ഗായകൻ പി.പി.എം. കുട്ടി അന്തരിച്ചു

തിരുനാവായ: പി.പി.എം. കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകൻ എടക്കുളം കാദനങ്ങാടി പടിക്കപ്പറമ്പിൽ മുഹമ്മദ് കുട്ടി (62) പെരുന്നാൾ ദിവസം നിര്യാതനായി. സ്വദേശത്തും വിദേശത്തുമായി പ്രമുഖ ഗായകർക്കൊപ്പം നിരവധി വേദികൾ പങ്കിട്ട പി.പി.എം കുട്ടി നിരവധി കാസറ്റുകൾ പാടി സംവിധാനം ചെയ്യുകയും ഒട്ടേറെ കാസറ്റുകളിൽ പാടുകയും ചെയ്തിട്ടുണ്ട്.

‘ചിറകൊടിഞ്ഞ പക്ഷി, ഞാൻ’ എന്ന ആദ്യ കാസറ്റ് പുറത്തിറക്കിയത് വൈക്കം മുഹമ്മദ് ബഷീറാണ്. 1994 ൽ നെഹ്റു യുവകേന്ദ്ര പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. 2005ൽ റീ എക്കൗയുടെ നേതൃത്വത്തിൽ ജന്മനാട് നൽകിയ ആദരവിൽ ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളാണ് പട്ടും പണക്കിഴിയും സമ്മാനിച്ചത്. അനന്താവൂർ ആസ്ക് കൂട്ടായ്മ കാര്യദർശിയും ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പട്ടർനടക്കാവ് യൂനിറ്റ് അംഗവുമായിരുന്നു. ഭാര്യ: കുഞ്ഞീവി. മകൾ: ഹാഫിളത്ത്. സഹോദരങ്ങൾ: അസീസ്, റുഖിയ, മുസ്തഫ, ഹാഷിം, ലൈല, ഹുസൈൻ. ലത്തീഫ്, ആയിഷ, സിദ്ദീഖ്.

Tags:    
News Summary - Singer P.P.M. kutti passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.