രാജ്യതലസ്ഥാനത്ത് ഏകപക്ഷീയമായ വംശഹത്യ നടന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ആളുകൾ വീടുകളിലേക്ക് തിരിച്ചു വാരാനിപ്പോഴും തയ്യാറല്ല. ഭീകരമായ ആക്രമണത്തി​​​െൻറ ഓർമകളിൽ നിന്നും അവർ മുക്തരല്ല.

ഉറ്റവരുടെ വിയോഗത്തിൽനിന ്നും കരകയറാൻ ഇനിയും സമയമെടുക്കും. സ്​റ്റേറ്റി​​​െൻറയും പൊലീസ് മിഷനറിയുടെയും പ്രവർത്തനത്തിൽ അവരിപ്പോഴും സം ശയാലുക്കളും ഭയചകിതരുമാണ്.പൊലീസ് സംവിധാനം അക്രമികളുടെ കൂടെ നിന്നില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലാ യിരു​െന്നന്ന് സ്ഥലവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസം മാത്രമാണ് പലരും തങ്ങളുടെ വീടുകൾ നിലനിൽക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കാനായി വരുന്നത്. പലരെയും വരവേറ്റതാവട്ടെ പൊട്ടിപ്പൊളിഞ്ഞു കരിമ്പുകയിൽ മുങ്ങി ഏതോ യുദ്ധാനന്തര ഭൂമിപോലെ തരിപ്പണമായ വീടുകളുടെ അസ്ഥികൂടം മാത്രമാണ്. ഒന്ന് പൊട്ടിക്കരയാൻ പോലുമാവാതെ നിശ്ചലരായി അനന്തതയിലേക്ക ് നെടുവീർപ്പിടുന്നവരാണ് പലരും.

മുപ്പതും നാൽപതും വർഷങ്ങളായി അവിടെ താമസിക്ക​ുന്നവരാണ്​ അധികവും. ഇത്രയും കാ ലം സഹോദരങ്ങളെപോലെ കഴിഞ്ഞുകൂടിയവർ. തലചായ്​ക്കാൻ പണിപ്പെട്ട് കെട്ടിപ്പടുത്ത ചെറിയ ഇഷ്​ടികച്ചുമരുകളായിരുന്നു അവരുടെ വീടുകൾ.

ഒന്നിൽനിന്നും രണ്ടാക്കി, രണ്ടിൽനിന്നും നാലും എട്ടുമാക്കി ഒരു മനുഷ്യായുസ്സ് മുഴുവനും അധ്വാ നിച്ചുണ്ടാക്കിയതാണ് ഒരു സുപ്രഭാതത്തിൽ കരിമ്പുകകളായി ആകാശത്തേക്കുയർന്നത്. നടന്നതെന്താണെന്ന് ഒാർക്കാൻ പോലും അശക്തരാണിവർ.

ശവപ്പറമ്പായി ശിവ്​ വിഹാർ
ഏറ്റവും ഭീകരമായ ആക്രമണം നടന്നത്​ മുസ്തഫാബാദിലെ ശിവ്​ വിഹാറിലാണ്. ശിവ ്​ വിഹാറിനോട് ചേർന്ന അഴുക്കുചാലിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തത്. ആക്രമിച്ചും തീയിട്ടും കൊന്ന ശേഷം അഴുക്കുചാലി​േലക്ക്് വലിച്ചെറിയുകയായിരുന്നു. ആക്രമണ വിവരം കേട്ട് ജോലിസ്ഥലങ്ങളിൽനിന്നും കുടുംബത്തിലേക്ക് വര ുന്നവരെ തടഞ്ഞ്​, മതം ചോദിച്ച് ക്രൂരമായി ആക്രമിച്ചു.

തലയിലും കണ്ണിനു മുകളിലും ഒരുപാട് തുന്നലുകളുമായി മുസ്ത ഫാബാദിലെ പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്ന അഹ്​മദ്​ ഹസന് പറയാനുള്ളത് ഇതേ കാര്യങ്ങളാണ്. അഹ്‌മദ്​ ഹസൻ ആക്രമണ വിവരമറിഞ്ഞു ബൈക്കിൽ വീട്ടിലേക്ക്​ വരു​േമ്പാൾ അക്രമികൾ തടഞ്ഞു പേര് ചോദിച്ചു. ത​​​െൻറ വാസസ്ഥലത്തു താൻ സുരക്ഷിതനാണെന്ന തെറ്റിദ്ധാരണയിൽ പേര് പറഞ്ഞതും ആക്രമണം തുടങ്ങി.

