മലപ്പുറം താനൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. നസീമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂർ പുൽപ്പറമ്പ് സ്വദേശി ചോലക്കം തടത്തിൽ മുഹമ്മദ് അലി (50) ആണ്​ റിയാദിലെ അൽ ജസീറ ആശുപത്രിയിൽ മരിച്ചത്​.

ചോലക്കം തടത്തിൽ മൂസ-ആയിശുമ്മു ദമ്പതികളുടെ മകനാണ്. ഹാജറ, റംല എന്നിവർ ഭാര്യമാരാണ്. മക്കൾ: ശിബിൽ റഹ്​മാൻ, സഹീറ, നസീറ, ജസീറ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കുടുംബത്തി​െൻറ നിർദേശപ്രകാരം റിയാദ്‌ കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Tags:    
News Summary - A native of Thanur, Malappuram, passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.