ഷൈന്‍ജിത്ത്

പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുളന്തുരുത്തി പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈന്‍ജിത്തിനെയാണ് വൈക്കം നാനാടത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.

വീട്ടിലെ സ്റ്റെയര്‍കേസില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. ഈ സമയം ഷൈന്‍ജിത്തിന്റെ മാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നാണ് അറിയുന്നത്. ഭാര്യ പ്രസവവുമായി ബന്ധപ്പെട്ട് അവരുടെ വീട്ടിലായിരുന്നു. അഞ്ചുദിവസമായി മെഡിക്കല്‍ അവധിയിലായിരുന്ന ഷൈന്‍ജിത്ത് ചൊവ്വാഴ്ച തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. മൃതദേഹം വൈക്കം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - The police officer was found dead at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.