തിരുവനന്തപുരം : ലളിതാംബിക അന്തർജ്ജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) ഇന്ന് ഉച്ചക്ക് ദർശൻ നഗർ 'ഹരിത'ത്തിൽ നിര്യാതയായി. 86 വയസ്സായിരുന്നു. സംസ്കാരം ജനുവരി ഒന്നിന് ഉച്ചക്ക് പന്ത്രണ്ടര മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ. സ്‌മൃതി പഥത്തിലൂടെ, തിരിഞ്ഞു നോക്കുമ്പോൾ എന്നിവയാണ് കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഭർത്താവ് : അന്തരിച്ച പി.എൻ ഗോപാലൻ നമ്പൂതിരി( മലയാളം പ്രഫ.എൻ.എസ്.എസ് കോളജ് ).
മക്കൾ: തിരുവനന്തപുരം ദൂർദർശന്റെ മുൻ പ്രോഗ്രാം മേധാവി ജി.സാജൻ, ജി.സജിത (ദേവകി വാര്യർ ട്രസ്റ്റ്) ദീപക് ജി.നമ്പൂതിരി(പരസ്യചിത്ര സംവിധായകൻ)
മരുമക്കൾ: ബിന്ദു സാജൻ (ഡോക്യുമെന്ററി സംവിധായക), ഡോ. ജോയ് ഇളമൺ (കിലാ ഡയറക്ടർ ), ശ്രീജ ദീപക് (യോഗ അധ്യാപിക )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.