പിടിയിലായ പ്രതികൾ
ചേർത്തല: ചേർത്തല സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കാറും പണവും അപഹരിച്ച കേസിലെ മൂന്ന് പ്രതികൾ പിടിയിലായി.ചേർത്തല തെക്ക് പഞ്ചായത്ത് ആശാരിപ്പറമ്പ് വീട്ടിൽ കുരുട് എന്ന് വിളിക്കുന്ന സതീഷ് (34), ഞാറക്കൽ കൊല്ലംവേലിക്കകത്ത് ലിംബുട്ടൻ എന്ന് വിളിക്കുന്ന ജോസഫ് ലിബിൻ ഡിക്രൂസ് (30) , എറണാകുളം ഉദയംപേരൂർ പാലത്തിങ്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (28) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് പിടികൂടിയത്. ഫെബ്രുവരി 20 നായിരുന്നു സംഭവം.
വാഹനം വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം തട്ടിയെടുക്കുകയും കാറ് അപഹരിക്കുകയും ചെയ്തെന്നാണ് കേസ്.10 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഏഴു പേർക്കായി അന്വേഷണം തുടങ്ങി. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ ഡി. സഞ്ജീവ് കുമാർ, എസ്. ഐ കെ.ആർ. ബൈജു, സീനിയർ സി.പി.ഒ മാരായ ജിതിൻ, നന്ദുലാൽ, യദു പ്രിയ, ഡിവൈ എസ്.പി സ്ക്വാഡിലെ സീനിയർ സി.പി.ഒ ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.