ബൈക്ക് അവിടെ വെച്ചുതന്നെ അഗ്നിക്കിരയാക്കി. ദൈവാനുഗ്രഹം കൊണ്ടാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന്​ ആക്രമണത്തിൽ അടഞ്ഞ ഒറ്റക്കണ്ണുമായി അഹ്‌മദ്​ പറഞ്ഞവസാനിപ്പിച്ചു.

ശിവ് വിഹാറിലെ കുൽദീനിനും പറയാനുള്ളത് ഇതേ അനുഭവമാണ്. ബ്രഡ് കമ്പനി നടത്തുന്ന കുൽദീനി​​​െൻറ വീടും കമ്പനിയും അക്രമികൾ അഗ്നിക്കിരയാക്കി. അതിനു മുൻപ് കടയിലുണ്ടായിരുന്ന കലക്ഷൻ തുകയായ 14 ലക്ഷം രൂപ കൊള്ളയടിച്ചു. ബാങ്കിലടക്കാൻ വെച്ചതായിരുന്നു ആ പണമത്രയും. യന്ത്രസാമഗ്രികളും കവർച്ച ചെയ്തു. കവർച്ച സാധനങ്ങൾ വണ്ടികളിൽ നിറച്ചാണത്രെ കടത്തികൊണ്ടുപോയത്.

അക്രമികൾ പുറത്തുനിന്നുള്ളവർ; ഒറ്റിയത്​ കൂടെയുള്ളവർ

'ഞങ്ങൾ തമ്മിൽ ഇതുവരെ ഒരു പ്രശ്​നവുമുണ്ടായിരുന്നില്ല... ഞങ്ങൾ സഹോദരങ്ങളാണ്... പുറത്തുനിന്നും വന്നവരാണ് അക്രമിച്ചതത്രയും' എന്നാണ്​ അക്രമത്തിനിരയായവർ പറയുന്നത്​. അതേസമയം, മുസ്​ലിം വീടുകൾ കൃത്യമായി ചൂണ്ടികാണിച്ചു കൊടുത്തിട്ടുണ്ടാവുക ഇവിടുത്തെ ആളുകൾ തന്നെയാണ്. അവർക്കിടയിൽ ഇനി എങ്ങനെയാണ് താമസിക്കാൻ കഴിയുക എന്നതിൽ പലരും ആശങ്കാകുലരാണ്.

ഇത്രയും കാലം കൂടെ താമസിച്ചവർ അക്രമികൾക്ക്​ ഒത്താശ ചെയ്തുകൊടുക്കുമ്പോൾ ഇനി ആരെയാണ് വിശ്വസിക്കുക എന്നാണവർ ചോദിക്കുന്നത്. പള്ളികളിൽ മൂന്നും നാലും ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തകർന്ന് കിടക്കുന്നത്. വീടുകളും ഇതേരൂപത്തിൽ ഗ്യാസ് സിലിണ്ടറുകൾവെച്ച് തന്നെയാണ് തകർത്തത്.

പള്ളികൾ അക്രമികളുടെ വലിയ ലക്ഷ്യമായിരുന്നു. ശിവ് വിഹാറിലെ ഔലിയ മസ്ജിദിൽ നിന്നും മൂന്ന് വലിയ ഗ്യാസ് സിലിണ്ടറുകളും ഒരു ചെറിയ സിലിണ്ടറുമാണ് പൊട്ടിതരിപ്പണമായ രീതിയിൽ കാണാൻ കഴിഞ്ഞത്. ശിവ് വിഹാറിൽ തന്നെയുള്ള മദീന മസ്ജിദി​​​െൻറ അവസ്ഥയും ഇത് തന്നെ. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇടയിലുള്ള ഭിത്തി പൊട്ടിത്തെറിച്ചു ഒന്നായ രീതിയിലാണ് പല വീടുകളും.

എവിടെ എ​​​െൻറ അനുജൻ?
'കഴിഞ്ഞ അഞ്ചുദിവസമായി എ​​​െൻറ അനുജനെ അന്വേഷിച്ചു നടക്കുകയാണ് ഞാൻ. അഫ്താബ്, അവനെവിടെയുണ്ടെന്ന് ഞങ്ങൾക്കറിയില്ല. അന്വേഷിക്കാൻ ഇനിനിയൊരിടവും ബാക്കിയില്ല'- ഫിറോസ് ഖാൻ പറയുന്നു.

