പ്രതീകാത്മക ചിത്രം

മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചു

ഫ​റോ​ക്ക്: മു​ല​യൂ​ട്ടു​ന്ന​തി​നി​ടെ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റും ട്രോ​മ കെ​യ​ർ വ​ള​ൻ​റി​യ​ർ​മാ​ർ തു​ണ​യാ​യി.

മ​ണ്ണൂ​ർ വ​ള​വി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ൽ​വി - ക​ണ്ണ​ൻ ദ​മ്പ​തി​ക​ളു​ടെ നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞാ​ണ് അ​മ്മ മു​ല​യൂ​ട്ടു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട് മ​രി​ച്ച​ത്.

സാ​മ്പ​ത്തി​ക​മാ​യി ഒ​ന്നു​മി​ല്ലാ​തി​രു​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ഫ​റോ​ക്ക്, മെ​ഡി​ക്ക​ൽ കോ​ള​ജ് സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ട്രോ​മ കെ​യ​ർ വ​ള​ൻ​റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി.

പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വെ​സ്​​റ്റ്ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. സ​ലിം കാ​ര​ന്തൂ​ർ, നാ​സ​ർ മാ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The baby died while breastfeeding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.