സർവകലാശാലകൾ സർക്കാർ സെക്ര​േട്ടറിയറ്റി​െൻറ ഭാഗമല്ല

കേരളത്തിലെ സർവകലാശാലകളെ ‘മാനുഷികപരിഗണന വെച്ചുള്ള മാർക്ക് ദാനം’ ഒരു രോഗമായി പിടികൂടിയിരിക്കുന്നു. പരീക്ഷക ളിൽ പരാജയപ്പെട്ടവരെ മറ്റു വിധത്തിൽ ജയിപ്പിക്കാനാവശ്യമായ സഹായം ചെയ്യുന്ന ഉദാരമനസ്​കരായ ഉദ്യോഗസ്​ഥരും സർവകല ാശാല വൈസ്​ചാൻസലർമാരും ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിയും ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയിട്ട് കുറ െക്കാലമായി. സാങ്കേതിക സർവകലാശാലയിലാണ് ബി.ടെക് പരീക്ഷയുടെ പുനർ മൂല്യനിർണയത്തിലും വിജയിക്കാതെപോയ വിദ്യാർഥിയ െ ചട്ടവിരുദ്ധമായി ജയിപ്പിക്കാൻ പ്രത്യേക അദാലത്ത് നടത്തി സഹാനുഭൂതി പ്രകാശിപ്പിച്ച് മാർക്ക്ദാനം നൽകി ‘മാതൃക’ കാട്ടിയത്. വകുപ്പുമന്ത്രി നേരിട്ട് പങ്കെടുക്കുകയും തോറ്റ വിദ്യാർഥിയുടെ അപേക്ഷ സ്വീകരിച്ച് തീർപ്പു കൽപിക്ക ുകയും ചെയ്തത് സാങ്കേതിക സർവകലാശാല ഇൗ വർഷം ഫെബ്രുവരി 27ന്​ സംഘടിപ്പിച്ച അദാലത്തിൽ ​െവച്ചായിരുന്നു.

ഒരു സർവക ലാശാലയുടെ അദാലത്തിൽ പങ്കെടുത്ത് അക്കാദമികകാര്യങ്ങളിൽ തീർപ്പ് കൽപിക്കാനുള്ള അവകാശം വിദ്യാഭ്യാസമന്ത്രിക്ക് ​ ഉണ്ടോ എന്ന ചോദ്യം വളരെ പ്രധാനമാണ്. പക്ഷേ, ആ തെറ്റ് സമ്മതിക്കാൻ മന്ത്രി കൂട്ടാക്കിയില്ല. മന്ത്രിയുടെ നിർദേശപ്രകാരം നിയോഗിക്കപ്പെട്ട രണ്ടംഗ കമ്മിറ്റി നേര​േത്ത നടന്ന മൂല്യനിർണയത്തിൽ 32 മാർക്ക് ലഭിച്ച വിദ്യാർഥിക്ക്​ 48 മാർക്ക് നൽകി വിജയിപ്പിക്കാൻ തീരുമാനിച്ചു. സർവകലാശാല ചട്ടങ്ങൾക്ക് പുറത്തുനിന്നു നടത്തിയ പ്രസ്​തുത മൂല്യനിർണയത്തി​​െൻറ തീരുമാനം അംഗീകരിച്ച വൈസ്​ ചാൻസലർ, ആ വിദ്യാർഥി വിജയിച്ചതായി പ്രത്യേകം ഉത്തരവും പുറത്തിറക്കി.
അതൊക്കെ സ്​റ്റാറ്റ്യൂട്ട്സ്​ നിലവിലില്ലാത്ത കേരള സാങ്കേതിക സർവകലാശാലയിൽ നടന്ന കഥ. എന്നാൽ മഹാത്മ ഗാന്ധി സർവകലാശാലയിലെ മാർക്ക്ദാനത്തിന് സിൻഡിക്കേറ്റിനെ േപ്രരിപ്പിച്ച മഹാദാന മനസ്​കതക്കു പിന്നിലെന്തായിരുന്നു? കോതമംഗലം ഇന്ദിര ഗാന്ധി കോളജിൽ പഠിച്ച ഒരു വിദ്യാർഥിനിയുടെ അപേക്ഷയിലാണ് തുടക്കം. ഒരു വിഷയത്തിൽ ഒരു മാർക്ക് ലഭിച്ചാൽ ആ വിദ്യാർഥിനിക്ക്​ ബി.ടെക് പരീക്ഷ പാസാകാം. പ്രശ്നം വീണ്ടും ഉന്നത വിദ്യാഭ്യാസമന്ത്രി വിഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത, സർവകലാശാലയുടെ അദാലത്തി​​െൻറ മുമ്പിലെത്തി.
മന്ത്രിക്കുപകരം ത​​െൻറ ൈപ്രവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുക്കുമെന്ന് പറയുന്ന വിഡിയോദൃശ്യം ലഭ്യമായതിനാൽ മന്ത്രിയുടെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ആവശ്യമില്ല. കഴിഞ്ഞ ഫെബ്രുവരി 22ന്​ നടന്ന പ്രസ്​തുത അദാലത്തിൽ ‘പ്രത്യേക സാഹചര്യത്തിൽ നിലവിൽ പാസ്​ബോർഡ് നൽകിയിരിക്കുന്ന മോഡറേഷനു പുറ​െമ ഒരു മാർക്ക് സ്​പെഷൽ മോഡറേഷൻ നൽകുന്നതിന് തീരുമാനിച്ചു’വെന്ന്​ സർവകലാശാല അദാലത്തി​​െൻറ തീരുമാനം അടങ്ങിയ ഉത്തരവിൽ വ്യക്​തമാക്കുന്നു. രണ്ട് ക്രമക്കേടുകളാണ് ഇതിൽ സംഭവിച്ചത്. ഒന്ന്, സർവകലാശാലയുടെ പരീക്ഷ ബോർഡിനെ മറികടന്ന് മോഡറേഷൻ മാർക്ക് തീരുമാനിക്കാനുള്ള അധികാരം അദാലത്തിനി​െല്ലന്നതിനാൽ ഇതിൽ നഗ്​നമായ ചട്ടലംഘനം സംഭവിച്ചിരിക്കുന്നു. രണ്ട്, അദാലത്തിൽ മന്ത്രിയോ അദ്ദേഹത്തി​​െൻറ പേഴ്സനൽ സ്​റ്റാഫോ പങ്കെടുക്കാൻ പാടില്ല. ഇവിടെ, ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ അദ്ദേഹത്തി​​െൻറ പ്രതിനിധിയായി അദാലത്തിൽ പങ്കെടുക്കാൻ ൈപ്രവറ്റ് സെക്രട്ടറിയെ നിയോഗിച്ചത് ഗുരുതരമായ കീഴ്വഴക്കലംഘനമാണ്.

