പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത ഛായാമുഖി നാടകത്തിൽ
മോഹൻലാലും മുകേഷും
ചിത്രം പി. സന്ദീപ്
പ്രശാന്ത് നാരായണനെ പരിചയപ്പെട്ടതും കൂടുതല്‍ അടുത്തതും ‘ഛായാമുഖി’ നാടകം അവതരിപ്പിച്ച കാലത്താണ്. പ്രശാന്താണ് അങ്ങനെയൊരു നാടകം സങ്കല്‍പ്പിച്ച് ഗംഭീരമായ സംഭാഷണങ്ങളോടെ എഴുതിയത്. ഉടലിലും ഉയിരിലുമെല്ലാം നാടകം മാത്രമായി ജീവിക്കുന്ന പ്രശാന്തിനെ ഈ മേഖലയില്‍ ഒരുപാട് സംഭാവനകള്‍ നല്കാന് സാധ്യതയുള്ളയാളായാണ് ഞാന്‍ കണ്ടത്.
ആ മേഖലയെപ്പറ്റി ആഴത്തിൽ അറിവും വലിയ കാര്യങ്ങള്‍ ആലോചിക്കാനുള്ള ശേഷിയും പ്രശാന്തിനുണ്ടായിരുന്നു. ഈയടുത്ത ദിവസം എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങില്വെച്ചും പ്രശാന്തിനെ കണ്ടിരുന്നു. ഇത്ര പെട്ടെന്ന് പ്രശാന്ത് പോകുമെന്ന് കരുതിയില്ല. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധ ദുഃഖമുണ്ട്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.