ഹൈദർ പറത്തൊടിയിൽ
Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ നിര്യാതനായി
ദുബൈ: അര നൂറ്റാണ്ടായി യു.എ.ഇയിൽ പ്രവാസിയായ പട്ടാമ്പി കാരക്കാട് ചേരിക്കല്ല് സ്വദേശി ഹൈദർ പറത്തൊടിയിൽ (70) നാട്ടിൽ നിര്യാതനായി. പറത്തൊടിയിൽ മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ദേര ഹൂർ അൽ അൻസിൽ 50 വർഷത്തിലധികം പല തരം ബിസിനസുകൾ നടത്തി വന്ന ഹൈദർ, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ച മുമ്പ് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. മൃതദേഹം ചേരിക്കല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു. ഹാജറ ആണ് ഹൈദറിന്‍റെ ഭാര്യ. മക്കൾ: ഖൈറുന്നിസ, നിയാസ്, മെഹറുന്നിസ, ഫാരിഷ, അനീഷ, ഷിയാസ്. മരുമക്കൾ: റിയാസ്, ഹംസ, കസിഫ്, മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.