഥ​ക​ളും അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നാ​ണ്​ മ​റ്റൊ​രു ആ​ക്ഷേ​പം.

ആനുകൂല്യങ്ങൾക്ക് പുറത്ത് ആയിരങ്ങൾ
വ​യോ​ധി​ക​രു​ടെ അ​ടി​സ്​​ഥാ​നാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്ന്​ സം​സ്​​ഥാ​ന വ​യോ​ജ​ന ന​യ​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ത്​ ന​ട​പ്പാ​യി​ട്ടി​ല്ല. 60 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ 1100 രൂ​പ​യും 75 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ 1500 രൂ​പ​യു​മാ​ണ്​ നി​ല​വി​ലെ പെ​ൻ​ഷ​ൻ. ഇ​ത്​ യ​ഥാ​ക്ര​മം മൂ​വാ​യി​ര​വും നാ​ലാ​യി​ര​വും ആ​ക്ക​ണ​മെ​ന്ന്​ കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ​സ്​ ഫോ​റം സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കു​മാ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ഇ​പ്പോ​ഴും ക​ട​ലാ​സി​ലാ​ണ്. ന​യം ന​ട​പ്പാ​ക്കാ​നു​ള്ള സം​സ്​​ഥാ​ന, ജി​ല്ല ത​ല​ങ്ങ​ളി​ലെ കൗ​ൺ​സി​ലും പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല.
 
മ​ക്ക​ൾ​ക്കും മ​രു​മ​ക്ക​ൾ​ക്കു​മെ​തി​രെ പ​രാ​തി​ക​ളു​മാ​യി നി​ര​വ​ധി​പേ​ർ ക​മീ​ഷ​ന്​ മു​ന്നി​ലെ​ത്താ​റു​ണ്ട്. സ്വാ​ർ​ഥ​രാ​യ മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളോ​ടു​ള്ള ക​ട​മ മ​റ​ക്കു​ന്നു. അ​വ​ർ​ക്ക്​ സ​ന്തോ​ഷി​​ക്കാ​നേ സ​മ​യ​മു​ള്ളൂ. സേ​വ​ന മ​നോ​ഭാ​വ​മി​ല്ല. വി​ദ്യാ​സ​മ്പ​ന്ന​രാ​യ മ​ക്ക​ൾ​പോ​ലും അ​ച്ഛ​ന​മ്മ​മാ​രെ ച​വി​ട്ടി​പ്പു​റ​ത്താ​ക്കു​ന്നു. ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ മ​ക​ൻ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യെ​ന്നാ​യി​രു​ന്നു ഉ​ന്ന​ത ഉ​ദ്യോ​ഗ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ച ഒ​രു പി​താ​വി​​​െൻറ പ​രാ​തി. മ​രു​മ​ക്ക​ൾ വീ​ട്ടി​ൽ വ​ന്നു​ക​യ​റു​ന്ന​തോ​ടെ​യാ​ണ്​ പ​ല​പ്പോ​ഴും പ്രാ​യ​മാ​യ​വ​രു​ടെ ക​ഷ്​​ട​കാ​ലം തു​ട​ങ്ങു​ന്ന​ത്. മ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക്​ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും പ​രാ​തി​പ്പെ​ടാ​തെ എ​ല്ലാം സ​ഹി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത്​ ആ​ൺ​മ​ക്ക​ളു​ടെ മാ​ത്രം ക​ട​മ​യാ​ണ്​ എ​ന്നൊ​രു തെ​റ്റി​ദ്ധാ​ര​ണ പെ​ൺ​മ​ക്ക​ൾ​ക്കു​ണ്ട്. ബാ​ല്യ​ത്തി​ൽ ന​മ്മു​ടെ കൈ​പി​ടി​ച്ച​വ​രെ വാ​ർ​ധ​ക്യ​ത്തി​ൽ കൈ​പി​ടി​ക്കാ​ൻ ന​മു​ക്ക്​ ബാ​ധ്യ​ത​യു​ണ്ട്. അ​ത്​ മ​റ​ക്ക​രു​ത്.
പി. ​മോ​ഹ​ന​ദാ​സ്​ (സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ആ​ക്​​ടി​ങ്​ ചെ​യ​ർ​മാ​ൻ)
വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിതകൾക്കുള്ള പെൻഷൻ, സ്വാതന്ത്ര്യസമര സേനാനി പെൻഷൻ എന്നിവയാണ് പ്രായമായവരെ ലക്ഷ്യമിട്ടുള്ള പ്രധാന സാമൂഹിക സുരക്ഷ പദ്ധതികൾ. സംസ്ഥാനത്ത് 20 ലക്ഷത്തോളം പേർ കർഷകത്തൊഴിലാളി പെൻഷനും 1,70,000 പേർ വാർധക്യകാല പെൻഷനും വാങ്ങുന്നുണ്ടെന്നാണ് കണക്ക്. 30ഒാളം ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്ത് അസംഘടിത മേഖലയിലെ 60 ലക്ഷത്തോളം പേർ ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. ഇവയിൽ 14 ബോർഡുകളിൽനിന്നായി ഒമ്പതു ലക്ഷത്തോളം പേർക്ക് വാർധക്യകാല പെൻഷൻ ലഭിക്കുന്നു. എന്നാൽ, അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാൻ തികയാത്ത നാമമാത്ര തുകയാണ് കിട്ടുന്നത്. ഇത്തരം ബോർഡുകളിലെ രാഷ്ട്രീയ അതിപ്രസരംമൂലം പലപ്പോഴും അർഹർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിന് വയോധികർക്ക് നിയമപരമായ പിന്തുണ നൽകാൻ സംവിധാനമില്ലാത്തതും കേരളത്തി​​െൻറ പോരായ്മയാണ്. ഗാർഹിക പീഡന നിയമം നിലനിൽക്കുേമ്പാഴും വയോധികർക്കെതിരായ അതിക്രമങ്ങൾ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.സംസ്ഥാനത്ത് സാമൂഹികനീതി വകുപ്പിന് കീഴിൽ 15 വൃദ്ധസദനങ്ങളുണ്ട്. ഇവയിൽ നാലെണ്ണം ഭിന്നശേഷിക്കാർക്കുള്ളതാണ്. എന്നാൽ, പലയിടത്തും അവസ്ഥ പരിതാപകരമാണ്. ജീവനക്കാരുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും ഇത്തരം സ്ഥാപനങ്ങളുടെ കാര്യക്ഷമത. സ്വകാര്യ മേഖലയിലുള്ളവ താരതമ്യേന മികച്ചതാണ്. പക്ഷേ, സാധാരണക്കാർക്ക് ഇവ അപ്രാപ്യവും.

