Posted On
date_range Updated On
date_range ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുന്നതിൽ നിന്ന് സർക്കാർ പിന്മാറണം
കൊല്ലം: തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ കാറ്റിൽപറത്തി ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന സമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് തകിടി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രഫ.ജോൺ മാത്യു കുട്ടനാട്, പ്രഫ. സലീം, നിധീഷ് ജോർജ്, പി.എൽ. ജോസ്, ഫാ.ഗീവർഗീസ് തരകൻ, എ.കെ. രവീന്ദ്രൻ നായർ, ഓച്ചിറ യൂസിഫ് കുഞ്ഞു, കെ. ജോൺ ഫിലിപ്, എഫ്. വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.