ലോകർക്കാകെ കാരുണ്യമായല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല എന്ന ഖുർആൻ വചനത്തിന്റെ കാലിഗ്രഫി

എന്നും മാതൃകയേകി നി​ത്യ​രാ​യ പുണ്യന​ബി

പ്ര​വാ​ച​ക​രു​ടെ ദൈ​നം​ദി​ന ക​ർ​മ​സാ​ക​ല്യ​ത്തെ​യ​പ്പാ​ടെ ഏ​റി​യും കു​റ​ഞ്ഞും പ​തി​നാ​ല് നൂ​റ്റാ​ണ്ടു​ക​ളാ​യി മു​സ്‍ലിം സ​മൂ​ഹ​ങ്ങ​ൾ അ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ അ​നു​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു! 

അ​ല്ലാ​ഹു​വി​ന്റെ തി​രു​ദൂ​ത​ർ മു​ഹ​മ്മ​ദ് ന​ബി (സ​ല്ല​ല്ലാ​ഹു അ​ലൈ​ഹി​വ​സ​ല്ലം)​യെ മ​റ്റു പ​രി​ഷ്ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് മൂ​ന്ന് പ്ര​ത്യേ​ക​ത​ക​ളാ​ണ്. ഒ​ന്ന്, മ​നു​ഷ്യ​ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​ശ​ദാം​ശ​ങ്ങ​ളോ​ടെ വ്യ​വ​സ്ഥാ​പി​ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട വ്യ​ക്തി എ​ന്ന​താ​ണ്. മു​ഹ​മ്മ​ദ് റ​സൂ​ലു​ല്ലാ​ഹ് ന​ട​ന്ന​തും ഇ​രു​ന്ന​തും ഉ​റ​ങ്ങി​യ​തും ഉ​ണ​ർ​ന്ന​തും സ​ഞ്ച​രി​ച്ച​തും ക്ഷോ​ഭി​ച്ച​തും ചി​രി​ച്ച​തും തി​ന്ന​തും കു​ടി​ച്ച​തും വ​സ്ത്ര​മ​ണി​ഞ്ഞ​തും തു​ട​ങ്ങി ന​ഖം വെ​ട്ടി​യ രീ​തി​യ​ട​ക്കം സ​ക​ല​തും അ​വി​ട​ത്തെ അ​നു​യാ​യി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മി​ത്തു​ക​ളി​ൽ നി​ന്നും ഇ​തി​ഹാ​സ​ങ്ങ​ളി​ൽ നി​ന്നും വേ​റി​ട്ട ഒ​ര​സ്തി​ത്വം ഈ ​ച​രി​ത്ര​രേ​ഖ​ക​ൾ​ക്ക് ഇ​ന്നു​മു​ണ്ട്. മു​ൻ​വി​ധി​ക​ളി​ല്ലാ​തെ ച​രി​ത്ര​ത്തെ സ​മീ​പി​ച്ച​വ​ർ​ക്ക് അ​ത് ബോ​ധ്യ​മാ​യ​താ​ണ്. ഇ​തി​നു​പു​റ​മെ റ​സൂ​ലി​ന്റെ വാ​ക്കു​ക​ൾ, പ്ര​വൃ​ത്തി​ക​ൾ, അം​ഗീ​കാ​ര​ങ്ങ​ൾ എ​ന്നി​വ (ഹ​ദീ​സ്) വ്യ​വ​സ്ഥാ​പി​ത​മാ​യി വി​ല​യി​രു​ത്താ​നും നെ​ല്ലും പ​തി​രും വേ​ർ​തി​രി​ച്ചു രേ​ഖ​പ്പെ​ടു​ത്താ​നും ഇ​സ്‍ലാ​മി​ക നാ​ഗ​രി​ക​ത ഒ​രു വി​ജ്ഞാ​നീ​യ​ത്തി​നു (ഉ​സൂ​ലു​ൽ ഹ​ദീ​സ്) ത​ന്നെ രൂ​പം ന​ൽ​കി. പ്ര​വാ​ച​കീ​യ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ (ഹ​ദീ​സു​ക​ൾ) കൈ​മാ​റി​യ സ​ക​ല മ​നു​ഷ്യ​രു​ടെ​യും പേ​രും ഊ​രു​മ​ട​ങ്ങു​ന്ന കു​ടും​ബ​വി​വ​ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം നേ​ടി​യ സ്ഥ​ലം, ഗു​രു​ക്ക​ന്മാ​ർ, സ​ഞ്ച​രി​ച്ച നാ​ടു​ക​ൾ, അ​വ​രു​ടെ ജ​ന​ന​മ​ര​ണ ദി​ന​ങ്ങ​ൾ, അ​വ​രു​ടെ വി​ശ്വ​സ്ത​ത​യു​ടെ ആ​ഴം, അ​വ​രു​ടെ ഓ​ർ​മ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റ ഘ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്കു​ക​യും വി​ശ്വ​സ്ത​രാ​യ ആ​ളു​ക​ളി​ൽ നി​ന്ന് മാ​ത്രം പ്ര​വാ​ച​ക​വ​ച​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന നി​ഷ്ക​ർ​ഷ​ത നി​ല​വി​ൽ വ​ന്നു. കൈ​മാ​റ്റം ചെ​യ്ത വ്യ​ക്തി​യു​ടെ ഓ​ർ​മ​ശ​ക്തി​ക്കും വി​ശ്വ​സ്ത​ത​ക്കും അ​നു​സ​രി​ച്ച് മാ​ത്രം ഹ​ദീ​സു​ക​ൾ സ്വീ​ക​രി​ക്കു​ന്ന രീ​തി സ​ജീ​വ​മാ​യി. പ​ല​യി​നം താ​ൽ​പ​ര്യ​ങ്ങ​ളി​ല​ധി​ഷ്ഠി​ത​മാ​യ വ്യാ​ജ​ങ്ങ​ൾ ചി​ല​തൊ​ക്കെ പ്ര​വാ​ച​കീ​യ​മെ​ന്ന പേ​രി​ൽ രം​ഗ​പ്ര​വേ​ശം ചെ​യ്തു​വെ​ന്ന് വി​മ​ർ​ശ​ക​ർ ഉ​ന്ന​യി​ക്കാ​റു​ണ്ടെ​ങ്കി​ലും, ആ​ധി​കാ​രി​ക​മാ​യ ഒ​രു ജ്ഞാ​ന​ശേ​ഖ​ര സം​വി​ധാ​നം നി​ല​നി​ന്നു എ​ന്ന​തി​നു തെ​ളി​വാ​ണ​ത്. കാ​ര​ണം, ഒ​റി​ജി​ന​ൽ ഇ​ല്ലെ​ങ്കി​ൽ വ്യാ​ജ​മി​ല്ല​ല്ലോ. ‘ഇ​ങ്ങ​നെ ശേ​ഖ​രി​ക്ക​പ്പെ​ട്ട അ​ഞ്ചു​ല​ക്ഷം പ്ര​മു​ഖ​രു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ളാ​ണ് മു​സ്‍ലിം നാ​ഗ​രി​ക​ത​യു​ടെ മ​ഹ​ത്വ​മെ​ന്നും, പ​ന്ത്ര​ണ്ട് നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ജീ​വ​ച​രി​ത്ര​ങ്ങ​ൾ ഇ​തു​പോ​ലെ ഒ​രു ജ​ന​വി​ഭാ​ഗ​വും ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും’ പ്ര​മു​ഖ ഓ​സ്ട്രി​യ​ൻ ഓ​റി​യ​ൻ​റ​ലി​സ്റ്റ് അ​ലോ​യ്സ് സ്പ്രെ​ഞ്ച​ർ അ​ത്ഭു​തം കൂ​റു​ന്ന​തു കാ​ണാം.

