ഉത്തർപ്രദേശ് സ്വദേശി സൗദി ബിഷയിൽ നിര്യാതനായി

ബിഷ: സൗദിയിലെ ബിഷക്ക് സമീപം തത്‌ലീത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഉത്തർപ്രദേശ് സ്വദേശി മനോജ് കുമാർ ശർമ (53) നിര്യാതനായി. കുഷിനഗർ ജില്ലയിലെ സുക്രൗലി സ്വദേശിയായ ഇദ്ദേഹം ബിഷ കിങ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഒരാഴ്ച മുമ്പ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് കുമാർ ശർമ നാട്ടിൽ പോയി മടങ്ങിയെത്തിയിട്ട് നാലു മാസമേ ആയിരുന്നുള്ളൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള തുടർനടപടികൾ ഏകോപിപ്പിക്കുന്നതിന് ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്ല്യു.എ അംഗവുമായ അബ്ദുൽ അസീസ് പാതിപ്പറമ്പൻ കൊണ്ടോട്ടിയെ മനോജ് കുമാറിന്റെ കുടുംബം ചുമതലപ്പെടുത്തി.

Tags:    
News Summary - Uttar Pradesh Native Passes Away in Bisha, Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.