ലൈല

റിയാദിൽ ഉംറ തീർത്ഥാടകയായ നെന്മാറ സ്വദേശിനി മരിച്ചു

റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു. കൈറാടി വടക്കേപ്പറമ്പ് ബഷീറിന്‍റെ ഭാര്യ ലൈല (50) ആണ് താമസസ്ഥലത്ത് വെച്ച് ഹൃദ്യാഘാതം മൂലം മരിച്ചത്. ഒന്നര മാസം മുൻപാണ് ലൈല ഉംറ നിർവഹിക്കുന്നതിനായി സൗദിയിൽ എത്തിയത്. ഉംറക്ക് ശേഷം റിയാദിലുള്ള മക്കളുടെ കൂടെ താമസിച്ച് വരികയായിരുന്നു. പരേതയുടെ ഭർത്താവ് ബഷീർ നാട്ടിലാണ്. മക്കൾ: നിസാർ (ബംഗളുരു), അൻസർ (റിയാദ്), അനീഷ (റിയാദ്).

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജുനൈദ് ഓമച്ചപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ നടന്നു വരുന്നത്

Tags:    
News Summary - Umrah pilgrim from Nenmara dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.