മ​നു​ഷ്യ​രാ​ശി ക​ണ്ട എ​ല്ലാ പ​രി​ഷ്ക​ർ​ത്താ​ക്ക​ളെ​യു​മെ​ടു​ത്താ​ൽ ഏ​റ്റ​വു​മ​ധി​കം അ​നു​ക​രി​ക്ക​പ്പെ​ട്ട വ്യ​ക്തി എ​ന്നു​ള്ള​താ​ണ് റ​സൂ​ലി​ന്റെ ര​ണ്ടാ​മ​ത്തെ പ്ര​ത്യേ​ക​ത. പ്ര​വാ​ച​ക​രു​ടെ ദൈ​നം​ദി​ന ക​ർ​മ​സാ​ക​ല്യ​ത്തെ​യ​പ്പാ​ടെ ഏ​റി​യും കു​റ​ഞ്ഞും പ​തി​നാ​ല് നൂ​റ്റാ​ണ്ടു​ക​ളാ​യി മു​സ്‍ലിം സ​മൂ​ഹ​ങ്ങ​ൾ അ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ അ​നു​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു! ഖു​ർ​ആ​നു ശേ​ഷ​മു​ള്ള ഇ​സ്‍ലാ​മി​ക നി​യ​മ​ത്തി​ന്റെ ജ്ഞാ​ന​ശാ​സ്ത്രീ​യ​മാ​യ ആ​ധാ​രം പ്ര​വാ​ച​ക​രുടെ ജീ​വി​ത​മാ​ണെ​ന്ന​ർ​ഥം. സ്നേ​ഹാ​പ​ദാ​ന​ങ്ങ​ളാ​ൽ ഏ​റ്റ​വു​മ​ധി​കം വാ​ഴ്ത്ത​പ്പെ​ടു​ന്ന വ്യ​ക്തി എ​ന്ന​താ​ണ് റ​സൂ​ലി​ന്റെ മൂ​ന്നാ​മ​ത്തെ പ്ര​ത്യേ​ക​ത. സ്നേ​ഹാ​പ​ദാ​ന​ങ്ങ​ളു​ടെ സാ​ഹി​ത്യ​ങ്ങ​ളാ​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ഏ​റ്റ​വു​മ​ധി​കം ഭാ​ഷ​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം വി​ജാ​തീ​യ​മാ​യ രീ​തി​ക​ളാ​ൽ വാ​ഴ്ത്ത​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വ്യ​ക്തി മു​ഹ​മ്മ​ദ് ന​ബി (സ​ല്ല​ല്ലാ​ഹു അ​ലൈ​ഹി​വ​സ​ല്ലം) ആ​യി​രി​ക്കും. ജ​ർ​മ​ൻ ഓ​റി​യ​ൻ​റ​ലി​സ്റ്റാ​യ ആ​ൻ​മേ​രി ഷി​മ്മ​ലി​ന്റെ ‘And Muhammad is his messenger’ എ​ന്ന ലോ​ക​പ്ര​ശ​സ്ത കൃ​തി ഈ ​യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്നു​ണ്ട്. റ​സൂ​ലി​നെ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് രൂ​പ​പ്പെ​ടു​ന്ന മു​സ്‍ലിം ജീ​വി​ത​രൂ​പ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ന​ര​വം​ശ​പ​ഠ​ന​ങ്ങ​ൾ ഇ​നി​യും വ​രേ​ണ്ട​തു​ണ്ട്.

റ​സൂ​ൽ പ​ക​ർ​ന്ന സ​ന്ദേ​ശം

