2004 മുതൽ എല്ലാ മേയ് 10നും ലോക ലൂപസ് ദിനമായി ആചരിക്കുന്നു. രോഗം ബാധിച്ചവർക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും അവബോധമുണ്ടാക്കുന്നതിനും രോഗത്തെ അതിജീവിക്കുന്നതിനും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിനുമൊക്കെയാണ് ഇങ്ങനെ ഒരു ദിനാചരണം.
ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ദീർഘകാല ഓട്ടോ ഇമ്യൂൺ വാതരോഗമാണ് സിസ്റ്റമിക് ലൂപസ് എരിത്തമറ്റോസിസ് (എസ്.എൽ.ഇ) അഥവാ ലൂപസ്. സാധാരണയായി 15 മുതൽ 40 വരെ വയസ്സുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകെളയാണ് (8:1 എന്ന അനുപാതത്തിൽ) രോഗം കൂടുതലായി ബാധിക്കുന്നത്. ലഭ്യമായ കണക്കുകളനുസരിച്ച് ഇന്ത്യയിൽ ലക്ഷത്തിൽ മൂന്നു മുതൽ നാലു പേരെ വരെ ഈ രോഗം ബാധിക്കുന്നു. ലൂപസ് പകർച്ചവ്യാധിയോ പാരമ്പര്യ രോഗമോ അല്ല.
2004 മുതൽ എല്ലാ മേയ് 10നും ലോക ലൂപസ് ദിനമായി ആചരിക്കുന്നു. രോഗം ബാധിച്ചവർക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും അവബോധമുണ്ടാക്കുന്നതിനും രോഗത്തെ അതിജീവിക്കുന്നതിനും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിനുമൊക്കെയാണ് ഇങ്ങനെ ഒരു ദിനാചരണം.
ഓട്ടോ ഇമ്യൂൺ രോഗം
രക്തത്തിലെ ശ്വേതരക്താണുക്കൾ പ്രധാന പങ്കുവഹിക്കുന്ന ഫലപ്രദമായ ഒരു പ്രതിരോധ വ്യവസ്ഥ ശരീരത്തിനുണ്ട്. ആൻറിബോഡീസ് ഉൽപാദിപ്പിച്ചുള്ള ഈ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുമൂലം സ്വന്തം കോശങ്ങൾക്കും അവയവങ്ങൾക്കും എതിരായി ആൻറിബോഡീസ് ഉൽപാദിപ്പിക്കുന്ന പ്രവണതക്കാണ് ഓേട്ടാ ഇമ്യൂണിറ്റി എന്നു പറയുന്നത്.
രോഗ ലക്ഷണങ്ങൾ
അകാരണമായ ക്ഷീണം, ഇടവിട്ടുള്ള പനി, തൊലിപ്പുറത്തെ പാടുകൾ (പ്രധാനമായും കവിളിലും മൂക്കിലും ചിത്രശലഭത്തിെൻറ ആകൃതിയിലുണ്ടാകുന്ന ചുവന്ന പാടുകൾ), മുടി കൊഴിച്ചിൽ, വായിലും മൂക്കിലും മറ്റുമായി ഉണ്ടാകുന്ന വ്രണങ്ങൾ, സന്ധിവേദന, വീക്കം, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ ആവരണങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടുമൂലമുള്ള നെഞ്ചുവേദന, ശ്വാസംമുട്ടൽ, വൃക്കകൾക്കുണ്ടാകുന്ന നീർക്കെട്ടുമൂലം കാലിലും മുഖത്തും ഉണ്ടാകുന്ന നീര്, മൂത്രത്തിൽകൂടി േപ്രാട്ടീനും ചുവന്ന രക്താണുക്കളും നഷ്ടപ്പെടുന്ന അവസ്ഥ; രക്തത്തിലെ ചുവന്ന രക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ എന്നിവ കുറഞ്ഞുണ്ടാകുന്ന പ്രശ്നങ്ങൾ; തലച്ചോറ്, സുഷുമ്നാനാഡി എന്നീ അവയവങ്ങളെ ബാധിച്ചുണ്ടാകുന്ന സങ്കീർണതകൾ, ആൻറി ഫോസ്ഫോലിപിഡ് സിൻേഡ്രാം എന്ന അവസ്ഥയുടെ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന ഗർഭച്ഛിദ്രം, കാലുകളിലെയും ശ്വാസകോശങ്ങളിലെയും സിരകളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന സങ്കീർണാവസ്ഥ.