ശാ​​രീ​​രി​​ക പീ​​ഡ​​ന​​വ​ും ഏ​​റെ
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം അനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ പരാതികളെത്തിയത് തിരുവനന്തപുരം, ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ ട്രൈബ്യൂണലുകളിലാണ്. ഇതിൽ 30.6 ശതമാനവും 60നും 69നും ഇടയിൽ പ്രായമുള്ളവരുടേതായിരുന്നു. 21.7 ശതമാനം പേർ 70-79 പ്രായപരിധിയുള്ളവരും 27.3 ശതമാനം പരാതിക്കാർ 80 വയസ്സിന് മുകളിലുള്ളവരുമാണ്. പരാതിക്കാരിൽ 38.2 ശതമാനം പേർ സ്ത്രീകളും 15 ശതമാനം പുരുഷന്മാരുമാണ്. 44 ശതമാനം പരാതികളും മക്കളിൽനിന്നുള്ള പീഡനം സംബന്ധിച്ചായിരുന്നു. ഇതിൽതന്നെ 26.8 ശതമാനം പരാതികൾ ശാരീരിക പീഡനം സംബന്ധിച്ചാണ്. മക്കൾ ക്രൂരമായി അവഗണിക്കുന്നു എന്നാണ് 18.9 ശതമാനം പരാതികളുടെയും ഉള്ളടക്കം. പരാതി നൽകിയതി​​െൻറ പേരിൽ മക്കൾ തങ്ങളെ അവഗണിക്കുന്നു എന്ന പരാതിയുമായി എത്തിയവർ 34.2 ശതമാനമാണ്. ട്രൈബ്യൂണൽ ഒാഫിസ് ജീവനക്കാർ പരുഷമായാണ് പെരുമാറിയതെന്ന് പരാതിപ്പെട്ടവർ 8.4 ശതമാനമാണ്. 

(തുടരും)

Tags:    
News Summary - senior citizen act- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.