എ​ന്താ​യി​രു​ന്നു പ്ര​വാ​ച​ക​രു​ടെ അ​ടി​സ്ഥാ​ന അ​ധ്യാ​പ​ന​ങ്ങ​ൾ എ​ന്നു മ​ന​സ്സി​ലാ​ക്കാ​ൻ അ​ബ്സീ​നി​യ​യി​ലെ നെ​സ്റ്റോ​റി​യ​ൻ ക്രൈ​സ്ത​വ രാ​ജാ​വാ​യി​രു​ന്ന നേ​ഗ​സി​ന് മു​ന്നി​ൽ, മ​ക്ക​യി​ൽ നി​ന്ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം ദേ​ശ​ത്യാ​ഗം ചെ​യ്ത് അ​ബ്സീ​നി​യ​യി​ലെ​ത്തി​യ പ്ര​വാ​ച​ക​നു​യാ​യി ജ​അ്ഫ​റു​ബ്നു അ​ബീ താ​ലി​ബ് (റ) ​ന​ട​ത്തി​യ വി​വ​ര​ണം വാ​യി​ച്ചാ​ൽ മ​തി​യാ​കും. ഏ​താ​ണീ പു​തി​യ മ​ത​മെ​ന്നു നേ​ഗ​സ് ചോ​ദി​ച്ച​പ്പോ​ൾ ജ​അ്ഫ​ർ (റ) ​പ​റ​ഞ്ഞു: “രാ​ജാ​വേ, ഞ​ങ്ങ​ൾ വി​ഗ്ര​ഹ​ങ്ങ​ളെ പൂ​ജി​ക്കു​ക​യും, ശ​വം തി​ന്നു​ക​യും, അ​യ​ൽ​ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും, ദു​ർ​ന​ട​പ്പും ര​ക്ത​ച്ചൊ​രി​ച്ചി​ലും ശീ​ല​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​പ്പോ​ഴാ​ണ് അ​ല്ലാ​ഹു ഞ​ങ്ങ​ളി​ൽ നി​ന്നു ത​ന്നെ​യു​ള്ള ഒ​രു പ്ര​വാ​ച​ക​നെ ഞ​ങ്ങ​ൾ​ക്കു നി​യോ​ഗി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ സ​ത്യ​സ​ന്ധ​ത​യും വി​ശ്വ​സ്ത​ത​യും പെ​രു​മാ​റ്റ​നി​ഷ്ഠ​യും ഞ​ങ്ങ​ൾ​ക്ക് സു​പ​രി​ചി​ത​മാ​യി​രു​ന്നു. ഏ​ക​ദൈ​വ​ത്തെ ആ​രാ​ധി​ക്കാ​നും, കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ കൂ​ട്ടി​യി​ണ​ക്കാ​നും, അ​യ​ൽ​വാ​സി​ക​ളോ​ട് ന​ന്മ കാ​ണി​ക്കാ​നും ന​മ​സ്ക​രി​ക്കാ​നും നോ​മ്പ​നു​ഷ്ഠി​ക്കാ​നും അ​വി​ടു​ന്ന് ഞ​ങ്ങ​ളെ ക്ഷ​ണി​ച്ചു”. യു​ക്തി​സ​ഹ​മാ​യ ലോ​ക​വീ​ക്ഷ​ണം പു​ല​ർ​ത്തു​ക, ശാ​രീ​രി​കാ​സ​ക്തി​ക​ളെ വ​രു​തി​യി​ൽ കൊ​ണ്ടു​വ​രു​ക, സ​ത്യ​സ​ന്ധ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ സ​ഹ​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​താ​യി​രു​ന്നു പ്ര​വാ​ച​ക​ർ പി​ൽ​ക്കാ​ല​ത്ത് നി​ർ​വ​ഹി​ച്ച ദൗ​ത്യ​ത്തി​ന്റെ ആ​ന്ത​രി​ക​സ​ത്ത എ​ന്ന് ഈ ​പ്ര​തി​ക​ര​ണ​ത്തി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കാം. പ​ര​സ്പ​രം കൊ​ന്നും വെ​ന്നും വി​ള​യാ​ടി​യ ഭൂ​രി​ഭാ​ഗം അ​റ​ബി ഗോ​ത്ര​ങ്ങ​ളെ​യും കേ​വ​ലം ര​ണ്ടു ദ​ശ​ക​ങ്ങ​ൾ കൊ​ണ്ട് പ്ര​വാ​ച​ക​ർ ഇ​പ്പ​റ​ഞ്ഞ ആ​ദ​ർ​ശ​ത്തി​നു​കീ​ഴി​ൽ ഉ​ട​ച്ചു​വാ​ർ​ക്കു​ക​യും ഏ​കീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഏ​കീ​കൃ​ത​രാ​യ അ​റ​ബി​ക​ളു​ടെ നേ​താ​വി​നെ അ​റേ​ബ്യ​ൻ മ​രു​ദ്വീ​പി​ലെ യ​ഥ്രി​ബ് എ​ന്ന മ​രു​പ്പ​ച്ച​യി​ലെ നാ​ട്ടു​കാ​ർ ഭ​ര​ണാ​ധി​കാ​രി​യാ​യി ക്ഷ​ണി​ക്കു​ക​യും, റ​സൂ​ൽ അ​വി​ടെ​യു​ള്ള മു​ഴു​വ​ൻ ഗോ​ത്ര​ങ്ങ​ളോ​ടും സ​മാ​ധാ​ന ക​രാ​റി​ലൊ​പ്പി​ടു​ക​യും മ​ദീ​ന​യെ​ന്ന പേ​രി​ൽ പു​തി​യൊ​രു രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഈ ​ക്ര​മ​സ​മാ​ധാ​ന​ത്തെ ത​ക​ർ​ക്കാ​ൻ പ​ല​പ്പോ​ഴാ​യി അ​റ​ബ്-​ജൂ​ത ഗോ​ത്ര​ങ്ങ​ൾ ശ്ര​മി​ക്കു​ക​യും അ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി പ്ര​വാ​ച​ക​ർ​ക്ക് ഒ​രു രാ​ഷ്ട്ര​ത്ത​ല​വ​ൻ എ​ന്ന നി​ല​യി​ൽ യു​ദ്ധം ന​ട​​ത്തേ​ണ്ടി​വ​രു​ക​യും ചെ​യ്തു. ഈ ​യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഖു​ർ​ആ​നി​ലെ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഇ​ന്ന് ദോ​ഷൈ​ക​ദൃ​ക്കു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ യു​ദ്ധ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ചി​ത്ര​വ​ധം, എ​ണ്ണ​യി​ലി​ട്ടു വേ​വി​ക്ക​ൽ, വൃ​ദ്ധ​രെ​യും കു​ഞ്ഞു​ങ്ങ​ളെ​യും വ​ധി​ക്ക​ൽ, കൃ​ഷി​വി​ള​ക​ൾ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​തെ​ല്ലാം പ്ര​വാ​ച​ക​ർ വി​ല​ക്കി​യി​രു​ന്നു. യു​ദ്ധ​ത്തി​ൽ കൊ​ല്ലേ​ണ്ടി​വ​രു​ന്ന​വ​രെ ഇ​ഞ്ചി​ഞ്ചാ​യി കൊ​ല്ല​രു​തെ​ന്നു നി​ർ​ദേ​ശി​ക്കു​ന്ന​തി​ലൂ​ടെ യു​ദ്ധ​സ​മ​യ​ത്ത് പു​ല​ർ​ത്തേ​ണ്ട ആ​ത്മ​സം​യ​മ​ന​വും പ​ഠി​പ്പി​ച്ചു. അ​ഞ്ചു​നേ​രം ന​മ​സ്ക​രി​ക്കു​ന്ന​തി​ന് യു​ദ്ധ​സ​മ​യ​ത്തും വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​യി​രു​ന്നി​ല്ല. യു​ദ്ധം അ​വ​ർ​ക്ക് സാ​ധാ​ര​ണ ഘ​ട്ട​ങ്ങ​ളേ​ക്കാ​ൾ ആ​ത്മ​നി​യ​ന്ത്ര​ണ​വും കൈ​യ​ട​ക്ക​വും ആ​വ​ശ്യ​മു​ള്ള ഘ​ട്ട​മാ​യി​രു​ന്നെ​ന്ന് സാ​രം. റ​സൂ​ൽ ‘യു​ദ്ധ​സ​മ​യ​ത്തും പോ​രാ​ളി​ക​ളെ പ്രാ​ർ​ഥി​ക്കാ​ൻ പ​ഠി​പ്പി​ച്ചു’ എ​ന്ന് പ്ര​മു​ഖ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​ര​ൻ കെ.​എ​സ്. രാ​മ​കൃ​ഷ്ണ​റാ​വു ഇ​തി​നെ ശ്ലാ​ഘി​ച്ചി​ട്ടു​ണ്ട്.

