ട്യൂഷൻ ക്ലാസിന് പോകുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ചു; മാനന്തവാടിയിൽ 12കാരിക്ക് ദാരുണാന്ത്യം

മാനന്തവാടി: ട്യൂഷൻ ക്ലാസിന് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് 12 വയസ്സുകാരിക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടിയിൽ കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്. മാനന്തവാടി എടവക രണ്ടേനാലിൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ (12) ആണ് മരിച്ചത്.

സംഭവത്തിൽ കാറിന്റെ ഡ്രൈവർ അയലമൂല സ്വദേശി സജിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ദിവയ്ക്കൊപ്പം ഉണ്ടായിരുന്ന സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ സമീപത്തുകൂടെ സഞ്ചരിച്ചിരുന്ന സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടി ഭാഗത്തേക്ക്‌ പോകുകയായിരുന്നു കാർ. ആ സമയം കാർ നിയന്ത്രണം തെറ്റി തെറ്റായ വശത്തിലൂടെ ഓടുകയും നടന്നുപോകുകയായിരുന്ന രണ്ട് കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്യൂഷൻ ക്ലാസ്സിന് പോകുകയായിരുന്നു ഇരുവരും. ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരി ദിവയെ ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഒപ്പം ഉണ്ടായിരുന്ന ദിവയുടെ സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - 12-Year-Old Girl Killed After Out-of-Control Car Hits Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.