നമുക്കൊരു തോക്കുകാലം വേണ്ട

കോട്ടയത്തിനടുത്തുള്ള പള്ളിക്കത്തോട് എന്ന സ്ഥലത്ത് തോക്കുനിർമാണത്തിലേർപ്പെട്ടിരുന്ന സംഘത്തിലെ നാലു പേരെ പ ൊലീസ് അറസ്​റ്റ്​ ചെയ്തിട്ട് ഒരാഴ്ചയിലേറെയായി. ഇൻറലിജൻസ് ബ്യൂറോ അധികൃതർ അറസ്​റ്റിലായവരെ ചോദ്യംചെയ്‌തെന്നും മറ്റു കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്യാനിടയുണ്ടെന്നും വാർത്തയുണ്ടായിരുന്നു. ഉയർന്ന സംസ്ഥാന അധികൃതർ ഇക്കാര്യത ്തിൽ പാലിക്കുന്ന മൗനം ദുരൂഹമാണ്‌.
പള്ളിക്കത്തോട്‌ പ്രദേശത്തെ ദേശവിരുദ്ധ പ്രവർത്തനത്തി​​െൻറ കേന്ദ്രമാക്ക ാനുള്ള ആർ.എസ്.എസ്‌ ശ്രമത്തി​​െൻറ ഭാഗമാണ് ഈ തോക്കുനിർമാണമെന്ന അതിഗൗരവമായ ആരോപണം ഭരണമുന്നണിയെ നയിക്കുന്ന സി.പി. എമ്മി​​െൻറ കോട്ടയം പുതുപ്പള്ളി ഏരിയ കമ്മിറ്റി ഉന്നയിച്ചതായും വാർത്തകളുണ്ട്. പാർട്ടിയുടെ സംസ്ഥാന നേതൃത്വം ആ ആരോപണം തള്ളിയതായി വിവരമില്ല. ശരിവെച്ചതായും വിവരമില്ല. ഇത്‌ പള്ളിക്കത്തോടിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒതുക ്കിത്തീർക്കാൻ ആരോ ബോധപൂർവം ശ്രമിക്കുന്നെന്ന സൂചനയാണ് നൽകുന്നത്.

അക്രമം രാഷ്​ട്രീയത്തി​​െൻറ ഭാഗമായി കേരളം അംഗീകരിച്ചിട്ട് പതിറ്റാണ്ടുകളായി. പ​േക്ഷ, തോക്കുപയോഗിച്ചുള്ള ആക്രമണങ്ങൾ ഇവിടെ അപൂർവമാണ്. സ്വാതന്ത്യ്രസമരത്തി​​െൻറ അന്തിമഘട്ടത്തിൽ പുന്നപ്ര-വയലാർ പ്രദേശത്ത് നടന്ന സായുധസമരത്തിലെ പോരാളികൾ വാരിക്കുന്തവുമായാണ് പൊലീസിനെ നേരിട്ടത്. പിന്നീടുയർന്നുവന്ന തീവ്ര ഇടതുപ്രസ്ഥാനങ്ങൾക്ക് തോക്ക് അജ്ഞാതമായിരുന്നില്ല, പക്ഷേ, അന്നും തോക്കി​​െൻറ ഉപയോഗം വിരളമായിരുന്നു. പൊലീസുകാരിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളായിരുന്നു ഒരുപക്ഷേ, അവരുടെ പക്കലുണ്ടായിരുന്നതിലേറെയും. അവർക്ക് എവിടെനിന്നെങ്കിലും വലിയതോതിൽ തോക്കുകൾ കിട്ടിയിരുന്നതായി പൊലീസ് ഒരു ഘട്ടത്തിലും ആരോപിച്ചിരുന്നില്ല.

