നവോത്ഥാനത്തിെൻറ പൊട്ടിപ്പിളരൽ

ഫ്രാങ്കോ മുളയ്ക്കലി​​​െൻറ അറസ്റ്റോടെ അന്താരാഷ്​ട്ര ക്രിസ്തീയ സഭക്ക് പുരോഗമന മാനങ്ങൾ നൽകിയാകും എറണാകുളം ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിൽ രണ്ടാഴ്ച പിന്നിട്ട കന്യാസ്ത്രീകളുടെ സമരം അവസാനിക്കുക. ഇതു നൂറ് ശതമാനം സ്ത്രീകളു​െട സമരമാണ്. കേരള സമരചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്ത മുന്നേറ്റമാണിത്. എന്നാൽ, സ്ത്രീകളെ അറിയുന്ന നല്ലവരായ നിരവധി പുരുഷന്മാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഏറെ കാലത്തെ അടിച്ചമർത്തലുകൾക്കും സഹനത്തിനും ശേഷം കന്യാസ്ത്രീ അവർക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറയാനായി മുന്നോട്ടുവന്നതാണ് എടുത്തു പറയേണ്ട വലിയ കാര്യം. മുഖ്യധാര പാർട്ടികളുടെ പിന്തുണയില്ലാതെ, സഹകരണമില്ലാതെ, ശക്തിയില്ലാതെ, പണമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരായ ചെറിയ മനുഷ്യർക്ക് ഒരു സമരം വിജയിപ്പിക്കാൻ സാധിക്കുമെന്ന് കേരളസമൂഹത്തെ ബോധ്യപ്പെടുത്താൻ സാധിച്ചു. കാരണം ഇവിടെ വന്നിട്ടുള്ള മനുഷ്യർ ആരെങ്കിലും നിർബന്ധിച്ചിട്ടോ ക്ഷണിച്ചിട്ടോ അല്ല ഇങ്ങോട്ട് ഓടിയെത്തിയത്. ഇവിടെ നിരാഹാരം കിടന്നവരും ആരും നിർബന്ധിച്ചിട്ടല്ല.

ദൂരേനിന്നുള്ള ആളുകൾ അവരുടെ കാശു കളഞ്ഞാണ് ഇങ്ങോട്ടുവന്നത്. ഒരുപാട് ആണുങ്ങളും പെണ്ണുങ്ങളും ആഹാരം ഉപേക്ഷിച്ചാണ് കന്യാസ്ത്രീകളോട് ഐക്യപ്പെട്ടത്. ഓരോരുത്തർക്ക് എന്താണോ ഉള്ളത് അത് ത്യജിച്ചാണ് സമരപ്പന്തലിലെത്തിയത്. അതോടൊപ്പം തന്നെ ചരിത്രപരമായ പല മാനങ്ങളും ഈ സമരത്തിനുണ്ട്. രണ്ടുമൂന്നു തലങ്ങളിലാണ് ഈ സമരം നടന്നത്. ക്രിസ്ത്യൻ സഭക്കുള്ളിൽ നടന്ന പീഡനമാണിത്. കാലാകാലങ്ങളിൽ അവർ നിശ്ശബ്​ദം സഹിച്ച നിരവധി പ്രശ്നങ്ങളാണ് കന്യാസ്ത്രീയുടെ പരാതിയിലൂടെ പുറത്തു വന്നിരിക്കുന്നത്. ഒരു ഫ്രാങ്കോയോ കന്യാസ്ത്രീയോ അല്ല. സഭക്കുള്ളിലെ നിരവധി പേരുടെ പ്രാതിനിധ്യ സ്വഭാവമുള്ള സമരം മാത്രമാണിത്.

നവോത്ഥാനത്തി​​​െൻറ പൊട്ടിപ്പിളരലാണ് ഈ സമരം. സഭക്കുള്ളിൽ സ്ത്രീകൾ അവർക്ക് ലഭിക്കേണ്ട തുല്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്​ദം ഉയർത്തലാണിത്. അതാണ് ഇതി​​െൻറ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ്. അന്താരാഷ്​ട്ര സഭാതലങ്ങളിൽ സംഭവിക്കേണ്ടതി​​െൻറ ആരംഭം കേരളത്തിൽ നിന്നാണ്. രണ്ടാമത്തെ കാര്യം തൊഴിലിടത്തിൽ നടന്ന പീഡനമാണിത്. ഫ്രാങ്കോയും കന്യാസ്ത്രീയും ചെയ്യുന്നത് ഒരേ തൊഴിലാണ്. ദൈവത്തെ േസവിക്കലും സന്യസിക്കലുമാണ് അവരുടെ ജോലി. പക്ഷേ, ഈ തൊഴിലിടത്തിൽ എങ്ങനെയാണ് വിവേചനം നിലനിൽക്കുന്നത്. സ്വന്തം അധികാരം ഉപയോഗിച്ച് തൊഴിലിടത്തിൽ കന്യാസ്ത്രീയെ പീഡിപ്പിക്കുന്നതെങ്ങനെയാണ്. മൂന്ന് അധികാരവും സ്ഥാനമാനങ്ങളുമുള്ള ഒരു പുരുഷൻ സ്ത്രീക്കുനേരെ നടത്തിയ പീഡനമാണിത്. ആ നിലക്ക് ഇവിടെയുള്ള മറ്റേത് സ്ത്രീപീഡന കേസുകളെപ്പോലെ തന്നെയും ഉള്ള പീഡനം തന്നെയാണിത്. അവർക്ക് ഇപ്പോഴെങ്കിലും പരാതി തുറന്നു പറയാൻ കഴിഞ്ഞു എന്നുള്ളതുകൊണ്ടാണ് വാസ്തവത്തിൽ ഇന്നും അവർ ജീവിച്ചിരിക്കുന്നത്. അ‍ഭയയുടെയും മറിയക്കുട്ടിയുടെയും കൊലപാതക കേസുകളെക്കുറിച്ച് കേരളസമൂഹം മറന്നിട്ടില്ല. ഇപ്പോഴെങ്കിലും പരാതി തുറന്നു പറഞ്ഞതുകൊണ്ടുമാത്രമാണ് പെൺകുട്ടി ജീവനോടെ ഇരിക്കുന്നത്.

