മണികണ്ഠൻ, സീത

ഭർത്താവിന്‍റെ വിയോഗ വിവരമറിഞ്ഞ് ഹ‍ൃദയാഘാതത്താൽ ഭാര്യയും മരിച്ചു

കിളിമാനൂർ: തിരുവനന്തപുരം ന​ഗരൂരിൽ ഭർത്താവിന്‍റെ മരണവാർത്തയറിഞ്ഞ ഹൃദയവേദനയിൽ ഭാര്യയും മരിച്ചു. ന​ഗരൂർ കുന്നിൻകുളങ്ങര അമൃതാ ഭവനിൽ ആർ. മണികണ്ഠൻ (60), ഭാര്യ എസ്. സീത (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മണികണ്ഠൻ. വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു മരണം. ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് അധികം വൈകാതെ സീതക്ക് ഹ‍ൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് അടുത്തടുത്തായി സംസ്കരിച്ചു. മക്കൾ: അമൃത, അഞ്ജന, ഐശ്വര്യ. മരുമക്കൾ: രമേഷ്, ജ്യോതിഷ്, രാഹുൽ. 

Tags:    
News Summary - wife also died of a heart attack after her husband's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.