വെറും പ്രഖ്യാപനങ്ങൾ

പ്രാ​ഥ​മി​ക​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ പോ​ലും നി​റ​വേ​റ്റാ​തെ  പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങി​യ വ​കു​പ്പാ​യി ആ​രോ​ഗ്യ വ​കു​പ്പ്​ മാ​റി. പനിയും  പകർച്ചവ്യാധികളും പിടിപെട്ട്​ ആളുകൾ മരിച്ചിട്ടും തൊടുന്യായം പറഞ്ഞ്​  മന്ത്രിയും വകുപ്പും ഉത്തരവാദിത്തത്തിൽനിന്ന്​ തലയൂരുന്നു. മഴക്കാല  പൂർവ ശുചീകരണം ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ  നടത്തേണ്ടതായിരുന്നു. മേയറെയും ഉദ്യോഗസ്​ഥരെയും ഇക്കാര്യത്തിൽ  കുറ്റംപറഞ്ഞിട്ട്​ കാര്യമില്ല. ആരോഗ്യവകുപ്പാണ്​ മുൻകൈയെടുത്ത്​  കാര്യങ്ങൾ ചെയ്യേണ്ടത്​.  

കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന എല്ലാ പദ്ധതികളും പേരുമാറ്റി  അവതരിപ്പിക്കുകയാണ്​. ഇ^ഹെൽത്ത്​ പദ്ധതി കഴിഞ്ഞ സർക്കാറി​​​െൻറ  അവസാനകാലത്ത്​ തുടങ്ങിയതാണ്​. തെര​െഞ്ഞടുപ്പ്​ പ്രഖ്യാപനം  വന്നതിനാൽ അതി​​​െൻറ ഉദ്​ഘാടനം നടന്നി​​െല്ലന്നേയുള്ളൂ. ആർദ്രം  പുതിയ സംഭവമായി ഇപ്പോ
ൾ അവതരിപ്പിച്ചിരിക്കുകയാണ്​. അതിൽ  പറയുന്ന ഒാരോ പ്രോജക്​ടും കഴിഞ്ഞ സർക്കാർ നടപ്പാക്കിയതാണ്​.  

ഗർഭിണികൾക്ക്​ വേണ്ടിയുള്ള സൗജന്യ ചികിത്സ പദ്ധതിയായ അമ്മയും  കുഞ്ഞും പദ്ധതി, 18 വയസ്സിന്​ തഴെയുള്ള കുട്ടികൾക്കുള്ള സൗജന്യ  ചികിത്സ പദ്ധതിയായ ആരോഗ്യകിരണം, ജീവിത​ൈ​ശലീ രോഗങ്ങളെ  ചെറുക്കാൻ നടപ്പാക്കിയ അമൃതം ആരോഗ്യം, കാൻസർ  രോഗികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതിയായ സുകൃതം എന്നിവയെല്ലാം പുതിയ പേരുനൽകി ആർദ്രത്തിൽ  അവതരിപ്പിച്ചിരിക്കുകയാണ്​. സൗജന്യ മരുന്ന്​ വിതരണം വളരെ  കാര്യക്ഷമമായാണ്​ കഴിഞ്ഞ സർക്കാർ മുന്നോട്ട്​ കൊണ്ടുപോയത്​.

ഒരു  വർഷം പിന്നിടു​േമ്പാൾ പിന്നെ ഏത്​ പദ്ധതിയാണ്​ ആരോഗ്യമേഖലയിൽ  നടപ്പാക്കിയത്​. എസ്​.എ.ടിയിൽ ഉൾപ്പെടെ കഴിഞ്ഞ സർക്കാർ നിർമാണം  പൂർത്തിയാക്കിയ കെട്ടിടങ്ങൾ ഇപ്പോൾ ഉദ്​ഘാടനം ചെയ്യുകയാണ്​.  അടിസ്​ഥാന സൗകര്യ വികസനത്തി​​​െൻറ ഭാഗമായി ഒരു തറക്കല്ലിടാൻ  പോലും ആരോഗ്യമന്ത്രിക്കായില്ല. മെഡിക്കൽ വിദ്യാഭ്യാസത്തിനും  ചികിത്സക്കും ഏറെ മുതൽക്കൂട്ട്​ ആകുമെന്ന്​ കണക്കുകൂട്ടിയാണ്​ പുതിയ  മെഡിക്കൽ കോളജുകൾ കഴിഞ്ഞ സർക്കാർ തുടങ്ങിയത്​.  തിരുവനന്തപുരം ജനറൽ ആശുപത്രി മെഡിക്കൽ കോളജ്​ ആക്കുന്നതിന്​  എല്ലാവിധ ക്രമീകരണങ്ങളും കഴിഞ്ഞ സർക്കാർ പൂർത്തിയാക്കി.  മെഡിക്കൽ കൗൺസിലി​​​െൻറ അംഗീകാരം വരെ ലഭിച്ചതാണ്​. എന്നിട്ടാണ്​ ഇൗ സർക്കാർ വന്ന്​ അത്​ വേണ്ടെന്നുവെച്ചത്​. അതിൽപരം മണ്ടത്തരം  വേറെയില്ല.

Tags:    
News Summary - former health minister opinion about helth sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.