ഡിജിറ്റൽ യുഗവും ഉപഭോക്​താവി​െൻറ അവകാശങ്ങളും



അമേരിക്കൻ പ്രസിഡൻറ്​ ജോൺ എഫ്​. കെന്നഡി 1962 മാർച്ച്​ 15നാണ്​ ഉപഭോക്​താക്കളുടെ അവകാശ സംരക്ഷണത്തിനായുള്ള ബിൽ യു.എസ്​ കോൺഗ്രസിൽ അവതരിപ്പിച്ചത്​. ചരിത്രപ്രധാനമായ ഇൗ ബിൽ അവതരിപ്പിച്ച മാർച്ച്​ 15നാണ്​ ലോക ഉപഭോക്​തൃ ദിനമായി 1983 മുതൽ ലോകമെമ്പാടും ആചരിക്കുന്നത്​.
1985ൽ ഉപഭോക്​തൃ സംരക്ഷണത്തെ സംബന്ധിച്ച മാർഗരേഖ ഉൾക്കൊള്ളുന്ന പ്രമേയം ​യു.എൻ പൊതുസഭ പാസാക്കി. ഇതി​​െൻറ അടിസ്​ഥാനത്തിൽ ഉപഭോക്​തൃ സംരക്ഷണ നിയമങ്ങൾ രൂപപ്പെടുത്തണമെന്ന്​ യു.എൻ പ്രമേയം ലോകരാഷ്​ട്രങ്ങളോട്​ ആവശ്യപ്പെട്ടു. 1986ലാണ്​ ഇന്ത്യൻ പാർലമ​െൻറ്​ ഉപഭോക്​തൃ സംരക്ഷണ നിയമം പാസാക്കിയത്​. ചെലവില്ലാതെ സത്വരമായ നീതി ഉപഭോക്​താക്കൾക്ക്​ ലഭ്യമാക്കുക എന്നതാണ്​ ഇൗ നിയമത്തി​​െൻറ ലക്ഷ്യം. മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട ഇൗ നിയമം നിരവധി മാറ്റങ്ങൾക്ക്​ വിധേയമായിട്ടുണ്ടെങ്കിലും അതൊന്നും സമഗ്രമായിരുന്നില്ല.

നിലവിലുള്ള നിയമത്തി​​െൻറ അലകും പിടിയും മാറ്റിക്കൊണ്ടുള്ള പുതിയ ബിൽ ആണ്​ ഉപഭോക്​തൃ കാര്യമന്ത്രി രാംവിലാസ്​ പസ്വാൻ പാർലമ​െൻറിൽ അവതരിപ്പിച്ചത്​. 30 വർഷ​െത്ത അനുഭവത്തിലൂടെ ഉൽപന്നം, സേവനം, ഭക്ഷ്യസുരക്ഷ എന്നീ രംഗങ്ങളെ അടിമുടി മാറ്റിമറിച്ചുകൊണ്ടുള്ള സൈബർ വിപ്ലവത്തി​​െൻറ പശ്ചാത്തലത്തിൽ വേണം പുതിയ ഉപഭോക്​തൃ നിയമത്തെ നാം കാണേണ്ടത്​.

ആഗോളീകരണത്തോടെ അതിരുകളില്ലാത്ത ക​േമ്പാളമാണ്​ മനുഷ്യന്​ മുന്നിൽ തുറക്കപ്പെട്ടത്​. വിവരസാ​േങ്കതിക വിദ്യയുടെ വിസ്​മയിപ്പിക്കുന്ന വികാസം വിപണിയിൽ അ​ഭൂതപൂർവമായ മാറ്റങ്ങൾ​ ഉണ്ടാക്കി. ഉൽപന്നങ്ങളും സേവനങ്ങളും ഒാൺലൈനിലൂടെ വാങ്ങാമെന്ന അവസ്​ഥ നിരവധി പ്രശ്​നങ്ങളും സൃഷ്​ടിച്ചു. ഉപഭോക്​തൃ സംരക്ഷണത്തിന്​ വിഘാതമായി പുതുതലമുറ കുറ്റകൃത്യങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമായി. അനുചിതമായ കച്ചവട രീതികളും ഉൽപന്നത്തി​​െൻറ സുരക്ഷയും ഗുണനിലവാരത്തി​​െൻറ ശോഷണവും എല്ലാം ഉപഭോക്​താക്കളുടെ അവകാശങ്ങളെ ഹനിക്കുന്നതിന്​ കാരണമായി. ഇൗ സാഹചര്യത്തിലാണ്​ സൈബർ ലോകത്ത്​ ഉപഭോക്​താക്കളുടെ അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്​. 2000ത്തിലെ വിവര സാ​​​േങ്കതിക നിയമവും ഒാൺലൈൻ ബാങ്കിങ്​ സ​മ്പ്രദായവും ഒാൺലൈനിലൂടെയുള്ള ധനകൈമാറ്റത്തെ സാധാരണമാക്കി. ഒാൺലൈനിലൂടെയുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ തടയുന്നതിനുള്ള വ്യവസ്​ഥകൾ ഇൗ നിയമത്തിലുണ്ടെങ്കിലും ഉപഭോക്​താക്കളുടെ അവകാശ സംരക്ഷണത്തിന്​ പര്യാപ്​തമായ ഒരു നിയമത്തി​​െൻറ അഭാവം ഇപ്പോഴും നിലനിൽക്കുന്നു.