ഇ​സ്‍ലാ​മി​ക ലോ​ക​ത്തി​ന് അ​ക​ത്തും പു​റ​ത്തും എ​ക്കാ​ല​ത്തും നി​ല​നി​ന്ന അ​ടി​മ​ത്ത സ​മ്പ്ര​ദാ​യ​ത്തെ മു​ഹ​മ്മ​ദ് ന​ബി​യേ​ക്കാ​ൾ ക്രി​യാ​ത്മ​ക​മാ​യി സ​മീ​പി​ച്ച മ​റ്റൊ​രു പ​രി​ഷ്ക​ർ​ത്താ​വി​നെ കാ​ണാ​നാ​വി​ല്ല. തെ​റ്റു​ക​ളു​ടെ പ്രാ​യ​ശ്ചി​ത്ത​മാ​യി അ​ടി​മ​യെ മോ​ചി​പ്പി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലൂ​ടെ അ​ടി​മ​യെ പ​ണം കൊ​ടു​ത്ത് മോ​ചി​പ്പി​ക്കു​ന്ന​ത് ഒ​രു ആ​രാ​ധ​നാ​ക​ർ​മ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു പ്ര​വാ​ച​ക​ർ. അ​ടി​മ​യെ വി​ല​കൊ​ടു​ത്ത് മോ​ചി​പ്പി​ക്കാ​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ ഖു​ർ​ആ​നി​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ചു ത​വ​ണ​യെ​ങ്കി​ലും കാ​ണാം. സ​ഹാ​ബി​ക​ൾ ഇ​തി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ക​യും മോ​ചി​ത​രാ​യ അ​ടി​മ​ക​ൾ ജ്ഞാ​നി​ക​ളും യോ​ദ്ധാ​ക്ക​ളും നേ​താ​ക്ക​ളു​മാ​യി മാ​റു​ക​യും ചെ​യ്തു. ആ​ധു​നി​ക കൊ​ളോ​ണി​യ​ലി​സം ചെ​യ്ത​തു​പോ​ലെ സ്വ​ത​ന്ത്ര​രാ​യ മ​നു​ഷ്യ​രെ അ​ടി​മ​യാ​ക്കു​ന്ന​ത് അ​വി​ടു​ന്ന് വി​ല​ക്കി. മ​റി​ച്ച്, യു​ദ്ധ​ത്ത​ട​വു​കാ​രെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലേ​ക്ക് മാ​റ്റു​ന്ന രീ​തി മാ​ത്ര​മാ​യി​രു​ന്നു പ്ര​വാ​ച​ക​ർ തു​ട​ർ​ന്ന​ത്. അ​വ​രെ​ക്കൊ​ണ്ട് ഭാ​രി​ച്ച ജോ​ലി​ക​ൾ ചെ​യ്യി​പ്പി​ക്ക​രു​തെ​ന്നും, ത​ങ്ങ​ൾ ഉ​ടു​ക്കു​ന്ന​തും ആ​ഹ​രി​ക്കു​ന്ന​തും അ​വ​ർ​ക്കും ന​ൽ​ക​ണ​മെ​ന്നും പ്ര​ത്യേ​കം നി​ഷ്ക​ർ​ഷി​ക്കു​ക​യും ചെ​യ്തു. ‘ഉ​ദ്ദേ​ശ്യ മാ​ഹാ​ത്മ്യ​വും ആ​യു​ധ​സാ​മ​ഗ്രി​ക​ളു​ടെ ക​മ്മി​യും അ​തി​മ​ഹ​ത്താ​യ ഫ​ല​വു​മാ​ണ് മ​നു​ഷ്യ​പ്ര​തി​ഭ​യു​ടെ മൂ​ന്ന് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ങ്കി​ൽ ആ​ധു​നി​ക ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു ച​രി​ത്ര​പു​രു​ഷ​നു​മാ​യി മു​ഹ​മ്മ​ദ് ന​ബി​യെ താ​ര​ത​മ്യം ചെ​യ്യാ​ൻ ആ​ർ​ക്കാ​ണ് ധൈ​ര്യം വ​രു​ക’ എ​ന്ന് ഫ്ര​ഞ്ച് രാ​ജ്യ​ത​ന്ത്ര​ജ്ഞ​ൻ അ​ൽ​ഫോ​ൻ​സ് ഡി ​ലാ​മാ​ർ​ട്ടി​ൻ ചോ​ദി​ച്ച​ത് ഇ​തു മു​ൻ​നി​ർ​ത്തി​യാ​ണ്.

(ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി ഉസുലുദ്ദീൻ വിഭാഗം ഡീൻ ആണ് ലേഖകൻ)         

Tags:    
News Summary - Memories of Prophet Muhammed's Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.