ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് തൃശൂരിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

തൃശൂർ: പനി ബാധിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്ന വിദ്യാർഥി ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ചു. തൃശൂർ വലക്കാവ് നെല്ലാനി കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥിയായിരുന്നു എയ്ഞ്ചലോ.

വീട്ടിൽ പാത്രത്തിൽ വെള്ളം തിളപ്പിച്ച് ആവി പിടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. പൊള്ളലേറ്റ ഉടൻ തന്നെ കുടുംബാംഗങ്ങൾ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags:    
News Summary - 14-Year-Old Thrissur Student Dies of Burns While Inhaling Steam for Fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.