1986ലെ ഉപഭോക്​തൃ സംരക്ഷണ നിയമം ഉപഭോക്​താക്കളെ ശാക്​തീകരിക്കുന്നതിന്​ സഹായിച്ചു എന്നതിൽ സംശയമില്ല. എന്നാൽ, മാറിയ സാഹചര്യത്തിലെ അവകാശ നിഷേധങ്ങളെയും ചൂഷണങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ കാലഹരണപ്പെട്ട ഇൗ നിയമത്തിലെ വ്യവസ്​ഥകൾ പര്യാപ്​തമല്ല. ഒാൺലൈനായി നിലവിൽ പരാതികൾ ഉപഭോക്​തൃ കോടതിയിൽ സമർപ്പിക്കാൻ കഴിയില്ല. പരാതിയോടൊപ്പം നൽകേണ്ട ‘കോർട്ട്​ ഫീ’ എങ്ങനെ സ്വീകരിക്കും എന്ന ആശയക്കുഴപ്പം നമ്മുടെ ഭരണാധികാരികൾ ഇൗ ഡിജിറ്റൽ യുഗത്തിലും ഉയർത്തുന്നു.

പാർലമ​െൻറി​​െൻറ പരിഗണനയിലുള്ള ബില്ലിൽ ഒാൺലൈനായി പരാതി സമർപ്പിക്കാനുള്ള വ്യവസ്​ഥ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇ^ കോമേഴ്​സ്​ മേഖല ശക്​തമായതോടെ നിർമാതാക്കൾ തമ്മിൽ കടുത്ത മത്സരവും ആരംഭിച്ചു. ഉൽപന്നങ്ങളുടെ വില കുറയുകയും അത്​ തെരഞ്ഞെടുക്കാനുള്ള വിപുലമായ അവകാശം ഉപഭോക്​താവിന്​ ലഭിക്കുകയും ചെയ്​തു എന്നത്​ നേര്​. അതോടൊപ്പം തന്നെ വ്യാജ ഉൽപന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്​താവിനെ ചതിക്കുഴികളിലാക്കി. സാധനങ്ങളും സേവനങ്ങളും 24 മണിക്കൂറും വാങ്ങാം, ക​േമ്പാളത്തിൽ നേരിട്ട്​ ഉപഭോക്​താവ്​ പോകേണ്ടതില്ല, സാധനങ്ങൾ വീട്ടിലെത്തുന്നത്​ ഒാരോ ഘട്ടത്തിലും അറിയാനും കഴിയുന്നു എന്നീ സവിശേഷതകൾ ഒാൺലൈൻ വ്യാപാര രംഗത്തെ ജനപ്രിയമാക്കി. പക്ഷേ, വിൽപനാനന്തര സേവനത്തിലെ അപാകതകളും ഉൽപന്നത്തിലെ ന്യൂനതകളും നിലവാര ശോഷണവും ഉപഭോക്​താവിനെ വീണ്ടും പ്രതിസന്ധിയിലാക്കി.

ഒാൺലൈൻ വ്യാപാരത്തിലൂടെ ഉപഭോക്​താവ്​ പങ്കുവെക്കുന്ന വിവരങ്ങളുടെ സ്വകാര്യതയും നഷ്​ടമായി. അനുചിതവും അസ്വീകാര്യവുമായ കരാർ വ്യവസ്​ഥകൾ വാഗ്​ദാനം ചെയ്​ത വാറൻറിയും ഗാരണ്ടിയും അക്ഷരങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ എന്താണ്​ പോംവഴിയെന്നറിയാതെ ഉപഭോക്​താവ്​ ഇപ്പോൾ ഉഴലുകയാണ്​. ഒളിച്ചുവെച്ചതും ഏകപക്ഷീയവുമായ കരാർ വ്യവസ്​ഥകൾ ചൂണ്ടിക്കാണിച്ച്​ ഒാൺലൈൻ വ്യാപാരികൾ ഉപഭോക്​താവി​​െൻറ വായടപ്പിച്ചു. അനീതിയാണെങ്കിലും വ്യവസ്​ഥക്കു താഴെ ‘ക്ലിക്ക്​’ ചെയ്​തതിനാൽ ഉപഭോക്​തൃ കോടതികൾക്ക്​ ഇടപെടാൻ കഴിയില്ലെന്ന വ്യവസ്​ഥ വ്യാപാരിയെ രാജാവാക്കി മാറ്റി.
2013​​െൻറ ആദ്യപാദത്തിൽ 11,980 പരാതികളാണ്​ ഇ^ കോമേഴ്​സ്​ മേഖലയിൽനിന്ന്​ ലഭിച്ചത്​. അതിൽ 58 ശതമാനവും സേവനത്തിലെ ന്യൂനതയും ഉപയോഗശൂന്യമായ ഉൽപന്നങ്ങൾ നൽകി എന്നതുമായിരുന്നു.