ഫിറോസ് ഖാനെ പോലെ ആശുപത്രി മോർച്ചറികളിൽ വരെ പ്രിയപ്പെട്ടവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന നിരവധി പേരുണ്ട്​ ഇവിടെ. മൃതശരീരമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ്​ ആ പാവം മനുഷ്യരുടെ പ്രാർഥന.

അതേസമയം, കാണാതായവരിൽ ഏറെപേരെയും കലാപത്തെ തുടർന്ന്​ കള്ള​ക്കേസ്​ ചുമത്തി പൊലീസ്​ അറസ്​റ്റ്​ ചെയ്​തതാണെന്നും സംശയമുണ്ട്​. ഈ സാഹര്യത്തിലാണ്​ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ സി.​പി.​എം പൊ​ളി​റ്റ്‌​ ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്‌ ഡ​ൽ​ഹി പൊ​ലീ​സ്‌ ക​മീ​ഷ​ണ​ർ എ​സ്‌.​എ​ൻ. ശ്രീ​വാ​സ്‌​ത​വ​ക്ക്​ ക​ത്തു​ന​ൽ​കിയത്​.

148 എ​ഫ്‌.​ഐ.ആ​റു​ക​ൾ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തെ​ന്നും നി​ര​വ​ധി​പേ​ർ അ​റ​സ്‌​റ്റി​ലാ​യെ​ന്നു​മാ​ണ്‌ റി​പ്പോ​ർ​ട്ടു​ക​ൾ. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചപ്പോൾ, അ​വ​ർ​ക്ക്‌ പ​രാ​തി ന​ൽ​കാ​ൻ ആ​യി​ട്ടി​ല്ലെ​ന്നും സ്വ​മേ​ധ​യാ പൊ​ലീ​സ്‌ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത​താ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​ക്കേ​റ്റ​വ​രും പ​റ​ഞ്ഞ​തായി വൃന്ദ വ്യക്​തമാക്കുന്നു.

വിദ്വേഷത്തെ തോൽപിച്ച്​ ഒരുമയുടെ വൻമതിൽ
മുസ്തഫബാദിലെ ഒരുഭാഗത്തേക്ക്​ മാത്രം സംഘ്​പരിവാർ ക്രിമിനലുകൾക്ക്​ അടുക്കാനായില്ല. ഹിന്ദുക്കളും മുസ്​ലിമുകളും ഒരുമിച്ച് ചേർന്ന്​ അക്രമികളെ തുരത്തുകയായിരുന്നു.

ഒരുമയുടെ വൻമതിലിനുമുന്നിൽ വിദ്വേഷത്തി​​​െൻറ പ്രചാരകർ തോറ്റോടി. അല്ലായിരുന്നെങ്കിൽ ശിവ്​ വിഹാർ പോലെ അവിടെയും വലിയ ആൾ നഷ്​ടവും സാമ്പത്തിക നഷ്​ടവും ഉണ്ടാകുമായിരുന്നു.

മുസ്തഫബാദിലെ ബാബു നഗറിൽ കയറിയാൽ ആദ്യം കാണുക പാർക്കിങ്​ സ്​ഥലത്ത്​ കത്തിച്ചാമ്പലായ ഡസൻ കണക്കിന് കാറുകളാണ്. അവിടെനിന്നും റോഡിനു തുടക്കത്തിലുള്ള മുസ്​ലിം കടകൾ മാത്രം കത്തിച്ചിരിക്കുന്നു. കടകളിൽ തീയിട്ട്​ അതിലേക്ക് പെട്രോൾ കുപ്പികൾ എറിഞ്ഞായിരുന്നു ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ശിവ് വിഹാറി​​​െൻറ മറുവശം യു.പിയാണ്. ഗുജ്ജർ സമുദായത്തിൽപെട്ടവരാണ് അവിടെ താമസിക്കുന്നത്. പൊലീസ് അക്രമികളുടെ കൂടെ കൂടിയില്ലായിരുന്നെങ്കിൽ ഇത്രയും വലിയ നാശനഷ്​ടം അവർക്കുണ്ടാക്കാൻ കഴിയില്ലായിരു​െന്നന്ന്​ പ്രദേശവാസികൾ പറയുന്നു. 'പൊലീസിനെ വിളിക്കുമ്പോഴൊക്കെ ഫോഴ്സിനെ ഇപ്പൊ അയക്കാം എന്നായിരുന്നു മറുപടി. ഇന്നാണ് ഞങ്ങൾ വീടുകളിലേക്ക് വന്നു നോക്കുന്നത്. ആർമിയുടെ സാന്നിധ്യം ചെറിയൊരാശ്വാസമാണ്' -കുൽദീൻ പറഞ്ഞു.