എന്തായാലും, അദാലത്തി​​െൻറ തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നതിനാൽ തീരുമാനമെടുക്കാനുള്ള ചുമതല സർവകലാശാലയുടെ അക്കാദമിക് കൗൺസിലിനെ ഏൽപിച്ചു. എന്നാൽ അക്കാദമിക്​ കൗൺസിൽ യോഗം വിളിച്ചില്ല. പകരം മേയ്​ 17ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം കൈക്കൊണ്ട തീരുമാനം കൂടുതൽ ഞെട്ടിക്കുന്നതായിരുന്നു. ‘സർവകലാശാല നടത്തിയ ബി.ടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്​റ്ററുകളിൽ ഏതെങ്കിലും ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാർഥികൾക്ക് നിലവിൽ നൽകിയിരിക്കുന്ന മോഡറേഷനോടുകൂടിയ മാർക്കിനുപുറ​െമ പരമാവധി 5 മാർക്കുകൂടി നൽകുന്നതിന് സിൻഡിക്കേറ്റ് തീരുമാനിച്ചു’എന്നാണ് ഉത്തരവിൽ പറയുന്നത്(2085/E1 1/2019 (MGU). അപ്പോൾ, അക്കാദമികകാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ അധികാരപ്പെട്ട സഭയെ മറികടന്ന്, സിൻഡിക്കേറ്റ് ഏകപക്ഷീയമായി അദാലത്തി​​െൻറ ഒരു മാർക്ക് വർധന എന്ന തെറ്റായ തീരുമാനത്തെ അഞ്ച്​ മാർക്കായി വർധിപ്പിച്ച് കാലഗണന കൂടാതെ മുൻകാല പ്രാബല്യത്തോടെ ഏതു കാലത്തെ ഏതു വിദ്യാർഥിക്കും അഞ്ചു മാർക്കുവരെ കൊടുത്ത് വിജയിപ്പിക്കാമെന്ന അത്യുദാര മാർക്ക്ദാന സംരംഭത്തിന് പശ്ചാത്തലമൊരുക്കിക്കൊടുത്തു.

