സഭാവസ്ത്രം ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന വൈദികരുടെയും സന്യാസിന ിമാരുടെയും എണ്ണം വർധിച്ചുവരുകയാണ്. വിശ്വാസവഴിയിൽ തിരഞ്ഞെടുത്ത ആത്മീയ ജീവിതപാതയിലെ വിവിധ സംഘർഷങ്ങളെ തുടർന്നാണ് ഇവർ പാതിവഴിയിൽ സഭാവസ്ത്രം ഒഴിവാക്കുന്നത്. ഇങ്ങനെ, സഭാജീവിതം ഒഴിവാക്കിയതിനു ശേഷമുള്ള ജീവിതത്തിൽ ഒരുവിധം പിടിച്ചുനിൽക്കാനാകുന്നത് മുൻ വൈദികർക്കാണ്. തങ്ങളുടെ വിദ്യാഭ്യാസ േയാഗ്യതയുടെ അടിസ്ഥാനത്തിൽ മറ്റു മേഖലകളിലേക്ക് തിരിഞ്ഞും വിദേശത്ത് ജോലി തേടിയുമൊക്കെ ഇവർ പിടിച്ചുനിൽക്കാൻ ശ്രമിക്കാറാണ് പതിവ്.
സന്യാസ ജീവിതം മതിയാക്കുന്ന കന്യാസ്ത്രീകളാണ് പക്ഷേ, ഏറെ പ്രയാസം അനുഭവിക്കേണ്ടിവരുന്നത്. ആത്മീയ ജീവിതം മതിയാക്കി മഠങ്ങളിൽനിന്നിറങ്ങുന്ന കന്യാസ്ത്രീകൾക്ക് ബന്ധുക്കളും സമൂഹവും കൽപിച്ചു നൽകുന്ന ഒരു പേരുണ്ട്; ‘മഠം ചാടിയവർ’. മഠം ചാടുന്നവർ നേരിടുന്നത് മൂന്നു തരത്തിലുള്ള പ്രതിസന്ധിയാണെന്ന് സഭാവസ്ത്രം ഊരാനുള്ള കാരണങ്ങൾ തുറന്നെഴുതിയതിലൂടെ വിവാദത്തിലായ സിസ്റ്റർ ജെസ്മി വിശദീകരിക്കുന്നു.
സഭാവസ്ത്രം ഒഴിവാക്കുന്ന വൈദികരും കന്യാസ്ത്രീകളും ആദ്യം നേരിടേണ്ടിവരുന്നത് സഭക്കുള്ളിൽനിന്നുതന്നെയുള്ള എതിർപ്പാണ്. വർഷങ്ങൾ നീണ്ട ആത്മ സംഘർഷങ്ങൾക്കും ആശയക്കുഴപ്പത്തിനും ശേഷമാണ് മിക്കവരും ഇതുസംബന്ധിച്ച തീരുമാനത്തിലെത്തുക. തീരുമാനത്തിലെത്തിക്കഴിഞ്ഞ്, സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുള്ള അപേക്ഷയും നൽകി, വിടുതലിനായി കാത്തിരിക്കണം. മുൻകാലങ്ങളിൽ വത്തിക്കാനിൽനിന്ന് അനുമതിപത്രം വരണം എന്ന കാരണത്താൽ വിടുതൽ വൈകിപ്പിക്കും. വല്ലാത്ത ഒരു അനിശ്ചിതത്വത്തിെൻറ സമയമാണിത്. അതേസമയം ഇപ്പോൾ ഇതിൽനിന്നെല്ലാം കാര്യങ്ങൾ മാറിയിട്ടുണ്ട്. പെെട്ടന്നുതന്നെ തിരുവസ്ത്രം അഴിച്ച് സഭ വിടുന്നവർ ഉണ്ട്.
ചില പ്രതികാര നടപടികളും ഇൗ സമയത്ത് നേരിടേണ്ടിവരാറുണ്ട്. ഇനിയുള്ള ഉപജീവനത്തിന് വഴിയെന്ത് എന്ന ആലോചനയിൽ മുന്നോട്ടുള്ള ജീവിതപ്പാതയിൽ പകച്ചുനിൽക്കാൻ വിധിക്കപ്പെട്ടവരാണ് കന്യാസ്ത്രീകളിൽ ഏറെയും. മഠം വിട്ടിറങ്ങുന്നവർ ആദ്യമായി നേരിടേണ്ടിവരുക ഇമേജ് തകർക്കൽ ആരോപണങ്ങളാണ്. പ്രണയത്തിെൻറ പേരിലാണ് ‘മഠം വിട്ടത്’ എന്ന് പ്രചചരിപ്പിക്കാനും ആളുണ്ടാകും. യാദൃച്ഛികമായി ഏതെങ്കിലും വൈദികൻ ഇതിനടുത്ത സമയത്ത് സഭാവസ്ത്രം ഒഴിവാക്കിയിട്ടുണ്ടെങ്കിൽ കഥകൾക്ക് എരിവും പുളിയും കൂടും.
