ശുദ്ധമായ കവിതക്കുള്ള പുരസ്കാരം

അക്കിത്തത്തിന് കിട്ടിയ ജ്ഞാനപീഠ പുരസ്കാരം മലയാളഭാഷക്കും കേരളക്കരക്കും കിട്ടിയ സമ്മാനമാണ്. ശുദ്ധമായ കവിതക് കുള്ള പുരസ്കാരം. വളരെ ലളിതമായ വാക്കുകൾകൊണ്ട് ആഴമേറിയ ആശയതലങ്ങളും ഭാവങ്ങളും ആവിഷ്കരിച്ച അതീവശേഷിയുള്ള കവിതാശ ൈലിയാണ് അദ്ദേഹത്തി​േൻറത്​. ചിരിച്ചുകൊണ്ട് കരയിക്കാനും കരഞ്ഞുകൊണ്ട് ചിരിപ്പിക്കാനും ഒരു പിറുപിറുപ്പുകൊണ്ട ് അട്ടഹസിക്കാനും ഒരുപോലെ കഴിവുറ്റ വളരെയേറെ പയറ്റിത്തെളിഞ്ഞ സൃഷ്​ടിപരതയാണ് അദ്ദേഹത്തി​േൻറത്. തന്നെ ലോകത്തി‍ ​​െൻറ ദൈന്യം വളരെയേറെ ക്ലേശിപ്പിക്കുമ്പോഴും അതിൽനിന്ന് ഉള്ളിൽ നിറയെ കണ്ണീര് ഉറയുമ്പോഴും തനിക്ക് ചിരിക്കാൻ ക ഴിയുമെന്നും ഒരർഥത്തിൽ ചിരിയാണ് അതിനു പരിഹാരമെന്നും തീരുമാനിക്കുകയും നടപ്പാക്കുകയും തന്നെ വായിക്കുന്നവർക്ക് ആ സൗഭാഗ്യം പ്രദാനം ചെയ്യുകയും ചെയ്തു അദ്ദേഹം.

അങ്ങനെയൊരർഥത്തിൽ നർമം എന്ന മഹാസിദ്ധിയെ വിഷമഘട്ടത്തിൽ മനുഷ്യനെ രക്ഷിക്കാനുള്ള ഉപാധിയാക്കിയ കവികൾ നമുക്കു വേറെയില്ല. ഒളപ്പമണ്ണയോ, പാലൂരോ, കക്കാടോ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു നമ്പൂതിരിക്കവികളോ നമ്പൂതിരിഫലിതം എന്ന ഈ അറ്റകൈ പ്രയോഗംകൊണ്ട് ലോകത്തിന് ഈ സാംസ്കാരിക ഉന്നതി കൈവരിക്കാം എന്ന് കണ്ടുപിടിച്ചിട്ടില്ല. വേദേതിഹാസ പുരാണങ്ങളിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം മുത്തുകൾ ​െപറുക്കിയെടുത്ത് വളരെ സരളമായി കോർത്ത കാവ്യമാല്യങ്ങൾ കൊണ്ട് മലയാളഭാഷക്ക് മുമ്പില്ലാത്ത പുണ്യമുണ്ടാക്കി എന്ന് നമുക്കറിയാം. വളരെ ചെറിയ വാക്യങ്ങൾകൊണ്ടാണ് അക്കിത്തം കവിതകൾ മെനയുന്നത്. ചെറിയ കാര്യങ്ങളാണ് പറയുന്നത് എന്ന് നമുക്കു തോന്നാം. ഉദാഹരണത്തിന്- ആനപ്പുറത്ത് ഞാൻ കയറിയിരുന്നത് കണ്ടവരുണ്ടോ, കണ്ടവരുണ്ടോ....കണ്ടവരില്ല, കണ്ടവരില്ല. ആനപ്പുറത്തീന്ന് ഞാൻ ഉരുണ്ടുവീഴുന്നത് കണ്ടവരുണ്ടോ, കണ്ടവരുണ്ടോ... കണ്ടവരുണ്ടേ, കണ്ടവരുണ്ടേ... കാര്യം മനസ്സിലായില്ലേ? ലോകസ്വഭാവമാണ്. ലോകത്തി‍​​െൻറ ആത്യന്തികമായ ധർമമായി അദ്ദേഹം കരുതുന്നത് നിരുപാധികമായ സ്നേഹം പ്രാബല്യത്തിൽ കൊണ്ടുവരുകയാണ്. അതുവരും, കൊണ്ടുവരാൻ കഴിയും എന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.