രോഗനിർണയം
ശരീര പരിശോധന, ലാബ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് രോഗ നിർണയം നടത്തുന്നത്. രക്തപരിശോധനയിൽ എ.എൻ.എ ടെസ്റ്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. ലൂപസ് രോഗികളിൽ 95 ശതമാനം പേരിലും എ.എൻ.എ പോസിറ്റിവായിരിക്കും. ഇതുകൂടാതെ ഡി.എസ്.ഡി.എൻ.എ, ആൻറി എസ്.എം, സി3, സി4, ഇ.എസ്.ആർ, സി.ആർ.പി, സി.ബി.സി തുടങ്ങിയ പരിശോധനകളും വേണ്ടിവന്നേക്കാം. മൂത്രത്തിൽ േപ്രാട്ടീെൻറയും ആർ.ബി.സി കാസ്റ്റിെൻറയും സാന്നിധ്യവും പരിശോധിക്കാറുണ്ട്. വൃക്കകളെ ബാധിക്കുന്ന അവസ്ഥയിൽ കിഡ്നി ബയോപ്സിയും വേണ്ടിവന്നേക്കാം.
രോഗനിർണയത്തെ കൂടാതെ രോഗവ്യാപ്തി, അതായത് രോഗം ഏതെല്ലാം അവയവത്തെ ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതിനും പൂർവസ്ഥിതിയിലാക്കാൻ പറ്റുന്നതും പറ്റാത്തതുമായ സാഹചര്യങ്ങൾ തിരിച്ചറിയുന്നതിനും പരിശോധനകൾ സഹായിക്കുന്നു.
ചികിത്സ
രോഗകാഠിന്യം, സങ്കീർണാവസ്ഥ എന്നിവ കണക്കിലെടുത്താണ് ചികിത്സാരീതി തീരുമാനിക്കുന്നത്. ഒരിക്കലും ഒരു രോഗിയുടെ രോഗാവസ്ഥ മറ്റൊരു രോഗിയുടേതുമായി താരതമ്യപ്പെടുത്താൻ പറ്റില്ല. കഠിനമായ രോഗാവസ്ഥയുടെ ചികിത്സയിൽ സ്റ്റിറോയിഡ് മരുന്നുകൾ ഒരു പ്രധാന പങ്കുവഹിക്കുന്നു. പലപ്പോഴും ജീവൻരക്ഷാ ഉപാധിയായാണ് സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നത്
ഇതു കൂടാതെ ഹൈേഡ്രാക്സി ക്ലോറോക്വിൻ, അസാത്തയോപ്രിൻ, മൈത്തോ ഫെനലെറ്റ് മോഫെറ്റിൽ, സൈക്ലോഫോസ്ഫമൈസ് എന്നീ മരുന്നുകളും ഉപയോഗിക്കുന്നു. അടുത്തകാലത്തായി ബയോളജിക്സ് വിഭാഗത്തിൽപെട്ട റിക്സിമാമ്പ്, ബേലിമുമാബ് എന്നീ മരുന്നുകളും വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
സ്ത്രീ രോഗികളുടെ വിവാഹവും ഗർഭധാരണവും മിഥ്യാധാരണ
മുമ്പ് ലൂപസ് രോഗികൾ വിവാഹം കഴിക്കുന്നത് അഭികാമ്യമെല്ലന്ന ധാരണയുണ്ടായിരുന്നു. എന്നാൽ, ഇത് ഒരു മിഥ്യാധാരണയാണ്. ലൂപസ് ദീർഘകാല രോഗമാണെന്ന് പറഞ്ഞല്ലോ. രോഗാവസ്ഥ കൂടിയും കുറഞ്ഞും ഇരിക്കുന്ന ഒരു പ്രവണത ഈ രോഗത്തിെൻറ പ്രത്യേകതയാണ്. ഫലപ്രദമായ ചികിത്സമൂലം ദീർഘകാലം രോഗം നിയന്ത്രിച്ചു നിർത്തി രോഗം ഇല്ലാത്ത അവസ്ഥയുണ്ടാക്കാൻ കഴിയുമെങ്കിലും പൂർണമായും രോഗമുക്തി എല്ലാവരിലും സാധ്യമാെയന്നു വരില്ല. രോഗത്തിെൻറ ഈ സ്വഭാവത്തെക്കുറിച്ചുള്ള അവബോധം രോഗികൾക്കും ബന്ധുക്കൾക്കും ഉണ്ടായിരിക്കണം. രോഗനിർണയ സമയത്തുതന്നെ ഡോക്ടർ ഈ കാര്യങ്ങളെപ്പറ്റി വിശദമായി രോഗിയോട് ചർച്ചചെയ്യും.
