കു​ടും​ബ വ​ഴ​ക്കി​നി​ടെ യു​വ​തി​യെ കൊ​ന്നു; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

കൊ​ടു​വാ​യൂ​ർ: കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ന്ന കേ​സി​ൽ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ത്ത​നൂ​ർ തെ​ക്കേ വീ​ട് മ​ണി​ക​ണ്ഠ​ന്റെ ഭാ​ര്യ അ​നു​പ്രി​യ​യാ​ണ് (31) കൊ​ല്ല​പ്പെ​ട്ട​ത്.

മ​ണി​ക​ണ്ഠ​ൻ പു​തു​ന​ഗ​രം പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 3.30ന് ​പി​ട്ടു​പീ​ടി​ക​യി​ലെ വാ​ട​ക വ​ക​വീ​ട്ടീ​ലാ​ണ് സം​ഭ​വം. ദ​മ്പ​തി​മാ​ർ ത​മ്മി​ൽ കു​ടും​ബ വ​ഴ​ക്കു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വ​ഴ​ക്കി​നി​ടെ മ​ണി​ക​ണ്ഠ​ൻ ഷാ​ൾ ഉ​പ​യോ​ഗി​ച്ച് അ​നു​പ്രി​യ​യു​ടെ ക​ഴു​ത്ത് ഞെ​രി​ച്ച​താ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം മ​ണി​ക​ണ്ഠ​ൻ പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ൽ ഫോ​ൺ ചെ​യ്ത​ത് വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ച്ച് മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ണി​ക​ണ്ഠ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ക്ക​ൾ: അ​നാ​മി​ക, ആ​ത്മി​ക.

Tags:    
News Summary - Woman killed in family dispute; husband held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.