കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ രവിവർമ(60)അന്തരിച്ചു. രബീന്ദ്രനാഥ് എന്നാണ് യഥാർഥ പേര്. ഹൃദയാഘാതം മൂലം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 12 മണിയോടെയായിരുന്നു അന്ത്യം.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ബംഗാളി കൃതികളുടെ വിവർത്തകനുമായ പരേതനായ രവിവർമയുടെയും പരേതയായ ലില്ലി വർമയുടെയും മകനാണ്. അവിവാഹിതനാണ്.
നെഞ്ചു വേദനയെ തുടർന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യ നില വഷളായി. തുടർന്ന് കാക്കനാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം നാളെ തൃപ്പൂണിത്തറയിൽ. തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലിഭവനിൽ സഹോദരിക്കൊപ്പമായിരുന്നു രവിവർമയുടെ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.