ലൂപസ് രോഗിയെ വിവാഹം ചെയ്യാൻ തയാറെടുക്കുന്നയാൾക്കും അസുഖത്തിെൻറ സ്വഭാവത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വിവാഹത്തിനുമുമ്പുതന്നെ രോഗിയെ ചികിത്സിക്കുന്ന ഡോക്ടറുമായി ഒരു തുറന്ന ചർച്ച നന്നായിരിക്കും. വിവാഹം കഴിഞ്ഞാൽ വീട്ടുകാരുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. രോഗം നിയന്ത്രണവിധേയമായിരിക്കുന്ന അവസ്ഥയിൽ ഗർഭധാരണത്തിനു ഒരു തടസ്സവുമില്ല. എന്നിരുന്നാലും, ഗർഭം അലസ്സിപ്പോകാനുള്ള സാധ്യത സാധാരണയിലും 30 ശതമാനം കൂടുതലാണ്. ഈ ധാരണയും മാനസികമായ തയാറെടുപ്പും രോഗിയിലും കുടുംബാംഗങ്ങളിലും അത്യാവശ്യമാണ്.
റൂമറ്റോളജിസ്റ്റ്, പരിചയസമ്പന്നരായ സ്ത്രീരോഗ വിദഗ്ധ എന്നിവരുടെ കൂട്ടായ നിരീക്ഷണത്തിലും ഉപദേശത്തിലുമായിരിക്കണം ചികിത്സ. ചിലപ്പോൾ ഗർഭധാരണം മുതൽതന്നെ കുത്തിവെപ്പും ആസ്പിരിൻപോലുള്ള മരുന്നുകളും വേണ്ടിവന്നേക്കാം. സാധാരണ ഗർഭത്തെ അപേക്ഷിച്ച് ഗർഭസ്ഥശിശുവിെൻറ ഹൃദയവൈകല്യങ്ങൾ നോക്കുന്ന സ്കാൻ പരിശോധനകൾ ചില ഘട്ടങ്ങളിൽ വേണ്ടിവന്നേക്കാം. പ്രത്യേക സംവിധാനങ്ങളുള്ള ആശുപത്രികളിൽ പ്രസവമെടുക്കുന്നതായിരിക്കും അഭികാമ്യം. ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അവസ്ഥയിലും മരുന്നുകളുടെ ഉപയോഗം വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം.
ലൂപസ് രോഗെത്ത ഒരിക്കലും നിസ്സാരമായി കരുതരുത്. അതിനെ ഗൗരവത്തിൽതന്നെ കണക്കിലെടുത്ത് വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരംതന്നെ ചികിത്സയെടുക്കണം. ആധുനിക ചികിത്സയിലൂടെ രോഗം നിയന്ത്രിച്ചുനിർത്തി, സാധാരണ ജീവിതവുമായി മുന്നോട്ടുപോകാൻ ഇപ്പോൾ സാധ്യമാണ്. വിവാഹവും കുടുംബജീവിതവും ഇപ്പോൾ ലൂപസ് രോഗികൾക്ക് അന്യമല്ല.
(കോഴിക്കോട് ആസ്റ്റർ മിംസ് ഡി.എൻ.ബി േപ്രാഗ്രാം ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.