വിശ്വാസികളിൽ ഏറിയപങ്കും ഇത്തരം കഥകൾ വിശ്വസിക്കുകയും ചെയ്യും. മഠം വിട്ട് പുറത്തുവരുന്നത് സർക്കാർ ശമ്പളം പറ്റുന്ന ജോലിയുള്ളവരാണെങ്കിൽ ജോലിയും വരുമാനവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും പലതലങ്ങളിൽ നടക്കും. എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകളെ സ്വാധീനിച്ച് വിവിധ കുറ്റങ്ങൾ ചുമത്തി പുറത്താക്കാനുള്ള ശ്രമങ്ങളാണ് കാര്യമായി നടക്കുക. ശമ്പളവും പെൻഷനും ഇല്ലാതാക്കി സമ്മർദത്തിലാക്കുക എന്നതാണ് തന്ത്രം. സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ, ഈ ലക്ഷ്യം വളരെ പെെട്ടന്ന് നേടാനും കഴിയും.
വർഷങ്ങൾ നീളുന്ന സഭാ ശുശ്രൂഷക്കും ദൈവവേലക്കും ശേഷം മഠം ഉപേക്ഷിക്കുന്ന കന്യാസ്ത്രീകൾ പലരും വെറും കൈയോടെയാണ് പുറത്തേക്ക് ഇറങ്ങേണ്ടിവരുന്നത്. കാനോനിക നിയമം അനുസരിച്ച് കന്യാസ്ത്രീ ജീവിതം മതിയാക്കി മടങ്ങുന്നവർക്ക് ഭാവിയിലെ ഉപജീവനത്തിനുള്ള വക നൽകണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഒട്ടുമിക്ക സംഭവങ്ങളിലും ഇത് പാലിക്കപ്പെടാറില്ല എന്നുമാത്രം. അതേസമയം, സഭയിലെത്തന്നെ ഉന്നതരായി ചില വൈദികർ ഇടപെട്ട് കോൺവെൻറിൽനിന്ന് 10 ലക്ഷം രൂപ ഉപജീവനത്തിനായി വാങ്ങിക്കൊടുത്ത സംഭവവും ഉണ്ട്.
വർഷങ്ങളോളമുള്ള ആശയക്കുഴപ്പത്തിെൻറയും മനഃസംഘർഷങ്ങളുടെയും തീച്ചൂളയിലൂടെ കടന്ന് മധ്യവയസ്സ് എത്തുമ്പോഴേക്കും ആണ് പലരും ഒരു തീരുമാനത്തിലേക്ക് എത്തുക. അപ്പോഴേക്കും ഒട്ടുമിക്കവരുടെയും മാതാപിതാക്കൾ മരണമടഞ്ഞിരിക്കും. സഹോദരങ്ങൾ മാത്രമാകും ബാക്കി. സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾ മടിക്കുന്ന ഇക്കാലത്ത് ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വവുമായി വെറുംകൈയോടെ മഠം വിട്ടിറങ്ങിവരുന്നവരെ സംരക്ഷിക്കാൻ സഹോദരങ്ങൾ ഉൾപ്പെടെ ആര് തയാറാകും?
മുമ്പ് ദാരിദ്ര്യം കൊടികുത്തിവാണ കാലത്ത്, കുടുംബത്തിൽ ഒരാൾ മഠത്തിൽ പോയാൽ അയാളുടെ പങ്ക് ഭക്ഷണം കൂടി മറ്റു മക്കൾക്ക് പങ്കുവെക്കാമല്ലോ എന്ന ചിന്തയാണ് പല ദരിദ്ര കുടുംബങ്ങളെയും ഭരിച്ചിരുന്നത്. ഇന്നുപക്ഷേ, കുടുംബ സ്വത്തിലെ ഒാഹരിയാണ് പ്രലോഭനം. വൈദികരായും കന്യാസ്ത്രീമാരായും പോകുന്നവരുടെ സ്വത്ത് വിഹിതംകൂടി മറ്റു സഹോദരങ്ങൾക്ക് വീതിച്ചുനൽകുന്ന സംഭവങ്ങളുമുണ്ട്. അപൂർവം ചില സംഭവങ്ങളിൽ ദൈവവേലക്ക് ഇറങ്ങുന്നവർ തങ്ങളുടെ പങ്ക് കുടുംബ സ്വത്ത് വാങ്ങി സഭക്ക് സംഭാവനചെയ്യാറുമുണ്ട്.
മേരി റോയ് കേസിലെ സുപ്രീംകോടതി വിധിയനുസരിച്ച് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ സ്വത്തിൽ പുരുഷനും സ്ത്രീക്കും തുല്യ അവകാശമാണുള്ളത്. ജോലിയുള്ള കന്യാസ്ത്രീകളുടെ കാര്യത്തിൽ, ശമ്പളം മൊത്തമായി മഠത്തിലേക്ക് നൽകേണ്ടതിനാൽ ഭാവി ജീവിതത്തിലേക്ക് നീക്കിയിരിപ്പ് ഒന്നും ഉണ്ടാവുകയുമില്ല. സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുന്നതിനെപ്പറ്റി ആലോചിക്കുമ്പോഴാണ് ഭൂമുഖത്ത് തങ്ങൾക്കായി ബാക്കിെയാന്നുമില്ലല്ലോ എന്ന യാഥാർഥ്യം മിക്കവരും തിരിച്ചറിയുക.
