മരം ഒടിഞ്ഞ് ദേഹ​ത്ത് വീണ് ഏഴുവയസുകാരി മരിച്ചു; അപകടം കുഞ്ഞു സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കവെ

തിരുവനന്തപുരം: അയൽവാസിയുടെ പറമ്പിലെ മരം ഒടിഞ്ഞ് ദേഹത്ത് വീണ് ഏഴു വയസുകാരി മരിച്ചു. കുടവൂർ എൻ.എൻ.ബി ഹൗദിൽ സഹദിന്റെയും നാദിയയുടെയും മകൾ റിസ്‍വാനയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിക്കാണ് ദാരുണ സംഭവം.

റിസ്‍വാനയുടെ ഒന്നര വയസുള്ള സഹോദരി വീടിന് പിറകിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് മരം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് സഹോദരിയെ രക്ഷിക്കാൻ അവിടേക്ക് എത്തിയതായിരുന്നു റിസ്‍വാന. തുടർന്ന് മരം റിസ്‍വാനയുടെ ദേഹത്തേക്ക് വീഴുകയും അപകടം സംഭവിക്കുകയും ചെയ്യുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിസ്‍വാനയുടെ സഹോദരി രക്ഷപ്പെട്ടു.

Tags:    
News Summary - seven year old girl dies as tree fell on her in navayikkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.