സ്കൂട്ടറിൽനിന്ന് വീണ യുവതി ലോറി കയറി മരിച്ചു; അപകടം വോട്ട് ചെയ്ത് ഭർത്താവിനൊപ്പം മടങ്ങുമ്പോൾ; മരിച്ചത് എം.ജി.എം സംസ്ഥാന സെക്രട്ടറി

കുഴൽമന്ദം: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന എരിമയൂർ ചിമ്പുകാട് അബ്ദുലത്തീഫിന്‍റെ ഭാര്യയുമായ നാജിയയാണ് (26) മരിച്ചത്.

ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിന് സമീപം വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഏരിമയൂരിൽ വന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഭർത്താവിനൊപ്പം സ്കൂട്ടറിൽ പാലക്കാട്ടേക്ക് വരുമ്പോഴായിരുന്നു അപകടം. തോട്ടുപാലത്തിന് സമീപം ദേശീയപാതയിൽ കൂട്ടിയിട്ട മണലിൽ കയറിയ സ്കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ നാജിയയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 6.15 ഓടെ മരിച്ചു.

കുഴൽമന്ദം പൊലീസ് കേസെടുത്തു. പിതാവ്: സക്കരിയ. മാതാവ്: ബീവിജാൻ. മക്കൾ: ലുത്ത്ഫിയ, നസ്മിൽ. സഹോദരങ്ങൾ: മുഹമ്മദ് സബിൻ, മുഹമ്മദ് നബിൽ. 

Tags:    
News Summary - MGM State Secretary dies in scooter lorry Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.