രുദ്രേഷ്

മരണത്തെ തോൽപ്പിച്ച് രുദ്രേഷിന്റെ മഹാദാനം; ആറുപേർക്ക് പുതുജീവിതം നൽകി മടക്കയാത്ര

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച 17കാ​ര​ൻ എ​സ്.​ആ​ർ. രു​ദ്രേ​ഷ് ആ​റു​പേ​ർ​ക്ക് പു​തു​ജീ​വി​തം സ​മ്മാ​നി​ച്ച് യാ​ത്ര​യാ​യി. ക​ര​മ​ന മേ​ലാ​റ​ന്നൂ​ർ ചെ​ക്കി​ട്ട​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ബി. ​സു​രേ​ഷ് -പി ​ര​മ്യാ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നും തി​രു​മ​ല എ.​എം.​എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​മാ​ണ് രു​ദ്രേ​ഷ്.

ര​ണ്ട് വൃ​ക്ക​ക​ൾ, പാ​ൻ​ക്രി​യാ​സ്, ക​ര​ൾ, ര​ണ്ട് നേ​ത്ര​പ​ട​ല​ങ്ങ​ൾ, അ​ബ്ഡോ​മി​ന​ൽ ഫാ​സി​യ, വെ​സ്സ​ൽ​സ് എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. ഹൃ​ദ​യം ദാ​നം ചെ​യ്യാ​ൻ കു​ടും​ബം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്ക്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ട്രാ​ൻ​സ്‌​ഈ​സോ​ഫേ​ജി​യ​ൽ എ​ക്കോ​കാ​ർ​ഡി​യോ​ഗ്രാ​ഫി പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യം മാ​റ്റി​വെ​ക്കു​ന്ന​തി​ന് യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ആ ​ഘ​ട്ട​ത്തി​ൽ ഹൃ​ദ​യം എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തീ​രാ​വേ​ദ​ന​ക്കി​ട​യി​ലും അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച കു​ടും​ബ​ത്തി​ന്റെ മാ​തൃ​കാ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ആ​ദ​ര​വ് അ​റി​യി​ച്ചു.

ഒ​രു വൃ​ക്ക തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക്കും ര​ണ്ടാ​മ​ത്തെ വൃ​ക്ക​യും പാ​ൻ​ക്രി​യാ​സും തി​രു​വ​ന​ന്ത​പു​രം കിം​സ് ഹെ​ൽ​ത്തി​ലെ രോ​ഗി​ക്കു​മാ​ണ് ന​ൽ​കി​യ​ത്. ക​ര​ൾ, അ​ബ്ഡോ​മി​ന​ൽ ഫെ​സി​യ, വെ​സ്സ​ൽ​സ് എ​ന്നി​വ കിം​സ് ഹെ​ൽ​ത്തി​ലെ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കി. നേ​ത്ര​പ​ട​ല​ങ്ങ​ൾ (കോ​ർ​ണി​യ) തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്കാ​ണ് കൈ​മാ​റി​യ​ത്.

ഒ​ക്ടോ​ബ​ർ 26ന്​ ​രാ​ത്രി 10.30നും 11​നും ഇ​ട​യി​ൽ ക​ര​മ​ന - കി​ള്ളി​പ്പാ​ലം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ മേ​ലാ​റ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ രു​ദ്രേ​ഷി​നെ​യും സു​ഹൃ​ത്തി​നെ​യും ഉ​ട​ൻ​ത​ന്നെ ക​ര​മ​ന, കി​ള്ളി​പ്പാ​ലം പി.​ആ​ർ.​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ര​ണ്ടി​ന് വൈ​കീ​ട്ട് നാ​ലോ​ടെ ഡോ​ക്ട​ർ​മാ​ർ മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

കെ-​സോ​ട്ടോ മു​ഖേ​ന​യാ​ണ് അ​വ​യ​വ​ദാ​ന​ത്തി​ന്റെ ഏ​കോ​പ​ന​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​സ്.​ആ​ർ. വി​ഘ്‌​നേ​ഷ്, എ​സ്.​ആ​ർ. അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.