‘ഉൗ​ള​മ്പാ​റ’ പ​രി​ഹാ​സ​വാ​ക്ക​ല്ല

ഇൗ ഉൗളമ്പാറ, കുതിരവട്ടം പ്രയോഗങ്ങൾ നടത്തുന്നവരുടെ മനസ്സിലെ വികാരമെന്താണ്? തമാശയോ, ആക്ഷേപമോ, ഗൗരവമോ? മറ്റ് ആയിരക്കണക്കിന് സ്ഥലനാമങ്ങളുടെ പേര് അറിഞ്ഞോ അറിയാതെയോ ചർച്ച െചയ്യപ്പെടുന്നത് നാളിതുവരെ കേട്ടിട്ടില്ല. ജനശ്രദ്ധക്കും മാധ്യമ തലക്കെട്ടിനുംവേണ്ടി മനഃസാക്ഷിയെപ്പോലും വഞ്ചിച്ച് എന്തും പറയുന്ന സ്ഥിതിവിശേഷം ഇന്ന് സംജാതമായിരിക്കുന്നു.

തിരുവനന്തപുരം സിറ്റിയിൽ പേരൂർക്കടക്കും ശാസ്തമംഗലത്തിനുമിടയിലുള്ള മനുഷ്യവാസമുള്ള ഒരു പ്രദേശമാണ് ഉൗളമ്പാറ. ഇവിടെ കേരള സർക്കാർ വക മാനസികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നു.

‘പെരുമാറ്റ ക്രമത്തിലൂടെ വ്യക്തമായേക്കാവുന്ന മാനസികമായ അസാധാരണത്വം’ എന്ന് മാനസികരോഗത്തിന് ഒരു നിർവചനമുണ്ട്. മാനസികാരോഗ്യം അഥവാ മാനസികക്ഷേമം എന്നാൽ ഒരു വ്യക്തി സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് സാധാരണ ജീവിതക്ലേശങ്ങളെ നേരിട്ട് ജനസമൂഹത്തിന് ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു.

അേപ്പാൾ സാധാരണ ജീവിതക്ലേശങ്ങളെ മനസ്സിലാക്കാൻ കഴിയാത്ത അസാധാരണത്വം അനുഭവിക്കുന്ന പാവം മനുഷ്യരെ ചികിത്സിക്കുന്ന ഒരാശ്രയേകന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഉൗളമ്പാറ. ഏതെങ്കിലും തരത്തിലുള്ള മാനസിക അസാധാരണത്വം കാണിക്കുന്ന ഒരു വ്യക്തിയെ ഒരിക്കലെങ്കിലും പരിചരിച്ചിട്ടുള്ള ഒരാളുമായി സംസാരിച്ചിട്ടുണ്ടോ? അത്തരം ഒരു രോഗിയെങ്കിലും ഉള്ള ഒരു കുടുംബത്തിൽ ഏതെങ്കിലും ഒരാൾ അമിതമായി ആഹ്ലാദിക്കുന്നത് കണ്ടിട്ടുണ്ടാ? വലിയ മാനസിക സമ്മർദത്തിലും ഉറ്റവരേയും ഉടയവരേയും സംരക്ഷിക്കുന്ന നിരവധി സഹോദരങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

ഒരു മനുഷ്യനെന്ന നിലയിൽ ഇതി​െൻറ സാമൂഹികവശങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുേമ്പാൾ മാനസികരോഗവും ഉൗളമ്പാറയും രാഷ്ട്രീയാരോപണ പ്രത്യാരോപണത്തിനും ആക്ഷേപത്തിനും ഹാസ്യത്തിനും പ്രയോഗിക്കാൻ കഴിയുന്ന പദങ്ങളല്ല. രോഗങ്ങളേയും വൈകല്യങ്ങളേയും ആക്ഷേപഹാസ്യത്തി​െൻറ കഥാതന്തുവാക്കുന്ന നിരവധി വാക്കുകളും കഥകളും കൈയടിക്കുവേണ്ടി അവതരിപ്പിക്കുന്നതും അതുവഴി ചിരിയടക്കാൻ കഴിയാത്ത സദസ്സിനെ സൃഷ്ടിക്കുന്നതും ഇന്ന് പതിവാണ്. ഇത് മഹാക്രൂരതയാണ്. ഒരു വാക്ക് ബുദ്ധിപരമായി ഉപയോഗിച്ച്, പ്രതികരിക്കാൻ കഴിയാത്ത മനുഷ്യരെ കഥാതന്തുവാക്കി കൈയടി നേടുേമ്പാൾ മനുഷ്യത്വമെന്ന വാക്കുപോലും അർഥമില്ലാത്തതാകുന്നു. നമുക്ക് ചുറ്റും കരഞ്ഞും ചിരിച്ചും അക്രമാസ്തരായും ജീവിക്കുന്ന സ്വബോധമില്ലാത്ത സഹോദരങ്ങൾ സമൂഹത്തി​െൻറ കനിവും സഹതാപവും അനുകമ്പയുമൊക്കെ അർഹിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഒക്ടോബർ 10 മാനസികാരോഗ്യ പോഷണ പ്രവർത്തനങ്ങൾ ലോകമെമ്പാടും ശക്തിപ്പെടുത്തുന്നതിന് നിശ്ചയിച്ചിരിക്കുന്ന ദിനമാണ്. മാനസിക അസ്വസ്ഥത അനുഭവിക്കുന്നവരെ തിരിച്ചറിയുക, അവരുമായി സഹകരിക്കുക എന്നത് ചികിത്സക്കും സുഖപ്രാപ്തിക്കും പുനരധിവാസത്തിനും വളരെ പ്രധാനപ്പെട്ടതാണ്.

സാന്ദർഭികമായി മനസ്സിലാക്കിയ ചില കാര്യങ്ങൾ സൂചിപ്പിച്ചെന്നു മാത്രം. വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പുലർത്തേണ്ടത് ഒാരോരുത്തരുടേയും കർത്തവ്യമാണ്. സംസാരത്തിലും പ്രഭാഷണത്തിലും പ്രസംഗത്തിലുമെല്ലാം വിവിധ ശൈലികൾ അനുവർത്തിക്കുന്നവരുണ്ട്. എന്നാൽ ഒാരോ വാക്കും ചലനവും ബോധപൂർവമാകണം.

ഒന്ന് ചിന്തിക്കൂ, ഉൗളമ്പാറ മാനസികാേരാഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പ്രതികരിക്കുവാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എന്നേ ഇൗ പ്രയോഗത്തിനെതിരെ രംഗത്ത് വരുമായിരുന്നു. അവരുടെ ഉറ്റവരും ഉടയവരും  ഉത്തരവാദിത്തമുള്ളവർ (അതാരായാലും,  ചോദ്യത്തിലായാലും, മറുപടിയിലായാലും) നടത്തുന്ന ഇൗ പ്രയോഗങ്ങളെ മനസ്സ് നോവിക്കുന്ന കുത്തുവാക്കുകളായി മാത്രം കാണുകയാണ്. നമുക്ക് ബോധപൂർവം തിരുത്തലുകൾക്ക് തയാറാകാം.

Tags:    
News Summary - Oolampara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.