കൃത്യമായ ആസൂത്രണം
അക്രമത്തി​​​െൻറ സൂത്രധാരണത്തെ കുറിച്ചറിയണമെങ്കിൽ അതി​​​െൻറ രീതി മാത്രം നോക്കിയാൽ മതി. കെട്ടിടം മുസ്​ലിമി​​​െൻറതും അതിലെ താമസക്കാരൻ ഹിന്ദുവുമാണെങ്കിൽ അത്തരം കെട്ടിടങ്ങൾ മൊത്തം ഗാസ് സിലിണ്ടർ വെച്ച്​ തകർത്തിരുന്നു.

അതേസമയം, നേ​െ​ര തിരിച്ചാണെങ്കിൽ കെട്ടിടം തകർക്കുന്നതിന് പകരം വീട് കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. ആർക്കാണ് നാശനഷ്​ടം വരുന്നത് എന്ന് കൃത്യമായി തിട്ടപ്പെടുത്തിയായിരുന്നു ഈ ആക്രമണം എന്നർത്ഥം.

അതാതു പ്രദേശത്തെ ആളുകളുടെ സഹായവും ഇതിന്​ തേടിയിരുന്നു. ഇതിൽ തന്നെ പണക്കാരുടെ വീടുകൾ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഭീതി അകലാതെ...
കലാപം കഴിഞ്ഞ്​ ഒരാഴ്​ച പിന്നിട്ടിട്ടും ആളുകളിലെ ഭീതി അകന്നിട്ടില്ല. പുറത്തുനിന്നും വരുന്നവരെ സംശയത്തോടെയാണ് നോക്കികാണുന്നത്.

ഇനിയും ഒരക്രമണമുണ്ടാകാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. 'ഇനിയെ​​​െൻറ വീട്ടിലൊന്നും ബാക്കിയില്ല. കുട്ടിയെ പരീക്ഷക്ക് വേണ്ടി പഠിപ്പിക്കുന്നതിനിടയിൽ അക്രമികളുടെ ആക്രോശം കേട്ട് ജീവനും കൊണ്ടോടിപ്പോവുകയാണ് ചെയ്തത്' -ശിവ് വിഹാർ സ്വദേശി അലി ഹസൻ പറയുന്നു.

അലി ഹസ​​​െൻറ വീട്ടിൽ ഇനി കത്തിക്കാൻ ഒരു നൂലുപോലും ബാക്കിയില്ല. ഇതേ അവസ്ഥയിലാണ് ഏതാണ്ടെല്ലാ മുസ്​ലിം വീടുകളും. കാര്യങ്ങൾ സാധാരണ നിലയിലാകാൻ പ്രാർഥനയിലാണ് എല്ലാവരും. ആളുകളിലെ ഭീതിയകന്ന് സ്വസ്ഥമായൊരു ജീവിതം സാധ്യമാവട്ടെ എന്നാണ് പ്രത്യാശ. രണ്ടംഗങ്ങളെ വരെ നഷ്​ടമായ കുടുംബങ്ങൾ കൂട്ടത്തിലുണ്ട്.

അഴുക്കുചാലിൽ നിന്നും മുങ്ങിയെടുത്ത ശവശരീരങ്ങളുടെ നൊമ്പരമേറുന്ന ഓർമ്മകളും ആളുകളുടെ മനസ്സിലുണ്ട്. കുടുംബാംഗങ്ങൾ നഷ്​ടപ്പെട്ടവരും ആജീവനാന്ത സമ്പാദ്യം ചുട്ടുചാമ്പലാക്കപ്പെട്ടവരും സാധാരണ ജീവിതത്തിലേക്ക് കടന്നു വരണമെങ്കിൽ ഇനിയും സമയമെടുക്കും.

അമരത്തിരുന്നു ആക്രമണത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത്, തലസ്ഥാനം നോർമൽ ആണെന്ന് പറയുന്നവർ ഈ ഇടങ്ങളൊന്നും കണ്ടില്ലെന്നതാണ്​ സത്യം.

(ജെ.എൻ.യുവിൽ റിസർച്ച്​ സ്​​േകാളറാണ്​ ലേഖകൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.