പണം നൽകിയതിന്​ ശേഷം ഉൽപന്നം നൽകാതിരുന്നതിനെ സംബന്ധിച്ച്​ നിരവധി പരാതികളുണ്ടായി. ഒാൺലൈനിലൂടെ മൊബൈൽ ഫോൺ ഒാർഡർ ചെയ്​തയാൾക്ക്​ ഇഷ്​ടിക ലഭിച്ച സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട്​​ ചെയ്​തു. ഒാൺലൈനിലൂടെ പണം നൽകിയ ശേഷം ഇത്തരമൊരവസ്​ഥ വന്നാൽ ഉപഭോക്​താവിന്​ എന്താണ്​ നിയമപരമായ പരിഹാരം?
തെളിവുകളുടെ അഭാവത്താൽ ഇത്തരമൊരു പരാതിയിൽ ഉപഭോക്​താവിന്​ അനുകൂലമായി വിധി പറയുവാൻ ഉപഭോക്​തൃ കോടതികൾക്ക്​ കഴിയില്ല. ഇത്തരം കബളിപ്പിക്കലിനെ സംബന്ധിച്ച്​ ആർക്കെതിരെ, എവിടെ കേസ്​ കൊടുക്കും എന്ന സാ​േങ്കതികമായ പ്രശ്​നവും നീതി ലഭിക്കുന്നതിന്​ പ്രതിബന്ധമായി നിൽക്കുന്നു. വിദേശത്തുള്ള ഒാൺലൈൻ വ്യാപാരിയുടെ അനുചിതമായ കച്ചവട രീതിക്കെതിരെ എവിടെ പരാതി നൽകും, ആർക്കെതിരെ പരാതി നൽകും എന്ന നിയമപ്രശ്​നങ്ങൾ ഉയർന്നു.

എതിർകക്ഷി സ്​ഥിരമായി താമസിക്കുന്നിടത്തോ തൊഴിൽ ചെയ്യുന്ന സ്​ഥലത്തോ ആണ്​ ഉപഭോക്​താവ്​ പരാതി നൽകേണ്ടതെന്നാണ്​ നിലവിലുള്ള നിയമം. തർക്കത്തിന്​ ആസ്​പദമായ സംഭവം നടന്ന സ്​ഥലത്തും പരാതി സമർപ്പിക്കാം. 

ഇൗ വ്യവസ്​ഥ ഉപഭോക്​താവിനെതിരാണ്​. എതിർകക്ഷി സ്​ഥാപനത്തി​​െൻറ ബ്രാഞ്ച്​​ ഒാഫിസ്​ സ്​ഥിതി ചെയ്യുന്ന സ്​ഥലത്ത്​ കൂടി പരാതി നൽകാൻ നേരത്തേ കഴിയുമായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലോടെ ഇൗ അവകാശവും ഇല്ലാതായി. എന്തെങ്കിലും ഇടപാട്​ നടന്ന ബ്രാഞ്ച്​ ഒാഫിസ്​ സ്​ഥിതി ചെയ്യുന്ന സ്​ഥലത്ത്​ മാത്രമായി പരിമിതപ്പെടുത്തി. ചരിത്രപരമെന്ന്​ വിശേഷിപ്പിക്കപ്പെട്ട ഉപഭോക്​തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്​തൃ വിരുദ്ധമായ വ്യവസ്​ഥയാണിത്​. ഇതിന്​ മാറ്റം വരുന്നു എന്നതാണ്​ പുതിയ നിയമത്തിലെ ഏറ്റവും സുപ്രധാനമായ സവിശേഷത. കേരള മോ​േട്ടാർ വെഹിക്കിൾ നിയമത്തിലെ വ്യവസ്​ഥയനുസരിച്ച്​, വാഹനാപകടം സംഭവിച്ചയാൾക്ക്​ സ്വന്തം വാസസ്​ഥലം, അപകടം നടന്ന സ്​ഥലം, ജോലി സ്​ഥലം എന്നീ ഇടങ്ങളിലെല്ലാം കേസുകൊടുക്കാൻ കഴിയും. ഇത്തരത്തിൽ ഉപഭോക്​താവിന്​ ഏറെ അനുകൂലമായ വിധത്തിലാണ്​ പുതിയ നിയമത്തിൽ വ്യവസ്​ഥയുള്ളത്​. ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ചില കടമകളും ഒാൺലൈൻ വ്യാപാരത്തിൽ ഏർപ്പെടുന്ന ഉപഭോക്​താക്കൾ നിർവഹിക്കേണ്ടതുണ്ട്​.

