കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ചാൽ ബീച്ചിനടുത്ത് കള്ളക്കടപ്പുറം കടലിൽ കുളിക്കുന്നതിനിടെ മുനീസും സുഹൃത്ത് തൈസലും ഒഴുക്കിൽപ്പെടുകയായിരുന്നു.

ലൈഫ് ഗാർഡുമാർ ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂരി​ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീസ് മരിച്ചു. തൈസലിനെ വിദ്ഗധ ചികിത്സക്കായി ചാലയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പി.സി. മുഹമ്മദിന്റെയും കദീജയുടെയും മകനാണ് മുനീസ്. സഹോദരങ്ങൾ: മുഹ്സിന, ശാമില.

Tags:    
News Summary - Young man drowned in the sea at Kannur Chal beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.