Posted On
date_range Updated On
date_range സുഹാറിൽ മലയാളി പ്രവാസി മരിച്ചു
സുഹാർ: കോഴിക്കോട് കോടിയേരി സ്വദേശി സന്തോഷ് കുനിയിൽ പുതലത്ത് (60) ഒമാനിലെ സുഹാറിൽ നിര്യാതനായി. പത്ത് വർഷമായി സുഹാറിലെ ഏവൺ എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് നേരത്തെ സുഹാർ മിനിസ്ട്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന് തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾക്കിടെ വീണ്ടും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ലൈഫ്ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെൽഫെയർ, കൈരളി പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.