തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: ഞെട്ടൽ മാറാതെ നഗരം; ഇടപാടുകാരെല്ലാം ഇതരസംസ്ഥാനക്കാർ, ജീവനെടുത്തത് പണത്തെ ​ചൊല്ലിയുള്ള തർക്കം

തൃശൂർ: നഗരം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന പെൺവാണിഭകേന്ദ്രത്തിൽ ഇതരസംസ്ഥാനക്കാരൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ തൃശൂർ. ഒഡീഷ സ്വദേശിയായ ധൻപത്​ നായിക്​ ആണ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ നാല്​ സ്​ത്രീകളെയും രണ്ട്​ പുരുഷൻമാരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഒരാൾ അസമിലേക്ക്​ കടന്നതായി കരുതുന്നു.

ഇതരസംസ്ഥാന തൊഴിലാളികളായ മൊഹന്ദി നായിക്, മസുക, റുബീന ബീഗം, നസ്രിൻ അക്താര, നോബി ഹുസൈൻ, മച്ചാനി ഖാതൂർ, ബിച്ചു നായിക് എന്നിവരാണ് പെൺവാണിഭകേന്ദ്രം നടത്തിപ്പുകാർ. ഇവർ വീട്​ വാടകക്കെടുത്താണ്​ കേന്ദ്രം നടത്തിയിരുന്നത്​. രഹസ്യമായി നടന്നിരുന്ന ഇവിടേക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കു മാത്രമായിരുന്നു പ്രവേശനം. ഒഡീഷക്കാരനാണ്​ കേന്ദ്രം നടത്തിയിരുന്നതെന്ന്​ പൊലീസ്​ പറയുന്നു.

ഈ മാസം പതിനെട്ടിനായിരുന്നു ഇവിടെ പ്രശ്നവും തുടർന്ന്​ മർദനവും. അന്നാണ്​ തൃശൂർനഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാർത്തിക്​നായിക്​, മക്രഹാജി, തൃണാദ്​ മദാദി, ധൻപതി നായിക്​ എന്നിവർ ഈ ​കേന്ദ്രത്തിലെത്തിയത്​. തുടർന്ന്​ പണം നൽകുന്നതുമായി ബന്ധപ്പെട്ട്​ ഇവർ ഇടപാടുകാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.

തർക്കം കഴിഞ്ഞ്​ പുറത്തിറങ്ങിയ ഇവരെ തിരികെ വിളിച്ച്​ അകത്തുകയറ്റി നടത്തിപ്പുകാർ ക്രൂരമായി മർദിക്കുകയായിരുന്നു. ധൻപതി നായിക്കി​​ന്‍റെ തലക്ക്​ ഗുരുതരമായി പരിക്കേറ്റു. എല്ലാവർക്കും നല്ലതോതിൽ മർദനം കിട്ടി. ഇടിവള ഉൾ​പ്പെടെയുള്ള വസ്തുകൾ ഉപയോഗിച്ചായിരുന്നു മർദനം. സംഭവം പുറത്തറിയാതിരിക്കാൻ ഇവർ അന്ന്​ ആശുപത്രിയിൽ പോയില്ല. പിറ്റേന്ന്​ ധൻപത്​ നായികി​െന്‍റ പരിക്ക്​ ഗുരുതരമാണെന്ന്​ കണ്ടാണ് ചികിൽസതേടിയത്​. തലച്ചോറിന്​ ക്ഷതമേറ്റ ഇയാൾ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച വെളുപ്പിനാണ്​ മരണപ്പെട്ടത്​.

തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ്​ അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്​. നാട്ടുകാർക്ക്​ സംശയം തോന്നാതിരിക്കാനായി വീടി​ന്‍റെ പുറകുവശത്തുകൂടിയായിരുന്നു ഇടപാടുകാരെ കയറ്റിയിരുന്നത്​.

സ്വരാജ്​ റൗണ്ടിന്​ 50 മീറ്റർ മാത്രം അകലെയായിരുന്നു അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്​. ഫ്ലാറ്റുകളും വീടുകളും നിറഞ്ഞ പ്രദേശം പൊതുവെ ശാന്തമാണ്​. ഇവിടെ അന്യ സംസ്ഥാനക്കാർ മാത്രം കുടുംബമായി താമസിക്കുകയാണെന്നാണ്​ നാട്ടുകാർ കരുതിയിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്​ പൊലീസ്​.

Tags:    
News Summary - Murder at Thrissur brothel shocks city; dispute over money behind killing, all clients from other states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.