കോവിഡിന്‍റെ മറവിൽ തൊഴിലാളി ചൂഷണം 

ന്ന്​ മേയ്​ ഒന്ന്. 134 ാം സർവരാജ്യ തൊഴിലാളിദിനം. ഇന്ന് ലോകത്താകെ തൊഴിൽമേഖലയിൽ എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നത് അംഗീകൃതകാര്യമാണ്. ഈയാവശ്യം ഉന്നയിച്ച് അമേരിക്കയിലെ ഷികാഗോയിൽ തൊഴിലാളികൾ 1886 മേയ് ഒന്നുമുതൽ നടത്തിയ സമരവും ആ സമരത്തിൽ രക്തസാക്ഷികളായവരെയും അനുസ്മരിക്കുന്നതിനാണ് ലോകത്തെങ്ങും തൊഴിലാളികൾ സർവരാജ്യ തൊഴിലാളിദിനം അഥവാ മേയ്ദിനം ആചരിക്കുന്നത്. പിന്നെയും വർഷങ്ങൾ നീണ്ട സമരങ്ങളും വിവിധ തൊഴിലാളിപ്രക്ഷോഭങ്ങളും ഭരണമാറ്റവും ആയപ്പോഴാണ്  എട്ടു മണിക്കൂർ തൊഴിൽ എന്ന ന്യായമായ ആവശ്യം അംഗീകരിക്കപ്പെട്ടത്. സോവിയറ്റ് യൂനിയനിൽ വിപ്ലവത്തിനുശേഷവും പല രാജ്യങ്ങളിലും 1919ൽ ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ രൂപവത്​കൃതമായതിനു ശേഷവുമാണ് ഈ  തൊഴിൽ സമയം നിലവിൽ വന്നത്. ഈ സമരങ്ങളത്രയും എട്ടു  മണിക്കൂറായി  തൊഴിൽ സമയം നിജപ്പെടുത്തുന്നതിനുവേണ്ടിയുള്ള വെറും സമരം മാത്രമായിരുന്നില്ല. മറിച്ച് അന്തസ്സായി മനുഷ്യനെപ്പോലെ പണിയെടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു.  എട്ടു മണിക്കൂർ തൊഴിൽ സമയവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരു തൊഴിൽ നിയമം വരുന്നത് 1948 ലാണ്. സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ജനങ്ങൾക്ക് കൊടുത്ത ഉറപ്പി​െൻറ പ്രതിഫലനമായിരുന്നു ഇന്ത്യയിലെ തൊഴിൽനിയമങ്ങൾ. അതി​െൻറ നിർമാതാവും സൂത്രധാരനും ബാബാസാഹബ് അംബേദ്​കറായിരുന്നു. ഫാക്ടറി തൊഴിലാളികളുടെ അധ്വാനം കുറക്കുന്നതിനും ഒരു പാട് പേർക്ക് തൊഴിൽ കൊടുക്കുന്നതിനും ഇതുമൂലം കഴിയും എന്നാണ്. അതിനുശേഷം 1948 ലാണ് പുതുക്കിയ  ഫാക്ടറീസ് ആക്ട് നിലവിൽ വരുന്നത്.

ഇന്നും ഇന്ത്യയിൽ എട്ടു മണിക്കൂർ തൊഴിൽ സമയം സംഘടിത മേഖലയിൽ മാത്രമേയുള്ളൂ. പുതിയ ഷോപ്​സ്​ ആൻഡ്​ കൊമേഴ്സ്യൽ എസ്​റ്റാബ്ലിഷ്മ​െൻറ് ആക്ട് പ്രകാരം തൊഴിൽ സമയം 12 മണിക്കൂറാക്കിയിരുന്നു. അടുത്തകാലം വരെ സ്വകാര്യ ആരോഗ്യമേഖലയിൽ തൊഴിൽസമയം എട്ടുമണിക്കൂറിൽ കൂടുതലായിരുന്നു. തൊഴിലാളികളുടെ തൊഴിൽ സമയം കൂട്ടണമെന്നും അവർക്കു നൽകുന്ന  സാമൂഹികസുരക്ഷ ആനുകൂല്യങ്ങൾ ഒഴിവാക്കണമെന്നും മുതലാളിത്തം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 