വടക്കൻപ്രദേശങ്ങളിൽ ആദ്യം കമ്യൂണിസ്​റ്റുകാർക്കും കോൺഗ്രസുകാർക്കുമിടയിലും പിന്നീട് കമ്യൂണിസ്​റ്റുകാർക്കും ആർ.എസ്.എസുകാർക്കുമിടയിലുമുണ്ടായ, അരനൂറ്റാണ്ടിലധികം നീണ്ട അക്രമപരമ്പരയിലും തോക്ക് ഒരു ഘടകമായിരുന്നില്ല. വടിവാൾ പ്രയോഗമായിരുന്നു ഏറെയും. ആയുധ സാങ്കേതികവിദ്യയുടെ വികാസം നാടൻബോംബ്​ നിർമാണത്തിലും പൊട്ടിക്കലിലും ഒതുങ്ങി. അതിനാൽ അക്രമത്തി​​െൻറ തോതും വ്യാപ്തിയും പരിമിതമായി നിലനിർത്താൻ കഴിഞ്ഞു.കുലംകുത്തിയായി മുദ്രകുത്തപ്പെട്ട പഴയ സഹപ്രവർത്തകനെ വകവരുത്താൻ നിയോഗിക്കപ്പെട്ടവർക്ക് കൃത്യനിർവഹണത്തിന്​ ഇന്നോവ കാർ നൽകപ്പെട്ടു. പക്ഷേ, തോക്ക് നൽകപ്പെട്ടില്ല.
കേരളം കണ്ട ഏറ്റവും വലിയ, ഇസ്‌ലാമിക തീവ്രവാദത്തി​​െൻറ കണക്കിൽപെടുത്താവുന്ന സംഭവം ഒരധ്യാപക​​െൻറ കൈവെട്ടാണ്‌. അതിലും തോക്കുപ്രയോഗമുണ്ടായില്ല.
പരിഷ്‌കൃതമായ രീതിയിൽ മത-രാഷ്​ട്രീയ സംവാദങ്ങൾ നടത്താൻ പ്രബുദ്ധത അവകാശപ്പെടുന്ന കേരള സമൂഹത്തിനു കഴിയേണ്ടതാണ്‌. പക്ഷേ, ഹിംസയുടെ പാരമ്പര്യത്തി​​െൻറ ഭാഗമായവർക്ക് അതി​​െൻറ സ്വാധീനത്തിൽനിന്ന് പെട്ടെന്ന് വിട്ടുമാറാനായെന്നു വരില്ല. എന്നാൽ, അക്രമത്തി​​െൻറ തോത് പരിമിതമായി നിലനിർത്താൻ കഴിയേണ്ടതാണ്.

വിഭജനകാലത്ത് വടക്കേ ഇന്ത്യയിൽ വലിയതോതിൽ അക്രമം നടന്നു. ഏറെയും കഠാരപ്രയോഗമായിരുന്നു. പക്ഷേ, പുണയിൽനിന്ന് ഗാന്ധിയെ വധിക്കാൻ തിരിച്ച ഗോദ്​സെയും കൂട്ടരും ഇന്ദോറിൽനിന്ന് തോക്കും സംഘടിപ്പിച്ചാണ് ഡൽഹിയിലെത്തിയത്. ഇന്ന് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാഷ്​ട്രീയവും രാഷ്​ട്രീയേതരവുമായ അക്രമങ്ങളിൽ തോക്കി​​െൻറ ഉപയോഗം വ്യാപകമാണ്.‘‘എല്ലാറ്റിനെയും വെടിവെച്ചുകൊല്ലണം’’ എന്നതാണ് ഇപ്പോൾ വടക്കേ ഇന്ത്യയിൽ ഏറ്റവുമധികം കേൾക്കുന്ന മുദ്രാവാക്യം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈയിടെ കൊൽക്കത്ത സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ വരവേൽക്കാനെത്തിയ പാർട്ടിപ്രവർത്തകരും ആ മുദ്രാവാക്യം ഉയർത്തി. അവരെ വിലക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. പൗരത്വ നിയമത്തിനെതിരെ മാസങ്ങളായി തികച്ചും സമാധാനപരമായി, പ്രധാനമായും സ്ത്രീകളുടെ നേതൃത്വത്തിൽ, ഡൽഹിയിലെ ശാഹീൻബാഗിൽ നടക്കുന്ന സമരവേദിക്കരികിൽ ഒന്നിലധികം തവണ തോക്കുധാരികൾ വരുകയും അതിലൊരാൾ വെടിവെക്കുകയും ചെയ്തിരുന്നു. പൊലീസ് അവരെ തടഞ്ഞതേയില്ല.ശാഹീൻബാഗിന് സമാനമായ ഒരു പുതിയ സമരവേദി വടക്കുകിഴക്കൻ ഡൽഹിയിൽ തുറന്നപ്പോഴാണ് മുഖംമൂടി ധരിച്ച അക്രമികൾ വീടുകൾക്കും പള്ളികൾക്കും തീവെച്ചതും അമ്പതിലധികം പേരെ കൊന്നു കൊക്കകളിൽ തള്ളിയതും.

തോക്കുനിർമാണത്തിനും വ്യാപനത്തിനും തടയിടാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ അത്തരം രംഗങ്ങൾക്ക് കേരളവും സാക്ഷ്യംവഹിക്കേണ്ടിവന്നേക്കും. പള്ളിക്കത്തോടിലെ സംഘത്തിൽനിന്നു തോക്ക്​ വാങ്ങിയവരുടെ കൂട്ടത്തിൽ ഒരു പൊലീസുകാരനും ജയിലറുമുണ്ടെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. തികച്ചും നിയമവിരുദ്ധമായ തോക്കുനിർമാണത്തെക്കുറിച്ച്‌ മനസ്സിലാക്കിയ ഇവരുടെ പെരുമാറ്റം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നു.
കേരളത്തിന് ഒരു തോക്കുയുഗം വേണ്ട. പൊലീസിന് വീഴ്ചപറ്റിയെന്നു പല പ്രാവശ്യം പറയേണ്ടിവന്ന ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ താൻ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

Tags:    
News Summary - BJP leader in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.