‘ഒാപറേഷനും റേഡിയോ തെറാപ്പിയും കീമോ തെറാപ്പിയും ചെയ്യാൻ കഴിയുന്നില്ല . അദ്ദേഹത്തിെൻറ ജീവൻ നിലനിർത്താൻ പാടുപെടുകയാണ്-തെൻറ ഭർത്താവിെൻറ ദയനീയ അവസ്ഥ വിവരിച്ച് ലിയു സിയ സുഹൃത്തിനയച്ച വിഡിയോ സന്ദേശം വളരെ പെെട്ടന്നാണ് ലോകം മുഴുവനറിഞ്ഞത്. തുടർന്ന് ചൈനക്കുമേൽ അന്താരാഷ്ട്രതലത്തിൽ സമ്മർദമേറി. എന്നാൽ, സമ്മർദങ്ങളൊന്നും ഫലംകണ്ടില്ല. അദ്ദേഹത്തിന് വിദേശത്ത് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടവരോട് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്ന് പറഞ്ഞ് ചൈന കണ്ണുരുട്ടി. ഒടുവിൽ ജനാധിപത്യത്തിനായി വാദിച്ച ലിയു സിയാബോയെ ചൈന എന്നേക്കുമായി നിശ്ശബ്ദനാക്കി. 1955 ഡിസംബർ 28ന് വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിലാണ് ജനനം. 1980കളിലാണ് അദ്ദേഹം ചൈനീസ് സർക്കാറിന് അനഭിമതനായത്.
2003 മുതൽ സ്വതന്ത്ര ചൈനീസ് പെൻ സെൻററിെൻറ പ്രസിഡൻറായിരുന്നു ഇദ്ദേഹം. പുതിയ ഭരണഘടനക്കും സ്വതന്ത്ര നീതിന്യായ സംവിധാനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആഹ്വാനം ചെയ്തുകൊണ്ട് തയാറാക്കിയ ചാർട്ടർ 08 എന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിെൻറ പേരിലാണ് 2008ൽ അദ്ദേഹത്തെ ജയിലിലടച്ചത്. 2009 ഡിസംബറിൽ നടന്ന വിചാരണയിൽ കോടതി 11 വർഷത്തെ തടവുശിക്ഷയാണ് ലിയുവിനു വിധിച്ചത്. തടവുജീവിതം പുത്തരിയായിരുന്നില്ല ലിയുവിന്. ബെയ്ജിങ്ങിലെ നോർമൽ സർവകലാശാലയിലെ സാഹിത്യ അധ്യാപകനായിരുന്ന ലിയുവിന് ഇതിെൻറ പേരിൽ ജോലി നഷ്ടപ്പെട്ടു. ചൈനീസ് സർക്കാറിെൻറ ജനാധിപത്യധ്വംസനങ്ങൾക്കെതിരെ 1989ൽ നടന്ന ടിയാനൻമെൻ സ്ക്വയർ വിദ്യാർഥി പ്രക്ഷോഭത്തിെൻറ നേതാക്കളിലൊരാളായിരുന്നു ലിയു. ഇതേത്തുടർന്ന് രണ്ടുവർഷത്തോളം ജയിലിലായിരുന്നു. രാജ്യത്തെ ഏകകക്ഷി ഭരണത്തിനെതിരെ ശബ്ദമുയർത്തിയതിെൻറ പേരിൽ 1996-ൽ ലേബർ ക്യാമ്പിലടക്കപ്പെട്ടു. 2010-ലെ സമാധാനത്തിനുള്ള നൊേബൽ സമ്മാനം ലിയു സിയാബോവിനു നൽകാൻ നൊേബൽ സമ്മാന സമിതി തീരുമാനിച്ചു.
ചൈനയിൽ മനുഷ്യാവകാശ സംരക്ഷണത്തിനായി നടക്കുന്ന വളരെ നീണ്ടു നിൽക്കുന്ന പോരാട്ടത്തിെൻറ പ്രതീകമെന്നാണ് ലിയുവിനെ പുരസ്കാരസമിതി വിശേഷിപ്പിച്ചത്. എന്നാൽ, നൊബേൽ സമ്മാനം സ്വീകരിക്കാൻ ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചില്ല. ഇതേ തുടർന്ന് ഒഴിഞ്ഞ കസേരയിലാണ് സമ്മാനം സമർപ്പിച്ചത്. ചൈനയുടെ പ്രതിഷേധം അവഗണിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുരസ്കാരച്ചടങ്ങിൽ സംബന്ധിച്ചിരുന്നു. നൊേബൽ നേടിയതോടെ നെൽസൺ മണ്ടേല, ഒാങ്സാൻ സൂചി എന്നിവരുടെ നിലയിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. ‘‘നിങ്ങൾ നരകത്തിലേക്കു പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരിക്കലും ഇരുട്ടിനെ പഴിക്കരുത്’’-സിയാബോ ഒരിക്കൽ എഴുതി.
അറസ്റ്റിനു ശേഷം അദ്ദേഹത്തിെൻറ ഭാര്യ യെ വീട്ടുതടങ്കലിലാക്കി. പുറംലോകവുമായുള്ള എല്ലാ ബന്ധവും അവർക്ക് നിഷേധിച്ചു. കവയിത്രിയാണ് അവർ. രാജ്യേദ്രാഹിയെന്നു കരുതുന്ന ഒരാൾക്കൊപ്പം ജീവിക്കുന്നതുപോലും കുറ്റകരമായി കരുതുന്ന ഒരു രാജ്യത്ത് ഇതല്ല ഇതിലപ്പുറവും നടക്കുമെന്ന് ഒരിക്കലവർ പറയുകയുണ്ടായി. 1980കളുടെ മധ്യത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു തടവുകാരനായി ജീവിക്കുന്നതിനെക്കാൾ കഠിനമാണ് ആ വ്യക്തിയുടെ ഉറ്റബന്ധുവായി കഴിയുന്നതെന്ന് ഒരിക്കൽ അവരെഴുതി.
യുദ്ധത്തിനെതിരെ ശബ്ദമുയർത്തിയ ജർമനിയിലെ കാൾ വോൺ ഒസീത്സ്കിക്കു ശേഷം തടവിൽ കഴിയവെ മരിക്കുന്ന ആദ്യ നൊബേൽ ജേതാവാണ് ഇദ്ദേഹം. ഭരണകൂടത്തിന് ലിയു സിയാബോ എന്ന മനുഷ്യനെ ഇല്ലാതാക്കാം. എന്നാൽ, ചരിത്രത്തിൽനിന്ന് അദ്ദേഹത്തെ മായ്ച്ചു കളയാനാവില്ല.
അദ്ദേഹത്തിെൻറ മരണം നൊബേൽ സമ്മാനവേദിയിലെ ഒഴിഞ്ഞ കസേര പോലെ ചൈനയെ വേട്ടയാടിക്കൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.