Posted On
date_range Updated On
date_range ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നജ്‌റാനിൽ ഖബറടക്കി
നജ്‌റാൻ: ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് ചെങ്കോട്ട സ്വദേശി മുഹമ്മദ് ശരീഫിെൻറ (60) മൃതദേഹം നജ്‌റാനിലെ ഹബൂണയിൽ ഖബറടക്കി. ഹബൂണയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹബൂണ മസ്ജിദിൽ നടന്ന സുബഹി നമസ്കാരത്തിന് ശേഷമാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്. തുടർന്ന് മസ്ജിദിനോട് ചേർന്നുള്ള മഖ്ബറയിൽ മൃതദേഹം സംസ്കരിച്ചു.
റിയാദിൽ ജോലി ചെയ്യുന്ന മകൻ അഷ്റഫ് പിതാവിെൻറ ഖബറടക്ക ചടങ്ങുകളിൽ പങ്കാളിയാകാൻ ഹബൂണയിൽ എത്തിയിരുന്നു. മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നജ്‌റാൻ ഹബൂണ കെ.എം.സി.സി പ്രസിഡൻറ് സാദിഖ്, സഫീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.