ന​വ​യു​ഗ കേ​ര​ള​ത്തി​ന്: പു​തി​യ ദി​ശാ​ബോ​ധം

ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്റെ ക​ന്നി​ബ​ജ​റ്റി​ൽ വ​ലി​യ ‘വി​സ്മ​യ​ങ്ങ​ൾ’ പ്ര​തീ​ക്ഷി​ച്ച​വ​ർ​ക്ക് തെ​റ്റി; ബ​ജ​റ്റി​ൽ കൊ​ച്ചു​കൊ​ച്ചു വി​സ്മ​യ​ങ്ങ​ളേ​യു​ള്ളൂ. ആ ‘​വി​സ്മ​യ​ങ്ങ​ൾ’ ത​ന്നെ മ​ല​ർ​പ്പൊ​ടി​ക്കാ​ര​ന്റെ സ്വ​പ്ന​ങ്ങ​ൾ പോ​ലെ ആ​യി​ത്തീ​രാ​നും മ​തി. കേ​ര​ള​ത്തി​ന്റെ ഭാ​വി വി​ക​സ​ന​ത്തി​ന് ഒ​രു പു​തി​യ ദി​​ശാ​ബോ​ധം ന​ൽ​കു​ന്നു​ണ്ട് എ​ന്ന​തൊ​ഴി​ച്ചാ​ൽ ബ​ജ​റ്റി​നെ​ക്കു​റി​ച്ച് പു​ക​ഴ്ത്തി​പ്പ​റ​യാ​ൻ ഒ​രു​പാ​ടി​ല്ല.

പു​തി​യ ദി​ശാ​ബോ​ധം

സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തെ ​ഒ​ട്ടൊ​ക്കെ ഭ​യ​പ്പാ​ടോ​ടെ ക​ണ്ടി​രു​ന്ന കാ​ല​ത്തു​നി​ന്നും കേ​ര​ളം ഒ​രു​പാ​ട് മു​ന്നോ​ട്ടു​പോ​യി. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ല​ത്തെ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം സ്വ​കാ​ര്യ മൂ​ല​ധ​ന​ത്തി​ന്റെ പ്രാ​ധാ​ന്യം അം​ഗീ​ക​രി​ച്ചു​വെ​ങ്കി​ലും അ​തി​ന്റെ അ​നു​സ്യൂ​ത​മാ​യ ഒ​ഴു​ക്കി​നെ ത​ട​യു​ന്ന കാ​ര്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യി വി​ജ​യി​ച്ചി​ല്ല. സ​തീ​ശ​ന്റെ ബ​ജ​റ്റ് സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​നു​ള്ള ഈ ​ത​ട​സ്സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് മു​ന്നോ​ട്ടു​വെ​ക്കു​ന്നു. കേ​ര​ള​ത്തെ ഒ​ന്നാ​കെ ഒ​രു തു​റ​മു​ഖ ന​ഗ​ര​മാ​യി ക​ണ്ട് ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ളെ​യും റോ​ഡ്, റെ​യി​ൽ, ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളെ​യും സം​യോ​ജി​പ്പി​ച്ചു​ള്ള സ്വ​പ്ന​പ​ദ്ധ​തി​യാ​ണ് മി​ഷ​ൻ സ​മു​ദ്രം വ്യാ​വ​സാ​യി​ക ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​ത് ഈ ​പ​ദ്ധ​തി​യു​ടെ കാ​ത​ലാ​ണ്. ഇ​വി​ടെ പ്ര​ധാ​ന​മാ​യ ഒ​രു ത​ട​സ്സം വ്യാ​വ​സാ​യി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി​യാ​ണ്. ഇ​ത് മ​റി​ക​ട​ക്കാ​ൻ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു​ള്ള ഏ​ക​ജാ​ല​ക പ​ദ്ധ​തി ബ​ജ​റ്റ് മു​ന്നോ​ട്ടു​വെ​ക്കു​ന്നു. കേ​ര​ള​ത്തി​ലെ തോ​ട്ടം മേ​ഖ​ല​യി​ലും ഭൂ​മി ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് ത​ട​സ്സ​ങ്ങ​ളു​ണ്ട്. വ്യാ​വ​സാ​യി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും ഏ​ക​വി​ള​ക​ൾ​ക്കും പ​ക​രം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള കൃ​ഷി​രീ​തി​ക​ൾ പ​രീ​ക്ഷി​ക്കാ​നും തോ​ട്ട​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണം എ​ന്ന വാ​ദം ​ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ‘ര​ണ്ടാം ഭൂ​പ​രി​ഷ്‍ക​ര​ണം’ എ​ന്ന​തു​കൊ​ണ്ട് സ​തീ​ശ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത് ഈ ​ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ക​യാ​ണ്.