1. വ്യാപാരിയുടെ വിശ്വാസ്യത പരിശോധിച്ച്​ ഉറപ്പുവരുത്തിയതിന്ശേഷം മാത്രമേ ഒാൺലൈൻ വ്യാപാരത്തിൽ ഏർപ്പെടാവൂ.
    വ്യാപാരിയുടെ ആസ്​ഥാനം എവിടെ, എങ്ങനെ ബന്ധപ്പെടാൻ കഴിയും തുടങ്ങിയ അടിസ്​ഥാന വിവരങ്ങൾ മനസ്സിലാക്കിയിരിക്കണം.
2.     വ്യാപാരിയുടെ പ്രൈവസി പോളിസിയെ കുറിച്ച്​ ഉപഭോക്​താവ്​ മനസ്സിലാക്കിയിരിക്കണം. ഒാർഡർ നൽകുന്നതിനു മുമ്പ്​ വ്യാപാരിയുടെ റി​േട്ടൺ, റീഫണ്ട്​ പോളിസി എന്നിവ ഉപഭോക്​താവിന്​ അനുകൂലമാണോ എന്ന്​ പരിശോധിക്കണം.
3.     ഒാൺലൈൻ വ്യാപാരത്തിന്​ ക്രെഡിറ്റ്​ കാർഡിന്​ പകരം ഡെബിറ്റ്​ കാർഡ്​ ഉപയോഗിക്കണം.
4. ഉപഭോക്​താവി​​െൻറ വിലാസം, ഫോൺ നമ്പർ, ഇ^മെയിൽ വിലാസം എന്നിവ ഒാൺലൈൻ വ്യാപാരിയുമായി പങ്കുവെക്കുന്നതിന്​ മുമ്പ്​ ഇൗ വ്യക്​തിവിവരങ്ങൾ അവർ എങ്ങനെയെല്ലാം ഉപയോഗിക്കും എന്നുകൂടി മനസ്സിലാക്കിയിരിക്കണം.
5. ആർക്ക്​ വേണമെങ്കിലും വെബ്​സൈറ്റ്​ തുറന്ന്​ ഒാൺലൈൻ വ്യാപാരം നടത്താൻ കഴിയും. അതിനാൽ ഒാർഡർ നൽകുന്നതിന്​ മുമ്പ്​ വ്യാപാരിയുടെ സൽപ്പേരിനെ കുറിച്ച്​ വ്യക്​തമായ ധാരണ ഉണ്ടാക്കണം.
6.     പ്രതിമാസ ബാങ്ക്​ സ്​റ്റേറ്റ്​മ​െൻറ്​, ക്രെഡിറ്റ്​ കാർഡ്​ സ്​റ്റേറ്റ്​മ​െൻറ്​ എന്നിവ കൃത്യമായി പരിശോധിക്കുക. ബില്ലിലെ തെറ്റുകളോ നിയമവിരുദ്ധമായ ചാർജുകളോ അനധികൃത തുക പിൻവലിക്കലോ ഉണ്ടായിട്ടില്ലെന്ന്​ ഉറപ്പ്​ വരുത്തണം.
7.     യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഒാൺലൈനിലൂടെ വാങ്ങിയ ഉൽപന്നം പതിനഞ്ചോ, ഇരുപതോ ദിവസങ്ങൾക്കുള്ളിൽ തിരിച്ചു നൽകിയാൽ പണം തിരികെ നൽകും എന്ന്​ വാഗ്​ദാനം ചെയ്യുന്ന പ്രമുഖ ഒാൺലൈൻ വ്യാപാരികളുമായി മാത്രം വ്യാപാരം നടത്തുക.
ഇതെല്ലാം ശ്രദ്ധിച്ചാലും കള്ളനാണയങ്ങൾ സൈബർ ലോകത്ത്​ ​​ൈസ്വരവിഹാരം നടത്തുന്ന ഇൗ ഡിജിറ്റൽ യുഗത്തിൽ ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത ഏറെയാണ്​. ഉപഭോക്​താക്കളുടെ നിതാന്ത ജാഗ്രതയും സർക്കാറി​​െൻറ ഫലപ്രദമായ ഇടപെടലുകളും മാത്രമാണ്​ പരിഹാരം.

 

Tags:    
News Summary - consumer rights day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.