Posted On
date_range Updated On
date_range പൂ പറിക്കുന്നതിനിടെ 23ാം നിലയിൽനിന്നു വീണ് അച്ഛനും മകനും മരിച്ചു
ന്യൂഡൽഹി: 23ാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വളർത്തിയ പൂച്ചെടികളിൽനിന്ന് പ്രഭാത പൂജക്ക് പൂ പറിക്കുന്നതിനിടെ താഴെവീണ് അച്ഛനും മകനും ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിൽ മഹാഗൺ മൈവുഡ്‍സ് സൊസൈറ്റിയുടെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. രൺദീപ് പാത്രയും (40) മകൻ ആരവുമാണ് (11) മരിച്ചത്.
ബാൽക്കണിയിൽനിന്ന് വഴുതിവീണ് കമ്പിയിൽ തൂങ്ങിപ്പിടിച്ച് കിടന്ന മകനെ രക്ഷിക്കാൻ രൺദീപ് ശ്രമിക്കുന്നതിനിടെ ഇരുവരും വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.