വി​ഴി​ഞ്ഞം പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം, ധാ​തു​നി​ക്ഷേ​പ​മു​ള്ള കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ കൂ​ട്ടി​യി​ണ​ക്കി ‘തെ​ക്ക​ൻ കേ​ര​ള കോ​റി​ഡോ​ർ’ എ​ന്ന​തും ഈ ​പു​തി​യ ദി​ശാ​ബോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ധാ​തു​മ​ണ​ൽ ഖ​ന​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം എ​ക്കാ​ല​ത്തും കേ​ര​ള​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ൻ ആ​​ഗ്ര​ഹി​ക്കു​ന്ന സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം സ​ർ​ക്കാ​റി​ന്റെ സൗ​ജ​ന്യ​ങ്ങ​ൾ ആ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കേ​ര​ള​ത്തി​ന്റെ ദു​ർ​ബ​ല​മാ​യ പ​രി​സ്ഥി​തി​യൊ​ന്നും അ​വ​ർ​ക്ക് വി​ഷ​യ​മ​ല്ല. തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലിൂ​ടെ ജീ​വ​നോ​പാ​യം ക​ണ്ടെ​ത്തു​ന്ന ജ​ന​ങ്ങ​ളെ വി​ശ്വ​സ​ത്തി​ൽ എ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​വാ​നാ​വി​ല്ല. തീ​ർ​ച്ച​യാ​യും കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മാ​യി​രി​ക്കി​ല്ല എ​ന്ന് ക​രു​തേ​ണ്ടി​വ​രും.

പ​ദ്ധ​തി​ക​ളു​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; പക്ഷേ

ഏ​റെ​ക്കു​റെ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ സ്പ​ർ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ബ​ജ​റ്റ്. 10,000 സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി, കേ​ര​ള നോ​ള​ജ് വാ​ലി, കേ​ര​ള ഹെ​ൽ​ത്ത് വാ​ച്ച് ട​വ​ർ, ഗ്ലോ​ബ​ൽ ജോ​ബ് വാ​ച്ച് ട​വ​ർ, റി​സേ​ർ​ച്ച് പാ​ർ​ക്ക്, അ​ന്ത​ർ​ദേ​ശീ​യ മാ​രി​ടൈം മ്യൂ​സി​യം, ഫി​ലിം സി​റ്റി, എ​റ​ണാ​കു​ളം-​തൃ​ശൂ​ർ ജി​ല്ല​ക​ളെ സം​യോ​ജി​പ്പി​ച്ചു​ള്ള ആ​ഭ​ര​ണ​നി​ർ​മാ​ണ ഇ​ട​നാ​ഴി, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗ്ലോ​ബ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ തു​ട​ങ്ങി​യ​വ​യാ​ണ് എ​ടു​ത്തു​പ​റ​യേ​ണ്ട പ​ദ്ധ​തി​ക​ൾ. ‘മി​ക്ക​വാ​റും പ​ദ്ധ​തി​ക​ൾ​ക്കു​ള്ള വ​ക​യി​രു​ത്ത​ൽ 10 കോ​ടി മു​ത​ൽ 100 കോ​ടി വ​രെ ഒ​ക്കെ​യെ​യു​ള്ളൂ. ഗ്ലോ​ബ​ൽ ജോ​ബ് വാ​ച്ച് ട​വ​ർ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ​ത​ന്നെ ചെ​റു​പ്പ​ക്കാ​ർ ഇ​വി​ടെ വി​ദ്യാ​ഭ്യാ​സം നേ​ട​ണ​മെ​ന്നും ഇ​വി​ടെ​ത്ത​ന്നെ തൊ​ഴി​ൽ ക​ണ്ടെ​ത്ത​ണ​മെ​ന്നു​മു​ള്ള ‘ആ​ഗ്ര​ഹം’ ബ​ജ​റ്റ് പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ക​ർ​ഷി​ക്ക​ത്ത​ക്ക​വി​ധം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ധു​നീ​ക​രി​ക്കാ​ൻ ബ​ജ​റ്റ് ല​ക്ഷ്യ​മി​ടു​ന്നു. പു​റം​വ​രു​മാ​ന സ​മ്പ​ദ്‍വ്യ​വ​സ്ഥ (Remittance economy) എ​ന്ന​തി​നു പ​ക​രം നി​ക്ഷേ​പ സ​മ്പ​ദ്‍വ്യ​വ​സ്ഥ (Investment economy) എ​ന്ന​താ​ണ് ബ​ജ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല, മ​ത്സ്യ​മേ​ഖ​ല, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നു​തു​ട​ങ്ങി സാ​ധാ​ര​ണ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ സ്പ​ർ​ശി​ക്കു​ന്ന എ​ല്ലാ മേ​ഖ​ല​ക​ൾ​ക്കും ചെ​റി​യ ചെ​റി​യ വ​ക​യി​രു​ത്ത​ൽ ഉ​ണ്ട്.

ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റി​ന്റെ മു​ഖ്യ​മാ​യ ക​ട​മ സ​മൂ​ഹ​ത്തി​ലെ അ​സ​മ​ത്വം കു​റ​യ്ക്കു​ക എ​ന്ന​താ​ണ്. പു​രോ​ഗ​മ​നാ​ത്മ​ക​മാ​യ നി​കു​തി​ചു​മ​ത്ത​ലി​ലൂ​ടെ (Progressive taxation) മ​ധ്യ​വ​ർ​ഗ​ത്തി​ൽ​നി​ന്നും സ​മ്പ​ന്ന​രി​ൽ​നി​ന്നും കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്കും പു​റ​മ്പോ​ക്കി​ൽ കി​ട​ക്കു​ന്ന​വ​ർ​ക്കും നി​കു​തി ഇ​ള​വു​ക​ളോ​ടൊ​പ്പം ഏ​റെ​ക്കു​റെ സൗ​ജ​ന്യ​മാ​യി ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കേ​ണ്ട​ത്. കേ​ര​ള മാ​തൃ​കാ വി​ക​സ​ന​ത്തി​ന്റെ കാ​ത​ൽ ഇ​താ​ണ്. പ​ക്ഷേ 2011-12ലും 2022-23​ലും ന​ട​ന്ന ഉ​പ​ഭോ​ഗ സ​ർ​വേ​ക​ൾ കാ​ണി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും വേ​ഗം അ​സ​മ​ത്വം വ​ള​രു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നാ​ണ്. ഈ ​വ​സ്തു​ത ബ​ജ​റ്റ് വേ​ണ്ട​ത്ര ഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ല. ക്ഷേ​മ​പെ​ൻ​ഷ​നി​ൽ 100 രൂ​പ​പോ​ലും വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. സ​പ്ലൈ​കോ പോ​ലു​ള്ള പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. പു​തു​താ​യി ര​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ തു​ട​ങ്ങും എ​ന്ന് ബ​ജ​റ്റ് പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്. പ​ക്ഷേ നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ​യും ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം സ്വ​കാ​ര്യ മേ​ഖ​ല​യെ ആ​ശ്ര​യി​ക്കാ​ൻ പാ​വ​പ്പെ​ട്ട​വ​ർ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ൽ ‘സം​പൂ​ജ്യ​ൻ’

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ബ​ജ​റ്റ് പ്ര​സം​ഗ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്ധ​തി​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യി​ൽ മ​നം​മ​യ​ങ്ങേ​ണ്ട കാ​ര്യ​മി​ല്ല. കാ​ര്യ​മാ​യ ബ​ജ​റ്റ് വ​ക​യി​രു​ത്ത​ൽ ഇ​ല്ലാ​ത്ത ഒ​ട്ടു​മി​ക്ക പ​ദ്ധ​തി​ക​ളും ക​ട​ലാ​സി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. ഭാ​ഗ്യ​ത്തി​ന് പു​തി​യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​മ്പ് പ​ഴ​യ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ഏ​തൊ​​ക്കെ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ൽ വ​ന്നു എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും രേ​ഖ​ക​ൾ നി​യ​മ​സ​ഭ​യു​ടെ മു​മ്പി​ൽ വെ​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന ഇ​ല്ല.

ധ​വ​ള​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞ​ത് കേ​ര​ളം ഭ​യ​ങ്ക​ര​മാ​യ ധ​ന​കാ​ര്യ പ്ര​തി​സ​ന്ധി​യി​ൽ ആ​ണ് എ​ന്നാ​ണ്. അ​പ്പോ​ൾ ഈ ​പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം അ​ധി​ക​വി​ഭ​വ​സ​മാ​ഹ​ര​ണ​​മ​ല്ലേ? നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഒ​രു​കോ​ടി രൂ​പ​യു​ടെ​യെ​ങ്കി​ലും അ​ധി​ക വി​ഭ​വ​സ​മാ​ഹ​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ജ​റ്റി​ൽ ഇ​ല്ല. 48,000 കോ​ടി രൂ​പ​യു​ടെ കു​ടി​ശ്ശി​ക കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ണ്ട് എ​ന്ന് ധ​വ​ള​പ​ത്രം പ​റ​യു​ന്നു. ഖ​ജ​നാ​വ് നി​റ​യ്ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. ദോ​ഷം പ​റ​യ​രു​ത​ല്ലോ. ജി.​എ​സ്.​ടി​യി​ലെ വെ​ട്ടി​പ്പ് ത​ട​യാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​ട​ക്കം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും എ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ഉ​ണ്ട്. ഇ​തൊ​ക്കെ എ​ത്ര​മാ​ത്രം മു​ന്നോ​ട്ടു​പോ​കും എ​ന്ന് ക​ണ്ട​റി​യ​ണം.

പൊ​തു​വെ പ​റ​ഞ്ഞാ​ൽ ഈ ​ബ​ജ​റ്റ് കേ​ര​ളം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ ഗൗ​ര​വ​മാ​യി സ​മീ​പി​ക്കു​ന്നി​ല്ല. ശ​രി​യാ​ണ്; പു​തി​യ ഒ​രു ദി​​ശാ​ബോ​ധം മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്. പ​ക്ഷേ അ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളു​മി​ല്ല. സ​ർ​ക്കാ​ർ കാ​ര്യം മു​റ​പോ​ലെ എ​ന്ന് ചു​രു​ക്കം!

(ലേ​ഖ​ക​ൻ ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ് ആ​ന്റ് ടാ​ക്സേ​ഷ​നി​ലെ മു​ൻ ഫാ​ക്ക​ൽ​റ്റി​യാ​ണ്)

Tags:    
News Summary - New Era Kerala: A New Direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.