ജീവനൊടുക്കിയ പെൺകുട്ടിയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയിൽ

മലപ്പുറം: വീട്ടുകാർ ഇഷ്ടമില്ലാത്ത വിവാഹം തീരുമാനിച്ചതിന് ജീവനൊടുക്കിയ പെൺകുട്ടിക്കു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച അയൽവാസിയായ യുവാവും മരിച്ചു. ബ്യൂട്ടീഷൻ കോഴ്സ് വിദ്യാർഥിയായ സുഹൃത്ത് കൈക്കോട്ടു പറമ്പിൽ സജീറാണ്(19)മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു സജീർ. ആത്മഹത്യ കേസായതിനാൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞു സജീർ. എടവണ്ണ പുകമണ്ണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

വീട്ടുകാർ തന്റെ സമ്മതമില്ലാതെ മറ്റൊരു വിവാഹം തീരുമാനിച്ചതിന്റെ പേരിൽ ഈ മാസാദ്യമാണ് ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ(19) ജീവനൊടുക്കിയത്. വിവരമറിഞ്ഞ അന്ന് രാത്രി തന്നെ സജീറും ജീവനൊടുക്കാൻ ശ്രമിച്ചു. 

പ്ലസ്ടു കഴിഞ്ഞ് പി.എസ്.സി പരീക്ഷ പരിശീലനത്തിന് പോവുകയായിരുന്നു ഷൈമ. നിക്കാഹ് ചടങ്ങുകൾ നടക്കാനിരിക്കെയാണ് ഷൈമ ജീവനൊടുക്കിയത്. വിവാഹത്തി​ന് ഷൈമക്ക് താൽപര്യമില്ലായിരുന്നു. സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് താൽപര്യമെന്നാണ് പൊലീസ് പറഞ്ഞത്.


Tags:    
News Summary - The friend of the girl who took her own life for deciding to marry against her will also died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.