ഇപ്പോൾ പൂർണമായും ധനമൂലധനത്തിനും കോർപറേറ്റുകൾക്കും വേണ്ടി ഭരണം നടത്തുന്ന കേന്ദ്രസർക്കാർ കോവിഡ്- 19 ​​െൻറ പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇന്ത്യയിൽ തൊഴിൽ സമയം 12 മണിക്കൂർ ആക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരുന്നു എന്ന് വാർത്തയുണ്ട്​. ആദ്യ നരേന്ദ്ര മോദി സർക്കാർ തന്നെ നിക്ഷേപകരെ ആകർഷിക്കാനെന്ന പേരിൽ തൊഴിൽനിയമങ്ങൾ പ്രത്യേകിച്ച് ഫാക്ടറീസ് ആക്ട്, തൊഴിൽ തർക്ക നിയമം, കോൺട്രാക്ട് ലേബർ അബോളിഷ്മ​െൻറ് ആൻഡ്​ റെഗുലേഷൻ ആക്ട് എന്നിവ ഭേദഗതി ചെയ്യാൻ ശ്രമിച്ചിരുന്നു. 2017ൽ രാജസ്ഥാൻ സർക്കാർ തൊഴിൽസമയം, റിട്രഞ്ച്മ​െൻറ്, പിരിച്ചുവിടൽ എന്നിവയിൽ കാതലായ മാറ്റങ്ങൾ വരുത്തി. അതുതന്നെ ഇന്ത്യയിലാകെ നടപ്പാക്കു വാൻ തീരുമാനിച്ചെങ്കിലും തൊഴിലാളി വർഗത്തി​​െൻറ സംഘടിത ചെറുത്തുനിൽപു മൂലം നടക്കാതെ പോയി. 

പക്ഷേ, കാലാവധി കഴിഞ്ഞ് ഇറങ്ങിപ്പോകുന്നതിനു തൊട്ടുമുമ്പ്​ 2018 മാർച്ച് മൂന്നിന് ഫിക്സഡ് ടേം എംപ്ലോയ്മ​െൻറ് നോട്ടിഫിക്കേഷൻ ഇറക്കി. മുതലാളിമാർക്ക് തൊഴിലാളികളെ ഒരു നിശ്ചിത കാലത്തേക്ക് നിയമിച്ച് പിരിച്ചുവിടാം. സ്ഥിരം തൊഴിലാളികൾക്ക് നൽകുന്ന ഒരു ആനുകൂ ല്യവും നൽകേണ്ട. 

ഇപ്പോൾ കോവിഡ് -19 ലോക മുതലാളിത്തത്തെ തന്നെ സാമ്പത്തിക കുഴപ്പത്തിലേക്ക് കൊണ്ടുപോവുകയാണ് എന്നാണ് സാമ്പത്തിക വിദഗ്​ധരും  ഐ.എം.എഫും ഐ.എൽ.ഒയും ഒക്കെ പറയുന്നത്. തൊഴിൽ നഷ്​ടപ്പെടുന്നവരുടെയും തൊഴിലന്വേഷകരുടെയും മുഴുവൻ സമയം വേതനത്തിന് ജോലി ചെയ്യാൻ കഴിയാത്തവരുടേയുമായി തൊഴിലില്ലായ്മ വലിയ തോതിൽ വളരും എന്നാണ് ഐ.എൽ.ഒ യുടെ നിലപാട്. മുതലാളിത്തത്തി​െൻറ സാമ്പത്തികബാധ്യത കോവിഡ്- 19 ​​െൻറ മറവിൽ തൊഴിലാളികളുടെ തലയിൽ കെട്ടിവെക്കാനാണ് മുതലാളിത്തം ശ്രമിക്കുന്നത്. യഥാർഥത്തിൽ കോവിഡ്-19 പകർച്ചവ്യാധി വരുന്നതിനു മുമ്പുതന്നെ നിരവധി സ്ഥാപനങ്ങൾ സാമ്പത്തിക തകർച്ചമൂലം അസംഖ്യം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.  

എന്നും മഹാമാരികളും യുദ്ധങ്ങളും ദുരന്തങ്ങളും ഭാരം ഏൽപിക്കുന്നത് തൊഴിലാളികളെയായിരുന്നു. കോവിഡ്-19 പ്രതിരോധത്തിൽ ഏറ്റവും കൂടുതൽ അവഗണിച്ചതും ദുരിതം അനുഭവിക്കുന്നതും മരിക്കുന്നതും തൊഴിലാളികളാണ്. തൊഴിൽസമയം 12 മണിക്കൂർ ആക്കിയാൽ ഒരു ഷിഫ്റ്റിലെ തൊഴിലാളികൾ പൂർണമായി ഒഴിവാക്കപ്പെടും. അത് തൊഴിലില്ലായ്മ വർധിപ്പിക്കും.

Tags:    
News Summary - covid and exploitation of labour -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.