പ്രസാദ് മോഹനൻ
ജുബൈൽ: മൂന്ന് പതിറ്റാണ്ടിലേറെയായി ജുബൈലിലെ പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി പ്രസാദ് മോഹനൻ (69) മരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
കഴിഞ്ഞ 35 വർഷമായി ജുബൈലിൽ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജുബൈലിലെ വിവിധ പ്രവാസി സംഘടനകളുമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. വലിയൊരു സൗഹൃദ വലയത്തിന് ഉടമയായിരുന്ന പ്രസാദിെൻറ വിയോഗം പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമായി.
ജുബൈലിൽ കൂടെയുണ്ടായിരുന്ന ഭാര്യ അംബിക നാല് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഭാര്യയും മക്കളും ഹൈദരാബാദിലാണ് താമസം. മക്കൾ: അർച്ചന, അഭിലാഷ് (ഇരുവരും ഹൈദരാബാദ്). മരുമകൻ: ജീവൻ (ഖത്തർ). അദ്ദേഹത്തിന് മൂന്ന് കൊച്ചുമക്കളുമുണ്ട്.
നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാര ചടങ്ങുകൾ സ്വദേശമായ തിരുവല്ലയിൽ നടക്കും. പ്രസാദ് മോഹനെൻറ ആകസ്മിക നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകളും സാംസ്കാരിക പ്രതിനിധികളും അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.