ചാവക്കാട് (തൃശൂർ): ഇരട്ടപ്പുഴയിൽ അമ്മയെയും കുഞ്ഞിനെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇരട്ടപ്പുഴ ചക്കാണ്ടൻ ഷൺമുഖെൻറ മകൾ ജിഷ (25), മകൾ ദേവാംഗന (ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.
ജിഷയുടെ ഭർത്താവ് പേരകം സ്വദേശി പെരിങ്ങാട് വീട്ടിൽ അരുൺലാൽ ഗൾഫിലാണ്. ഇയാളുടെ ഗൾഫിലുള്ള സഹോദരൻ ദിവസങ്ങൾക്കുമുമ്പ് നാട്ടിലെത്തിയപ്പോൾ ക്വാറൻറീനിൽ കഴിയേണ്ടതിനാലാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. രണ്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ചാ
വക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.