ആയിഷ അബൂബക്കർ
മസ്കത്ത്: മസ്കത്തിലെ അൽഖൂദിൽറോഡ് മുറിച്ചുകടക്കവെ, വാഹനമിടിച്ച് വയനാട് സ്വദേശിനിയായ പ്രവാസി മരിച്ചു. സുൽത്താൻ ബത്തേരി കുപ്പാടി ചെമ്പപള്ളി ആയിഷ അബൂബക്കർ ആണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. 16 വർഷമായി അൽഖൂദിൽ ഒമാനിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ് ഹംസ നേരത്തെ മരണപ്പെട്ടിരുന്നു. ആശുപത്രി നടപടികൾ പൂർത്തിയാക്കി എംബാം ചെയ്ത മയ്യിത്ത് ചൊവ്വാഴ്ച രാവിലെ മസ്കത്ത്-കൊച്ചി ഒമാൻ എയർ വിമാനത്തിൽ നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.