‘നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ’ അതായിരിക്കണം ലോകത്തിലെ ധർമം. ശക്തിപ്രകടനമോ അധികാരത്തി‍​​െൻറ മുഷ്കോ ഒന്നും അല്ല, ഭൂമിയിൽ സുഖവും സന്തോഷവും ഉണ്ടാകാനുള്ള മാർഗം ഈ ഉപാധികളില്ലാത്ത, നിബന്ധനകളില്ലാത്ത സ്നേഹമാണ് എന്ന വീക്ഷണം അദ്വൈതസിദ്ധാന്തത്തി‍​​െൻറ വീക്ഷണമാണ്. ‘ഈശാവാസ്യമിദം സർവം’ എന്ന ഈശാവാസ്യോപനിഷത്തി‍​​െൻറ സാരമാണ് ‘നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ’ എന്ന വലിയ ശുഭപ്രതീക്ഷയായി അദ്ദേഹം നടപ്പാക്കുന്നത്. നിസ്വരായവർക്കും വേദനിക്കുന്നവർക്കും വേണ്ടി വളരെയേറെ പരിതപിക്കുന്ന മനസ്സാണ് അദ്ദേഹത്തി​േൻറത്. കവി രുദിരാനുസാരി ആയിരിക്കണം എന്നാണ് മറ്റു വലിയ കവികളെപ്പോലെ അദ്ദേഹം വിശ്വസിച്ചത്. ‘ഒന്നെഴുന്നേൽക്കാൻ പിടയും മാനുഷൻ, അവിടെ ജീവിച്ചീടുന്നു ഞാൻ’ എന്ന് എൻ.വി. കൃഷ്ണവാര്യർ പാടിയതി‍​​െൻറ തുടർച്ച എന്നല്ല, ഉറവിടം എന്നുതന്നെ പറയാവുന്ന വാക്കുകളാണ് അക്കിത്തം ത‍​​​െൻറ കവിതകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതി‍​​െൻറ രൂക്ഷമായ പ്രയോഗങ്ങൾ വരെ അദ്ദേഹത്തി‍​​െൻറ ആദ്യകാല കവിതകളിൽ കാണാം.

വഴിയിൽ കാക്ക കൊത്തുന്നു, ചത്ത പെണ്ണി‍​​െൻറ കണ്ണുകൾ, മുല ചപ്പി വലിക്കുന്നു, നരവർഗനവാതിഥി-ഇരുപതാം നൂറ്റാണ്ടി‍​​െൻറ ഇതിഹാസത്തിൽ അദ്ദേഹം ചമച്ചുവെക്കുന്ന ഈ ലോകം, ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്ന കക്കാട് വിശേഷിപ്പിക്കുന്ന ലോകം തന്നെയാണ്. ആ ഇടുങ്ങിയ ലോകത്ത്, ഇവിടെ വർണാധിപത്യവും അവശതകളും ഒക്കെ നിലനിന്നിരുന്ന ലോകത്ത് ഉണ്ടായിരുന്നതിനെക്കാൾ നിസ്വരായ മനുഷ്യർക്ക് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു എന്നാണ് നാം കണ്ടെത്തുന്ന യാഥാർഥ്യം. ലോകം പരിഷ്കരിച്ചു വന്നതനുസരിച്ച് സാധാരണക്കാർക്ക് സുഖസൗകര്യങ്ങൾ വർധിക്കുകയല്ല ചെയ്തത്, പണ്ടുണ്ടായിരുന്ന മനുഷ്യബന്ധങ്ങൾ കൂടി അറ്റുപോയി. ഇതോടുകൂടി മുമ്പുണ്ടായിരുന്നതിലേറെ ദുരിതം വരുകയാണ് എന്ന യാഥാർഥ്യം, ലോകത്ത് ആഫ്രിക്കയിലെ പട്ടിണിയായാലും മറ്റുള്ളവരുടെ ദുരിതമായാലും നമുക്ക് അനുഭവപ്പെടുന്ന കാര്യമാണല്ലോ.

ആധുനിക ലോകത്തിന് എവിടെയാണ് തെറ്റുപറ്റിയത് എന്നു ചോദിക്കുകയും ആ ചോദ്യത്തിന് ഉത്തരമായി നിരുപാധികമായ സ്നേഹമാണ് ബലമായി വരേണ്ടത്, വരുന്നത്, വരാൻ പോകുന്നത് എന്ന് സ്ഥാപിക്കുകയുമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ വായിക്കുന്നത് കുട്ടികളായാലും മുതിർന്നവരായാലും ഒരുപോലെ ആസ്വാദ്യകരമായ അനുഭവമാണ്. അക്കിത്തത്തി‍​​െൻറ കവിതകൾ കുട്ടിക്കവിതകളാണ് എന്നൊരു ധാരണ പലർക്കുമുണ്ട്. സത്യം പറഞ്ഞാൽ ലോകത്തെ എല്ലാ നല്ല സാഹിത്യങ്ങളും കുട്ടിസാഹിത്യങ്ങളായിരുന്നു. മഹാഭാരതമായാലും രാമായണമായാലും കുട്ടികൾക്കു പോലും വായിച്ചാൽ ഒരുതലത്തിൽ അതി‍​​െൻറ അർഥം ഗ്രഹിക്കാനും അറിയാനും മനസ്സിലാക്കാനും പറ്റും. പ​േക്ഷ, ഏറ്റവും വലിയ പണ്ഡിതന് അതിൽ ഏറ്റവും പുതിയ കാര്യങ്ങൾ കാണാൻ സാധിക്കുകയും ചെയ്യും. അങ്ങനെ പല മുഖങ്ങളുള്ള വൈരക്കല്ലുപോലെ, പല തലങ്ങളുള്ള ഒരു വിതാനംപോലെ അദ്ദേഹത്തി‍​​െൻറ കവിത ഒരുപാടൊരുപാട് ആളുകൾക്ക് ഈ ഭൂമിയിൽ ഒരുപാട് കാലങ്ങളിൽ വെളിച്ചം പകർന്നുകൊണ്ടേയിരിക്കും.

Tags:    
News Summary - award for pure poem for akkitham -opinion news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.