എങ്ങുമെത്താതെപോയ പരിഷ്കരണ ശ്രമങ്ങൾ
പുതുതലമുറയിൽ പൊതുെവ ‘ദൈവവിളി’ കുറഞ്ഞുവരുന്നതിന് വളെര ലളിത യുക്തിയാണ് സഭാനേതൃത്വം കണ്ടെത്തിയത്. കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു. ഒന്നും രണ്ടും മക്കൾ മാത്രമുള്ള മാതാപിതാക്കൾ അവരെ മഠത്തിലയക്കാൻ ആഗ്രഹിക്കുന്നില്ല. അതിവേഗത്തിലുള്ള നഗരവത്കരണം കാരണം പുതുതലമുറ ഈ രംഗത്തേക്കു വരാൻ മടിക്കുന്നു.
നഗരജീവിതം ഇഷ്ടപ്പെടുകയും ഗ്രാമങ്ങളിൽ പോയി സഭാശുശ്രൂഷകൾ നടത്താൻ മടിക്കുകയും ചെയ്യുന്നു... അങ്ങനെ പോകുന്നു ഇൗ ലളിത യുക്തി. അതേസമയം, സഭക്കുള്ളിൽതന്നെ ഇക്കാര്യത്തിൽ ഗൗരവമുള്ള ചർച്ച നടത്തുന്നവരുമുണ്ട്. തലമുറയുടെ താൽപര്യങ്ങൾക്കനുസരിച്ച് മാറുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ മഠങ്ങൾ തയാറാകാത്തതാണ് ഈ രംഗത്തേക്ക് കടന്നുവരാൻ അവർ മടിക്കുന്നത് എന്നതായിരുന്നു ഒരു വിശദീകരണം.. മദർ തെരേസയുടെ സന്യാസിനി സമൂഹം നടത്തുന്ന മഠങ്ങളിലേക്ക് ഇപ്പോഴും പുതുതലമുറ ആകർഷിക്കപ്പെടുന്നുണ്ട് എന്നത് തങ്ങളുടെ വാദത്തിനു പിൻബലമായി അവർ ചൂണ്ടിക്കാട്ടുന്നു.
ഇനിയും പിടിച്ചുനിൽക്കണമെങ്കിൽ മഠങ്ങളുടെ പ്രവർത്തന രീതിയിൽ കാതലായ മാറ്റം വേണമെന്ന വാദവും ഉയർത്തുന്നു. ആധുനിക വാർത്തവിനിമയ സംവിധാനങ്ങൾ ഇത്രയേറെ വികസിച്ച കാലത്ത് മഠങ്ങൾ പുറംലോകത്തുനിന്ന് തീർത്തും ഒറ്റപ്പെട്ട നിലയിൽ തുടരുന്നത് എന്തിന് എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്.
പ്രവർത്തനം പരിഷ്കരിക്കാൻ പക്ഷേ, ഗൗരവത്തിലുള്ള നീക്കങ്ങൾ ഉണ്ടായില്ലെന്നു മാത്രം. കന്യാസ്ത്രീകൾ നേരിടുന്ന ആത്മീയ സംഘർഷങ്ങൾക്കും സംശയങ്ങൾക്കും കാര്യക്ഷമമായി മറുപടി നൽകാൻ കഴിയുന്ന വിധത്തിൽ നേതൃത്വം ഉയരേണ്ടതുണ്ട് എന്ന വാദവും ശക്തമാണ്.
ഇത്തരം ആത്മീയ സംഘർഷങ്ങളെ ഫലപ്രദമായി നേരിട്ട ചരിത്രവും സഭയിലുണ്ട്. താൻ നേരിടുന്ന ആത്മീയ സംഘർഷങ്ങൾ സംബന്ധിച്ച് എവുപ്രാസ്യമ്മ ദീർഘമായ കത്തുകൾ അന്നത്തെ ബിഷപ്പുമാർക്ക് എഴുതിയിരുന്നു. ഇതിൽ, തൃശൂർ ബിഷപ്പായിരുന്ന മേനാച്ചേരി പിതാവ് തെൻറ ഫയലിൽ സൂക്ഷിച്ചുവെച്ച 19 കത്തുകൾ ഒഴിച്ചുള്ളവയെല്ലാം നഷ്ടപ്പെട്ടുേപായി എന്നത് കേരളത്തിലെ സന്യാസിനി ചരിത്രത്തിലെ വലിയൊരു തീരാനഷ്ടമായി ഇന്നും ദൈവശാസ്ത്ര പണ്ഡിതർ വിലയിരുത്തുന്നു.
നാളെ: ആത്മാവിനെ പൊളിച്ചു പണിയേണ്ടവർ കെട്ടിടം പൊളിക്കാരായി മാറുേമ്പാൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.