കാർ ഓട്ടോയിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്
എരുമപ്പെട്ടി: അമിതവേഗത്തിൽ വന്ന കാർ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി. ഓട്ടോയിൽ യാത്രചെയ്തിരുന്ന കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു.
ഓട്ടോ ഡ്രൈവറായ നെല്ലുവായ് ചെറുവത്തൂർ വീട്ടിൽ തോമസ് (49), ഭാര്യ ബിന്ദു (37), മക്കളായ എഡ്വിൻ (17), എബിൻ (10), എമിലിൻ (15) എന്നിവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടരയോടെ നെല്ലുവായ് മുണ്ടംകോട് കോളനി റോഡിന് സമീപമാണ് അപകടം. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാർ എതിർദിശയിൽ പോവുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. എരുമപ്പെട്ടി ആക്റ്റ്സ് പ്രർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അപകടശേഷം നിർത്താതെപോയ കാർ നെല്ലുവായ് സെൻററിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.