നിരവധി സ്ത്രീസമരങ്ങളിലൂടെയാണ് ഇപ്പോഴത്തെ സ്ത്രീപ്രവർത്തകർ മുന്നോട്ടു വന്നിട്ടുള്ളത്. ആ സ്ത്രീസമരങ്ങളിൽനിന്ന് ഉ‍ൾക്കൊണ്ട ഊർജം, തിരിച്ചറിവ് ഇവയൊക്കെയാണ് വാസ്തവത്തിൽ എന്നെപ്പോലെയുള്ള സ്ത്രീകളെ ഈ സമരവുമായി സഹകരിക്കുന്നതിൽ സഹായിച്ചത്. പത്തു മുപ്പതു വർഷത്തോളം ശക്തമായ അടിത്തറ ഒരുക്കിയതുകൊണ്ടുമാത്രമാണ് വാസ്തവത്തിൽ ഇത്ര എളുപ്പത്തിൽ കന്യാസ്ത്രീകൾക്ക് തെരുവോരത്തേക്ക് വരാൻ സാധിച്ചത്. അല്ലെങ്കിൽ അവരെ എന്നേ കല്ലെറിഞ്ഞു കൊന്നേനേ. ആ നിലക്ക് കേരളത്തി​​െൻറ സ്ത്രീമുന്നേറ്റത്തി​​െൻറ വലിയൊരു വിജയമാണ്. ഏറ്റവും അധികം സഹിക്കുന്നവരാണ് കന്യാസ്ത്രീകൾ. അവരുടെ സങ്കടങ്ങളൊന്നും പൊതുസമൂഹം ഇന്നേവരെ കേട്ടിട്ടില്ല. അവർ പണിെയടുത്തുകൊണ്ടേയിരുന്നു. രോഗികളെ ശ്രുശൂഷിച്ചും പൂന്തോട്ടങ്ങൾ ഉണ്ടാക്കിയും ജീവിച്ചുതീർത്തു. എന്തുകൊണ്ടാണ് സമൂഹം ഇത്രയും നാളും കേൾക്കാതിരുന്നത്. കന്യാസ്ത്രീക്ക് മറ്റേത് സ്ത്രീയെപ്പോലെയും നീതികിട്ടണം. മറഞ്ഞിരിക്കുന്നവരും നിശ്ശബ്​ദരുമായ സ്ത്രീകൾക്ക് ശബ്​ദിക്കാനും മാറ്റിമറിക്കാനും കഴിയും. നിരവധി പെൺകുട്ടികളാണ് വിവിധ പീഡന കേസുകളിൽ മരിച്ചുപോയിട്ടുള്ളത്. ആ പെൺകുട്ടികൾക്ക് കിട്ടിയ നീതികൂടിയാണിത്.

നിരവധി മാതാപിതാക്കളും സഹോദരന്മാരും കാലാകാലമായി മനസ്സിൽ കൊണ്ടുനടന്നിട്ടുള്ള വേദനയുടെ ബഹിർസ്​ഫുരണമാണിത്. കന്യാസ്ത്രീകളുടെ കുടികിടപ്പവകാശങ്ങൾക്കു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾകൂടി ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞു. ലോകത്ത് ആകമാനം അത്തരത്തിലൊരു വലിയ മാറ്റം സംഭവിക്കുന്നത് കേരളത്തിലെ, മലയാളികളായ കന്യാസ്ത്രീകളിൽനിന്നാണ് എന്ന കാര്യത്തിൽ നമുക്കും അഭിമാനിക്കാം. മറ്റു ജനാധിപത്യ സംവിധാനങ്ങളിൽനിന്ന് വേണ്ടത്ര നീതി കിട്ടിയിട്ടില്ല എന്നത് സത്യമാണ്. ഫ്രാങ്കോയുടെ അറസ്​റ്റ്​ പ്രാഥമിക നടപടി മാത്രമാണ്. തുടർന്നും ഈ സമരത്തെ പിന്തുണക്കേണ്ടതുണ്ട്. പൊതുസമൂഹത്തിനും ബാധ്യതയുണ്ട്. കന്യാസ്ത്രീകൾക്ക് അവരുടെ താവളങ്ങളിലേക്കുള്ള തിരിച്ചുപോക്ക് വളരെ പ്രയാസകരമായിരിക്കും. അവരെ സംരക്ഷിക്കാനുള്ള ബാധ്യത കേരളത്തിലെ സ്ത്രീസമൂഹത്തി​​െൻറയും പൊതു സമൂഹത്തി​​െൻറയുമാണ്.

(എഴുത്തുകാരിയും ആക്റ്റിവിസ്​റ്റുമാണ്​ ലേഖിക)

Tags:    
News Summary - Renovation - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.