സർവകലാശാല ചട്ടമനുസരിച്ചും പരീക്ഷ മാന്വൽ അനുസരിച്ചും അക്കാദമിക കാര്യങ്ങളിൽ പ്രത്യേകിച്ചും മോഡറേഷൻ പോലെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം അക്കാദമിക് കൗൺസിലി​​െൻറ പാസ്​ബോർഡിനു മാത്രമാണുള്ളത്. സിൻഡിക്കേറ്റി​​െൻറ ചുമതല, പാസ്​ ബോർഡി​​െൻറ ശിപാർശക്ക്​ അംഗീകാരം നൽകുകയെന്നത് മാത്രമാണ്. എന്നാൽ, ഇവിടെ പരീക്ഷാ ഫലപ്രഖ്യാപനത്തിനുശേഷം മോഡറേഷൻ പ്രഖ്യാപിച്ചതും സിൻഡിക്കേറ്റിലെ അംഗങ്ങളുടെ താൽപര്യപ്രകാരം മോഡറേഷൻ മാർക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയതും നിയമവിരുദ്ധ നടപടിതന്നെയാണ്.

ഈ പശ്ചാത്തലത്തിൽവേണം കേരള സർവകലാശാലയിലെ പരീക്ഷവിഭാഗം തയാറാക്കിയ പരീക്ഷ കലണ്ടർ തിരുത്താൻ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ്​ ഇടപെട്ടു എന്ന ആരോപണം പരിശോധിക്കേണ്ടത്. ആഗസ്​റ്റ്​ 31നു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സമർപ്പിച്ച മിനിട്സിൽ മന്ത്രിയുടെ ഓഫിസ്​ നിർദേശിച്ചതുകൊണ്ടാണ് പരീക്ഷ കലണ്ടറിൽ മാറ്റം വരുത്തുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ, എല്ലാ സർവകലാശാലകളുടെയും ദൈനംദിന പ്രവർത്തനങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും വകുപ്പുമന്ത്രിയുടെ ഓഫിസി​​െൻറ ഇടപെടൽ നടക്കുന്നുവെന്നതി​​െൻറ ഉദാഹരണങ്ങളാണ് മേൽപറഞ്ഞ സംഭവങ്ങൾ. യഥാർഥത്തിൽ, സർവകലാശാല ഒരു സ്വതന്ത്ര സ്വയംഭരണ സ്​ഥാപനമാണ്. അതൊരിക്കലും സർക്കാർ സെക്ര​േട്ടറിയറ്റി​​െൻറ ഭാഗമല്ല; അങ്ങനെയാവുകയുമരുത്. നിർഭാഗ്യവശാൽ, ഉന്നത വിദ്യാഭ്യാസവകുപ്പ്​ ഭരിക്കുന്നവർ സർവകലാശാലകളുടെ സ്വതന്ത്രമായ അസ്തിത്വത്തെക്കുറിച്ച് വേണ്ടത്ര ഗ്രഹിച്ചിട്ടുണ്ടോയെന്ന സംശയം ജനിപ്പിക്കുന്നു സമീപകാല ഇടപെടലുകൾ കാണുമ്പോൾ. വിശേഷിച്ചും, ഉന്നത വിദ്യാഭ്യാസമന്ത്രിയും അദ്ദേഹത്തി​​െൻറ സ്വകാര്യ സ്​റ്റാഫും സർവകലാശാലകളെ ശുദ്ധീകരിക്കാൻ എന്ന പേരിലാണെങ്കിൽ ​പോലും അരുതാത്ത കാര്യങ്ങളിൽ ഇടപെടുന്നുവെന്നത് സർവകലാശാല വിദ്യാഭ്യാസരംഗത്ത് അസ്വാസ്​ഥ്യങ്ങളും പൊട്ടിത്തെറികളും സൃഷ്​ടിക്കാൻ കാരണമാകുന്നുണ്ട്.

മാർക്ക് ദാനം അർഹതപ്പെട്ടവർക്കാണ് നൽകിയതെന്നും ഇനിയും അർഹതയുള്ളവർക്ക് അത് നൽകുമെന്നുമുള്ള മന്ത്രി ജലീലി​​െൻറ പ്രസ്​താവന തീർച്ചയായും സർവകലാശാല സങ്കൽപങ്ങളെക്കുറിച്ചുള്ള അജ്ഞതയിൽനിന്നുതന്നെയാണ് പിറന്നിട്ടുള്ളത്. ബഹുമാന്യമന്ത്രിയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യം, അർഹരെയും അനർഹരെയും നിശ്ചയിക്കുന്നതും മാർക്ക് നൽകുന്നതുമൊക്കെ ബന്ധപ്പെട്ട സർവകലാശാലകളുടെ ആഭ്യന്തരകാര്യമാണ്. ആ മാനദണ്ഡങ്ങളിൽ ഇടപെടാൻ ഒരു മന്ത്രി ശ്രമിച്ചാൽ അതിനെ അവിഹിത ഇടപെടൽ എന്നല്ലാതെ മറ്റെന്ത് ഭാഷയിലാണ് വിശേഷിപ്പിക്കാനാവുക?

Tags:    
News Summary - University Mark -moderation controversy - KT Jaleel - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.